
നവകർ മഹാമന്ത്ര ദിവസിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 09th, 08:15 am
മനസ്സ് ശാന്തമാണ്, മനസ്സ് ദൃഢമാണ്, സമാധാനം മാത്രം, അതിശയകരമായ ഒരു അനുഭൂതി, വാക്കുകൾക്കപ്പുറം, ചിന്തയ്ക്കപ്പുറം, നവകർമ മഹാമന്ത്രം ഇപ്പോഴും മനസ്സിൽ പ്രതിധ്വനിക്കുന്നു. നമോ അരിഹന്താനം. നമോ സിദ്ധാനം. നമോ ആര്യനാം. നമോ ഉവജ്ജായനം. നമോ ലോയേ സവ്വാസഹൂനാം. (नमो अरिहंताणं॥ नमो सिद्धाणं॥ नमो आयरियाणं॥ नमो उवज्झायाणं॥ नमो लोए सव्वसाहूणं॥) ഒരു ശബ്ദം, ഒരു പ്രവാഹം, ഒരു ഊർജ്ജം, ഉയർച്ചയില്ല, താഴ്ചയില്ല, സ്ഥിരത മാത്രം, സമചിത്തത മാത്രം. അത്തരമൊരു ബോധം, സമാനമായ താളം, ഉള്ളിൽ സമാനമായ പ്രകാശം. നവകർ മഹാമന്ത്രത്തിൻ്റെ ഈ ആത്മീയ ശക്തി ഞാൻ ഇപ്പോഴും എൻ്റെ ഉള്ളിൽ അനുഭവിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ബാംഗ്ലൂരിൽ സമാനമായ ഒരു മന്ത്ര ജപത്തിന് ഞാൻ സാക്ഷിയായിരുന്നു, ഇന്ന് എനിക്ക് അതേ ആഴത്തിലുള്ള വികാരം അനുഭവപ്പെട്ടു. ഇത്തവണ ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരേ ബോധത്തോടെ, ഒരേ വാക്കുകളോടെ, ഒരുമിച്ച് ഉണർന്ന ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇന്ത്യയിലും വിദേശത്തും, ഇത് യഥാർത്ഥത്തിൽ അഭൂതപൂർവമാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു
April 09th, 07:47 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ അഗാധമായ ആത്മീയ അനുഭവം അദ്ദേഹം എടുത്തുപറഞ്ഞു, മനസ്സിന് സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള അതിൻ്റെ കഴിവ് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാക്കുകൾക്കും ചിന്തകൾക്കും അതീതമായി മനസ്സിലും ബോധത്തിലും ആഴത്തിൽ പ്രതിധ്വനിക്കുന്ന ശാന്തതയുടെ അസാധാരണമായ അനുഭൂതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. നവകർ മന്ത്രത്തിൻ്റെ പ്രാധാന്യം അടിവരയിട്ട്, അതിൻ്റെ പവിത്രമായ ശ്ലോകങ്ങൾ പാരായണം ചെയ്ത ശ്രീ മോദി , സ്ഥിരത, സമചിത്തത, ബോധത്തിൻ്റെയും ആന്തരിക പ്രകാശത്തിൻ്റെയും ശ്രുതി മധുരമായ താളം എന്നിവ ഉൾക്കൊള്ളുന്ന മന്ത്രത്തെ ഊർജത്തിൻ്റെ ഏകീകൃത പ്രവാഹമായി വിശേഷിപ്പിച്ചു. തൻ്റെ വ്യക്തിപരമായ അനുഭവം പ്രതിഫലിപ്പിച്ചുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ ആത്മീയ ശക്തി തനിക്കുള്ളിൽ തുടരുന്നത് എങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ സമാനമായ ഒരു കൂട്ടായ ഗാനാലാപന പരിപാടിക്ക് സാക്ഷ്യം വഹിച്ചത് അദ്ദേഹം അനുസ്മരിച്ചു, അത് തന്നിൽ ശാശ്വതമായ മതിപ്പാണ് സൃഷ്ടിച്ചത്. രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരു ഏകീകൃത ബോധത്തിൽ ഒത്തുചേരുന്നതിൻ്റെ സമാനതകളില്ലാത്ത അനുഭവം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂട്ടായ ഊർജ്ജത്തേയും സമന്വയിപ്പിച്ച വാക്കുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അത് യഥാർത്ഥത്തിൽ അസാധാരണവും അഭൂതപൂർവവുമാണെന്ന് വിശേഷിപ്പിച്ചു.
ഏപ്രിൽ 9 ന് ന്യൂഡൽഹിയിൽ നടക്കുന്ന നവകർ മഹാമന്ത്ര ദിവസിൽ പ്രധാനമന്ത്രി പങ്കെടുക്കും
April 07th, 05:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 9 ന് രാവിലെ 8 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നവകർ മഹാമന്ത്ര ദിവസിൽ പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.