പാരിസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 09th, 08:14 am

ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ നീരജ് ചോപ്രയുടെ തുടർച്ചയായ രണ്ടാം സ്വർണമെഡൽ പ്രധാനമന്ത്രി ആഘോഷിച്ചു

October 04th, 08:21 pm

2022ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ഇനത്തിൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

August 28th, 07:49 am

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ലുസെയ്ൻ ഡയമണ്ട് ലീഗ് നേടിയതിന് നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

July 01st, 02:44 pm

2023 ലെ ലുസെയ്ൻ ഡയമണ്ട് ലീഗ് ജേതാവായ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

May 06th, 10:57 am

ദോഹ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഡയമണ്ട് ലീഗ് ട്രോഫി നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 09th, 02:55 pm

അഭിമാനകരമായ ഡയമണ്ട് ലീഗ് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി വീണ്ടും ചരിത്രം രചിച്ചതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പുരുഷന്മാരുടെ ജാവലിൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

July 24th, 09:51 am

പുരുഷന്മാരുടെ ജാവലിൻ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അടിയന്തരാവസ്ഥ ഏർപ്പെടുത്തി ജനാധിപത്യത്തെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങൾ നടന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

June 26th, 11:30 am

മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ അനുസ്മരിച്ചു. ക്രൂരതകൾ ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഒട്ടും ഇളക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ വർധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം, കായികം, ഇന്ത്യയുടെ പാരമ്പര്യങ്ങൾ, സംസ്കാരം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു. ശുചിത്വത്തിനും ജലസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്മാരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഞങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല, നീരജ് ചോപ്ര പറയുന്നു...എന്തുകൊണ്ടെന്ന് അറിയുക!

March 29th, 02:00 pm

ഒളിമ്പിക്‌സ് ഗോൾഡ് മെഡൽ ജേതാവ് നീരജ് ചോപ്ര പ്രധാനമന്ത്രി മോദിയുടെ വിനീതമായ പെരുമാറ്റത്തിൽ ക്ലീൻ ബൗൾഡ് ആയി. പ്രധാനമന്ത്രിയുടെ വസതിയിൽ എല്ലാ കായികതാരങ്ങളെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും പ്രഭാതഭക്ഷണത്തിന് ആതിഥ്യമരുളുമ്പോൾ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയം അനുസ്മരിച്ചുകൊണ്ട്, ഞങ്ങൾ പ്രധാനമന്ത്രിയോടാണ് സംസാരിക്കുന്നതെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവിടെ സന്നിഹിതരായ എല്ലാവരുമായും പ്രധാനമന്ത്രി മോദി വളരെ സൗഹാർദ്ദപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം: പ്രധാനമന്ത്രി

December 05th, 10:46 am

നമുക്ക് പ്രവര്‍ത്തനശക്തി നിലനിര്‍ത്താം, കളിക്കളത്തില്‍ തിളങ്ങാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കാം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

എക്സ്ക്ലൂസീവ് ചിത്രങ്ങൾ! ഇന്ത്യക്ക് അഭിമാനം സമ്മാനിച്ച ഒളിമ്പിയൻമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 16th, 10:56 am

ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്ത ഇന്ത്യൻ അത്ലറ്റുകളു ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായി കൂടിക്കാഴ്ച നടത്തി. ഇവന്റിലെ ചില എക്സ്ക്ലൂസീവ് ചിത്രങ്ങൾ ഇതാ!

