India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas
October 17th, 10:05 am
PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു
October 17th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.Reform, Perform and Transform has been our mantra: PM Modi at the ET World Leaders’ Forum
August 31st, 10:39 pm
Prime Minister Narendra Modi addressed the Economic Times World Leaders Forum. He remarked that India is writing a new success story today and the impact of reforms can be witnessed through the performance of the economy. He emphasized that India has at times performed better than expectations.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു
August 31st, 10:13 pm
രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറത്തിൽ അതിശയകരമായ ചർച്ചകൾ നടക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകം ഇന്ത്യയെ വിശ്വസിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.PM Modi's conversation with Lakhpati Didis in Jalgaon, Maharashtra
August 26th, 01:46 pm
PM Modi had an enriching interaction with Lakhpati Didis in Jalgaon, Maharashtra. The women, who are associated with various self-help groups shared their life journeys and how the Lakhpati Didi initiative is transforming their lives.The Lakhpati Didi initiative is changing the entire economy of villages: PM Modi in Jalgaon, Maharashtra
August 25th, 01:00 pm
PM Modi attended the Lakhpati Didi Sammelan in Jalgaon, Maharashtra, where he highlighted the transformative impact of the Lakhpati Didi initiative on women’s empowerment and financial independence. He emphasized the government's commitment to uplifting rural women, celebrating their journey from self-help groups to becoming successful entrepreneurs. The event underscored the importance of economic inclusivity and the role of women in driving grassroots development across the nation.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്തു
August 25th, 12:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജൽഗാവിൽ ലഖ്പതി ദീദി സമ്മേളനത്തിൽ പങ്കെടുത്തു. നിലവിലെ ഗവണ്മെന്റിന്റെ മൂന്നാം കാലയളവിൽ അടുത്തിടെ ലഖ്പതിയായി മാറിയ 11 ലക്ഷം പുതിയ ലഖ്പതി ദീദിമാരെ ആദരിച്ച അദ്ദേഹം, അവർക്കു സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലഖ്പതി ദീദികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 4.3 ലക്ഷം സ്വയംസഹായസംഘങ്ങളിലെ (എസ്എച്ച്ജി) 48 ലക്ഷം അംഗങ്ങൾക്ക് പ്രയോജനമേകുന്ന 2500 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് ശ്രീ മോദി വിതരണം ചെയ്തു. 2.35 ലക്ഷം സ്വയംസഹായസംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന 5000 കോടി രൂപയുടെ ബാങ്ക് വായ്പയും അദ്ദേഹം വിതരണം ചെയ്തു. ലഖ്പതി ദീദി യോജന ആരംഭിച്ചതു മുതൽ, ഒരു കോടി സ്ത്രീകളെ ഇതിനകം ലക്ഷപതി ദീദികളാക്കി. മൂന്ന് കോടി ലക്ഷപതി ദീദികളെന്ന ലക്ഷ്യമാണ് ഗവണ്മെന്റിനുള്ളത്.മൂന്നാം വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷന് സമാപനം കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
August 17th, 12:00 pm
നിങ്ങളുടെ വിലയേറിയ ചിന്തകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ എല്ലാവരും നമ്മുടെ പൊതുവായ ആശങ്കകളും അഭിലാഷങ്ങളും ചൂണ്ടിക്കാണിച്ചു. നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തമായി കാണിക്കുന്നത് ഗ്ലോബല്‍ സൗത്തിന്റെ ഐക്യദാര്‍ഢ്യമാണ്.ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 18th, 05:32 pm
ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, എന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകരായ ശിവരാജ് സിംഗ് ചൗഹാന്, ഭഗീരഥ് ചൗധരി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, നിയമസഭാംഗവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ. ഭൂപേന്ദ്ര ചൗധരി, മറ്റ് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ കര്‍ഷക സഹോദരീസഹോദരന്മാരേ, കാശിയിലെ എന്റെ കുടുംബാംഗങ്ങളേ!പ്രധാനമന്ത്രി ഉത്തർപ്രദേശിലെ വാരാണസിയിൽ കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു
June 18th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 9.26 കോടി ഗുണഭോക്തൃ കർഷകർക്ക് 20,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 17-ാം ഗഡു അദ്ദേഹം വിതരണം ചെയ്തു. പരിപാടിയിൽ, സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) 30,000-ത്തിലധികം സ്ത്രീകൾക്ക് അദ്ദേഹം കൃഷിസഖി സർട്ടിഫിക്കറ്റും നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരെ സാങ്കേതിക വിദ്യയിലൂടെ പരിപാടിയുമായി കൂട്ടിയിണക്കി.പ്രീണന രാഷ്ട്രീയം പിന്തുടരുന്നതിനിടയിൽ, ബിആർഎസ് മുസ്ലീം ഐടി പാർക്ക് പോലും നിർദ്ദേശിച്ചു: പ്രധാനമന്ത്രി മോദി വാറങ്കലിൽ
May 08th, 10:20 am
അന്നത്തെ രണ്ടാമത്തെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “എൻ്റെ ഹൃദയത്തിലും ബിജെപിയുടെ യാത്രയിലും വാറങ്കലിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. 40 വർഷം മുമ്പ് ബിജെപിക്ക് 2 എംപിമാർ മാത്രമുണ്ടായിരുന്നപ്പോൾ അവരിൽ ഒരാൾ ഹനംകൊണ്ടയിൽ നിന്നുള്ളയാളായിരുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴെല്ലാം വാറങ്കലിലെ ജനങ്ങൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്.ബിജെപി എല്ലായ്പ്പോഴും നേഷൻ ഫസ്റ്റ് എന്നതിനാണ് മുൻഗണന നൽകുന്നത്: പ്രധാനമന്ത്രി മോദി കരിംനഗറിൽ
May 08th, 10:00 am
തെലങ്കാനയിലെ കരിംനഗറിൽ ഗംഭീര റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയുടെ ശോഭനമായ ഭാവിയെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ വിഭജിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ നീചമായ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്തു.തെലങ്കാനയിലെ കരിംനഗറിലും വാറങ്കലിലും വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചു
May 08th, 09:09 am
തെലങ്കാനയിലെ കരിംനഗറിലും വാറങ്കലിലും പ്രൗഢിയോടെ പ്രധാനമന്ത്രി മോദി രണ്ട് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. തെലങ്കാനയുടെ ശോഭനമായ ഭാവിയെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ വിഭജിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ നീചമായ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്തു.യുവഭാരതത്തിൻ്റെ യുവാഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഞങ്ങളുടെ സങ്കൽപ പത്രം: ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി മോദി
April 14th, 09:02 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.പാർട്ടി ആസ്ഥാനത്ത് ബിജെപി സങ്കൽപ പത്രത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രി മോദി മുഖ്യ പ്രസംഗം നടത്തി
April 14th, 09:01 am
ഇന്ന് പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ സങ്കൽപ പത്രം പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, രാജ്യമൊന്നാകെ ബിജെപിയുടെ പ്രകടനപത്രികയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിന് കാര്യമായ കാരണമുണ്ട്. കഴിഞ്ഞ 10 വർഷമായി ബിജെപി പ്രകടനപത്രികയിലെ എല്ലാ കാര്യങ്ങളും ഒരു ഗ്യാരണ്ടിയായി നടപ്പിലാക്കിയിട്ടുണ്ട്. വികസിത ഇന്ത്യയുടെ 4 ശക്തമായ തൂണുകൾ - യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുന്ന പ്രകടനപത്രികയുടെ സമഗ്രത ബിജെപി ഒരിക്കൽ കൂടി തെളിയിച്ചു.ഗുജറാത്തിലെ കൊച്ച്റാബ് ആശ്രമവും സബര്‍മതി ആശ്രമ പദ്ധതിയുടെ ബൃഹദ് ആസൂത്രണവും ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:45 am
