രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിലെ ജേതാക്കളെയും അന്തിമപട്ടികയിലുള്‍പ്പെട്ടവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു

January 12th, 10:11 pm

രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിലെ വിജയികളേയും അന്തിമപട്ടികയില്‍പ്പെട്ടവരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു. '' ഇന്നത്തെ നിങ്ങളുടെ സംഭാഷണങ്ങളും പ്രസംഗങ്ങളും വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ മനസില്‍ ഒരു ചിന്ത കടന്നുവരികയും എന്റെ ട്വിറ്റർ ഹാന്റിലിലൂടെ നിങ്ങളുടെ അവതരണങ്ങള്‍ ട്വീറ്റുചെയ്യാനും തീരുമാനിച്ചു, വിജയികളായ നിങ്ങളുടെ മാത്രമല്ല, റെക്കാര്‍ഡ് ചെയ്തവ ലഭിക്കുകയാണെങ്കില്‍ ഇന്നലെ അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എല്ലാം പ്രസംഗങ്ങള്‍ ഞാന്‍ ട്വീറ്റുചെയ്യും''

നിസ്വാര്‍ത്ഥമായും സൃഷ്ടിപരമായും രാഷ്ട്രീയത്തില്‍ സംഭാവനകള്‍ നല്‍കാന്‍ പ്രധാനമന്ത്രി യുവജനതയെ ഉദ്‌ബോധിപ്പിച്ചു.

January 12th, 03:31 pm

രാജ്യത്തെ യുവജനങ്ങളോട് നിസ്വാര്‍ത്ഥമായും സൃഷ്ടിപരമായും രാഷ്ട്രീയത്തില്‍ സംഭാവനകള്‍ നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആഹ്വാനം ചെയ്തു. രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റേതൊരു മേഖലയിലേതും പോലെ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വലിയ മാധ്യമമാണ് രാഷ്ട്രീയവും, അതുകൊണ്ട് യുവാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സത്യസന്ധരായ ആളുകള്‍ക്ക് സേവനത്തിനും ധര്‍മ്മനീതിയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയമെന്ന പഴയ മനോഗതികളെ മാറ്റുന്നതിനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന്, പ്രധാനമന്ത്രി ഇന്ന് യുവജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. സത്യസന്ധതയും പ്രകടനവുമാണ് ഇന്ന് ഈ കാലഘട്ടത്തിന്റെ അനിവാര്യത.

സ്വാമി വിവേകാനന്ദന്റെ ഉപദേശം പ്രധാനമന്ത്രി യുവജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു

January 12th, 03:28 pm

സ്വാമി വിവേകാനന്ദന്റെ നേതൃത്വ ഉപദേശങ്ങള്‍ പിന്തുടരുന്നതിന് രാജ്യത്തെ യുവജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വികസനത്തിനായി അഭിവന്ദ്യനായ സന്യാസിവര്യന്‍ നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപനചടങ്ങില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിവികസനത്തില്‍ നിന്നും സ്ഥാപനനിര്‍മ്മാണത്തിലേക്കുള്ള ധർമപരമായ പ്രക്രിയയിലെ സ്വാമിയുടെ സംഭാവനകളെക്കുറിച്ചും തിരിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

രണ്ടാമത് യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

January 12th, 10:36 am

രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

രണ്ടാം ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ സമാപനചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 12th, 10:35 am

രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ജനുവരി 12ന് നടക്കുന്ന രണ്ടാം ദേശീയ യൂത്ത് പാര്‍ലമെന്റ് സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

January 10th, 12:31 pm

രണ്ടാം ദേശീയ യുവ പാര്‍ലമെന്റ് സമാപന സമ്മേളനത്തെ 2021 ജനുവരി 12 ന് രാവിലെ 10: 30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മേളയിലെ മൂന്ന് ദേശീയ വിജയികളും സമ്മേളനത്തില്‍ സംസാരിക്കും. ലോക്്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Words one speak may or may not be impressive but it should definitely be inspiring: PM Modi

February 27th, 10:01 am

PM Modi today conferred the Youth Parliament Festival Awards. Addressing a gathering, the PM highlighted how during the 16th Lok Sabha. He said, “Average productivity was 85%, nearly 205 bills were passed. The 16th Lok Sabha worked 20% more, in comparison to 15th Lok Sabha.” He urged the gathering that the words that we speak should reach its accurate point. “It may not be impressive, but it should be inspiring,” he said.

പ്രധാനമന്ത്രി 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും

February 27th, 10:00 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സംബന്ധിച്ചു. 2019 ലെ ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ച അദ്ദേഹം വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഖേലോ ഇന്ത്യാ ആപ്പിന്റെ പ്രകാശനവും അദ്ദേഹം ചടങ്ങില്‍ നിര്‍വ്വഹിച്ചു.