ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനവേളയില്‍ (2017, സെപ്റ്റംബര്‍ 5-7) പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന

September 06th, 10:26 pm

മ്യാന്‍മാര്‍ പ്രസിഡന്റ് ആദരണിയനായ ഉ തിന്‍ ചോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മാറില്‍ 2017 സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ തന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനം നടത്തി. രണ്ടു രാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ തുടര്‍ന്നുവരുന്ന ഉന്നതതല ആശയവിനിമയത്തിന്റെയും കഴിഞ്ഞവര്‍ഷം ആദരണീയനായ പ്രസിഡന്റ് ഉ തിന്‍ ചോയുടെയും ആദരണീയയായ സ്‌റ്റേറ്റ് കൗണ്‍സെലര്‍ ഡൗ ആംഗ് സാന്‍ സ്യൂചിയുടെയും വിജയകരമായ ഇന്ത്യാ സന്ദര്‍ശനത്തിന്റെയൂം ഭാഗമാണ് ഈ സന്ദര്‍ശനം.

മ്യാന്‍മര്‍ പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ സമ്മാനങ്ങള്‍

September 05th, 09:30 pm

സാല്‍വീന്‍ നദിയുടെ പ്രവാഹഗതി വ്യക്തമാക്കുന്ന 1841 ലെ ഭൂപടത്തിന്റെ ഒരു പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മര്‍ പ്രസിഡന്റ് ഉ തിന്‍ ചോയ്ക്ക് സമ്മാനിച്ചു. ബോധി വൃക്ഷത്തിന്റെ ഒരു ശില്‍പ്പവും പ്രധാനമന്ത്രി മ്യാന്‍മര്‍ പ്രസിഡന്റിന് സമ്മാനിച്ചു.

പ്രധാനമന്ത്രി മോദി മ്യാൻമർ പ്രസിഡന്റ് ഉ തിന്‍ ചോയുമായി നേ പിതോയിൽ കൂടിക്കാഴ്ച നടത്തി

September 05th, 05:37 pm

പ്രധാനമന്ത്രി മോദി മ്യാൻമർ പ്രസിഡന്റ് ഉ തിന്‍ ചോയുമായി നേ പിതോയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ നേതാക്കൾ ചർച്ച നടത്തി.

പ്രധാനമന്ത്രി മോദി മ്യാൻമാറിൽ

September 05th, 04:09 pm

പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാൻമാറിൽ എത്തി. സന്ദർശന വേളയിൽ പ്രധാനമന്ത്രി മ്യാന്മറിന്റെ പ്രസിഡന്റ് ഉ തിൻ ക്വയേയും മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-മ്യാൻമർ ഉഭയകക്ഷി ബന്ധങ്ങളെ പ്രധാനമന്ത്രി പുനരവലോകനം ചെയ്യും.