പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിനുമായി ടെലിഫോണ് സംഭാഷണം നടത്തി

February 24th, 10:35 pm

ഉക്രെയ്നുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന തന്റെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി ആവർത്തിച്ചു. അക്രമം ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.