ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം എന്നീ മേഖലകളില്‍ മൂല്യ ഉല്‍പാദനം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ശാസ്ത്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു

January 04th, 03:15 pm

ശാസ്ത്രത്തിന്റെ മൂല്യ ഉല്പാദന ചക്രത്തെ (Value cration cycle), വലിയ സൃഷ്ടികള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശാസ്ത്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ്് -2021 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ അറ്റോമിക് ടൈംസ്‌കെയില്‍, ഭാരതീയ നിര്‍ദേശക് ദ്രവ്യ, എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനം ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം നിര്‍വഹിച്ചു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ ഏതൊരു രാജ്യവും പുരോഗതി കൈവരിച്ചിട്ടുള്ളൂ എന്ന് ചരിത്രത്തില്‍നിന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം എന്നിവയുടെ മൂല്യ ഉല്പാദന ചക്രം അദ്ദേഹം വിശദീകരിച്ചു. ഒരു ശാസ്ത്രീയ കണ്ടുപിടുത്തം, ഒരു സാങ്കേതിക വിദ്യ രൂപീകരിക്കുമെന്നും സാങ്കേതികവിദ്യ വ്യവസായ വികസനത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ഈ ചക്രം നമ്മെ പുതിയ സാധ്യതകളിലേക്ക് നയിക്കും. സി.എസ്.ഐ.ആര്‍ -എന്‍.പി എല്ലിന് ഇതില്‍ പ്രധാന പങ്കുണ്ട്. ശാസ്ത്രത്തിന്റെ മൂല്യ ഉല്‍പ്പാദന ചക്രത്തെ ബഹുജന ഉപയോഗത്തിലേക്ക് അഭിവൃദ്ധിപ്പെടുത്തേണ്ടത്, രാജ്യം സ്വയംപര്യാപ്തത എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ശ്രമിക്കുന്ന, ഇന്നത്തെ ലോകത്ത് വളരെ പ്രധാനപ്പെട്ടതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹിയിലെ നാഷണല്‍ മെട്രോളജി കോണ്‍ക്ലേവില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

January 04th, 11:01 am

നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് 2021 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നാഷണല്‍ അറ്റോമിക് ടൈം സ്‌കെയിലും, 'ഭാരതീയ നിര്‍ദേശക് ദ്രവ്യയും' അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡാര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനവും ഇന്ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ(CSIR -NPL) 75- മത് വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അളവ് ശാസ്ത്രം(metrology) എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഡോ. വിജയരാഘവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 04th, 11:00 am

നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് 2021 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നാഷണല്‍ അറ്റോമിക് ടൈം സ്‌കെയിലും, 'ഭാരതീയ നിര്‍ദേശക് ദ്രവ്യയും' അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പരിസ്ഥിതി സ്റ്റാന്‍ഡാര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനവും ഇന്ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ന്യൂഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയുടെ(CSIR -NPL) 75- മത് വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി അളവ് ശാസ്ത്രം(metrology) എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയം. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഡോ. വിജയരാഘവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 30th, 06:43 pm

കെവാഡിയയിലെ സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കും ജിയോഡെസിക് ഏവിയറി ഡോമും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കെവാഡിയയുടെ സമഗ്ര വികസനത്തിനുള്ള 17 പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കുകയും പുതിയ നാലു പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.