ആരാധ്യനായ ബാപ്പുവിന്റെ സബര്‍മതി ആശ്രമം തുടര്‍ച്ചയായി സമാനതകളില്ലാത്ത ഊര്‍ജ്ജം പ്രസരിപ്പിച്ചിട്ടുണ്ട്, ഇത് ഒരു ഊര്‍ജ്ജസ്വല കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. മറ്റു പലരെയും പോലെ, ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ലഭിക്കുമ്പോഴെല്ലാം, ബാപ്പുവിന്റെ സ്ഥായിയായ പ്രചോദനം ഞങ്ങള്‍ക്കും അനുഭവപ്പെടുന്നു. ബാപ്പു നെഞ്ചേറ്റിയ സത്യം, അഹിംസ, രാഷ്ട്രത്തോടുള്ള ഭക്തി, അധഃസ്ഥിതരെ സേവിക്കാനുള്ള മനോഭാവം എന്നിവയുടെ മൂല്യങ്ങള്‍ ഇപ്പോഴും സബര്‍മതി ആശ്രമം ഉയര്‍ത്തിപ്പിടിക്കുന്നു. സബര്‍മതി ആശ്രമത്തിന്റെ പുനര്‍വികസനത്തിനും വിപുലീകരണത്തിനും ഇന്ന് ഞാന്‍ തറക്കല്ലിട്ടത് തീര്‍ച്ചയായും ശുഭകരമാണ്. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ബാപ്പു ആദ്യം താമസിച്ചിരുന്ന കൊച്ച്റാബ് ആശ്രമവും നവീകരിച്ചു, അതിന്റെ ഉദ്ഘാടനം ഇന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊച്ച്റാബ് ആശ്രമത്തിലാണ് ഗാന്ധിജി ആദ്യമായി ചര്‍ക്ക നൂല്ക്കുകയും മരപ്പണി പഠിക്കുകയും ചെയ്തത്. അവിടെ രണ്ടുവര്‍ഷത്തെ താമസത്തിനുശേഷം ഗാന്ധിജി സബര്‍മതി ആശ്രമത്തിലേക്ക് മാറി. അതിന്റെ പുനര്‍നിര്‍മ്മാണത്തോടെ, കൊച്ച്റാബ് ആശ്രമത്തില്‍ ഗാന്ധിജിയുടെ ആദ്യകാല ഓര്‍മ്മകള്‍ കൂടുതല്‍ നന്നായി സംരക്ഷിക്കപ്പെടും. ബഹുമാനപ്പെട്ട ബാപ്പുവിന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഈ സുപ്രധാനവും പ്രചോദനാത്മകവുമായ സ്ഥലങ്ങളുടെ വികസനത്തിന് രാജ്യവാസികളെയാകെ ഞാന്‍ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ഗുജറാത്തിലെ സാബർമതിയിൽ കോച്ച്രബ് ആശ്രമം ഉദ്ഘാടനം ചെയ്തു
March 12th, 10:17 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാബർമതി ആശ്രമം സന്ദർശിക്കുകയും കോച്ച്രബ് ആശ്രമം ഉദ്ഘാടനം ചെയ്യുകയും ഗാന്ധി ആശ്രമം സ്മാരകത്തിന്റെ ആസൂത്രണപദ്ധതി പുറത്തിറക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുകയും ഹൃദയ് കുഞ്ജ് സന്ദർശിക്കുകയും ചെയ്തു. പ്രദർശനം വീക്ഷിച്ച അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്തു.മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി
February 25th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന് കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.സഹകരണ മേഖലയിലെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 10:36 am
'വികസിത് ഭാരത്' എന്ന 'അമൃത് യാത്ര'യിലെ മറ്റൊരു സുപ്രധാന നേട്ടത്തിന് ഇന്ന് 'ഭാരത് മണ്ഡപം' സാക്ഷ്യം വഹിക്കുകയാണ്. രാജ്യം കൈക്കൊണ്ട 'സഹക്കാര്‍ സേ സമൃദ്ധി' (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) എന്ന പ്രമേയം യാഥാര്‍ഥ്യമാക്കുന്ന ദിശയിലാണ് ഇന്ന് നാം മുന്നേറുന്നത്. കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ന് ഈ പരിപാടിയും അതേ ഉത്സാഹത്തിലാണ് നടക്കുന്നത്. ഇന്ന്, നമ്മുടെ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു... സംഭരണ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് വെയര്‍ഹൗസുകളും ഗോഡൗണുകളും നിര്‍മ്മിക്കും. ഇന്ന്, 18,000 PACS (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഒരു സുപ്രധാന ദൗത്യം പൂര്‍ത്തിയായി. ഈ പദ്ധതികളെല്ലാം കാര്‍ഷികമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു പുതിയ നിറവ് നല്‍കും. പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ ഈ സംരംഭങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 24th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. 11 സംസ്ഥാനങ്ങളിലെ 11 പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണസംഘങ്ങളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയുടെ' പ്രാരംഭ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍ സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നബാര്‍ഡിന്റെ പിന്തുണയോടെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍സിഡിസി) സഹകരണത്തോടെയും പിഎസിഎസ് സംഭരണശാലകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യം (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് സംരംഭം നടപ്പിലാക്കുന്നത്. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കരുത്തേകാനും ലക്ഷ്യമിട്ടുള്ള 'സഹകാര്‍ സേ സമൃദ്ധി' എന്ന ഗവണ്മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.