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 07th, 06:12 pm

ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രദ്ധേയമായ അഭിനിവേശത്തോടെയാണ് നീരജ് കളിച്ചതെന്നും സമാനതകളില്ലാത്ത മനക്കരുതാണ്‌ കാണിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാന മന്ത്രി വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ നടത്തിയ പ്രസംഗം

July 13th, 05:02 pm

നിങ്ങളുമായി സംസാരിക്കുന്നത് എനിക്ക് ആനന്ദമാണ്. നിങ്ങള്‍ എല്ലാവരോടും സംസാരിക്കുവാന്‍ എനിക്കു സാധിക്കുന്നില്ലെങ്കിലും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിങ്ങളുടെ ആവേശവും അഭിനിവേശവും അനുഭവിക്കാന്‍ സാധിക്കും. എന്നോടൊപ്പം സന്നിഹിതനായിരിക്കുന്നത് രാജ്യത്തിന്റെ കായിക വകുപ്പു മന്ത്രി ശ്രീ അനുരാഗ് താക്കൂറാണ്. അതുപോലെ നമ്മുടെ ഇപ്പോഴത്തെ നിയമ മന്ത്രി ശ്രീ.കിരണ്‍ രഞ്ജുജിയും. ഏതാനും ദിവസം മുമ്പു വരെ കായിക വകുപ്പു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സംഘത്തിലുള്ള ഏറ്റവും ചെറുപ്പക്കാരനായ മന്തരി കായിക വകുപ്പ് സഹമന്ത്രി ശ്രീ നിഷിത് പ്രാമാണിക് ആണ്. എല്ലാ കായിക സംഘടനകളുടെയും അദ്ധ്യക്ഷന്മാരെ, അതിലെ അംഗങ്ങളെ, ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന എന്റെ മുഴുവന്‍ സഹപ്രവര്‍ത്തകരെ, കായിക താരങ്ങളുടെ മാതാപിതാക്കളെ, ഇന്ന് നാം വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെയാണ് സംസാരിക്കുക. നിങ്ങള്‍ എല്ലാവരും ഇവിടെ ഡല്‍ഹിയിലെ എന്റെ വസതിയില്‍ അതിഥികളായില്‍ അതിഥികളായിരുന്നെങ്കില്‍, നിങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കാണാന്‍ സാധിച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത്. മുമ്പ് ഞാന്‍ അങ്ങിനെയാണ് ചെയ്തിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ദര്‍ഭം കൂടുതല്‍ വിലപ്പെട്ടതുമായിരുന്നു. എന്നാല്‍ ഇക്കുറി കൊറോണ കാരണം അത് സാധിക്കുന്നില്ല. അതിനുമുപരി നമ്മുടെ പകുതിയിലധികം കളിക്കാര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദേശത്തുമാണ്. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു വാക്കു തരുന്നു, നിങ്ങള്‍ തിരികെ വരുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കാണും. കൊറോണ മൂലം അനേകം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒളിമ്പിക്‌സ് പോലും മാറി, നിങ്ങളുടെ തയാറെടുപ്പുകള്‍ മാറി, വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒളിമ്പിക്‌സ് തുടങ്ങാന്‍ ഇനി കേവലം പത്തു ദിനങ്ങളെ അവശേഷിക്കുന്നുള്ളൂ. ടോക്കിയോയിലും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുന്നത്.

നമുക്കെല്ലാവർക്കും ഇന്ത്യക്കുവേണ്ടി ആര്‍പ്പുവിളിക്കാം #Cheer4India: പ്രധാനമന്ത്രി മോദി

July 13th, 05:01 pm

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. അനൗപചാരികവും നൈസര്‍ഗ്ഗികവുമായ ആശയവിനിമയത്തില്‍ പ്രധാനമന്ത്രി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ അനുഷ്ടിച്ച ത്യാഗത്തിന് നന്ദി പറയുകയും ചെയ്തു.

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു.

July 13th, 05:00 pm

ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ കായിക പ്രതിഭകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. മല്‍സര ഇനങ്ങളില്‍ പങ്കെടുക്കുന്നതിന് മുമ്പായി കായിക പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍, സഹമന്ത്രി ശ്രീ നിസിത് പ്രമാണിക്, നിയമ മന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരും പങ്കെടുത്തു.

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 27th, 08:44 pm

ഇന്തോനേഷ്യയിലെ പലംമ്പാംഗ് – ജക്കാര്‍ത്തയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.