മഹാരാഷ്ട്രയിലെ നാസിക്കില്‍ 27-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 01:15 pm

മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ അനുരാഗ് ഠാക്കൂര്‍, ഭാരതി പവാര്‍, നിസിത് പ്രമാണിക്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ ജി, സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍, വിശിഷ്ട വ്യക്തികളേ, എന്റെ യുവ സുഹൃത്തുക്കളേ

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ നാഷിക്കിൽ 27-ാം ദേശീയ യുവജന മേള ഉദ്ഘാടനം ചെയ്തു

January 12th, 12:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ നാഷിക്കില്‍ 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെയും രാജമാതാ ജീജാഭായിയുടെയും ഛായാചിത്രത്തില്‍ ശ്രീ മോദി പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന ടീമിന്റെ മാർച്ച് പാസ്റ്റിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. ‘വികസിത ഭാരതം @ 2047 യുവ കെ ലിയേ, യുവ കെ ദ്വാര’ എന്ന പ്രമേയത്തിലൂന്നിയ സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. റിഥമിക് ജിംനാസ്റ്റിക്‌സ്, മല്ലകാമ്പ, യോഗാസനം, ദേശീയ യുവജനമേള ഗാനം എന്നിവ ഉള്‍പ്പെട്ടതായിരുന്നു പരിപാടി.

പ്രധാനമന്ത്രി ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും

January 11th, 11:12 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 12നു മഹാരാഷ്ട്ര സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12.15ന് നാഷിക്കില്‍ എത്തുന്ന അദ്ദേഹം 27-ാം ദേശീയ യുവജനമേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് മുംബൈയില്‍ അടല്‍ ബിഹാരി വാജ്‌പേയി സെവാരി - നവ ഷേവ അടല്‍സേതു ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പാലത്തിലൂടെ യാത്രയും ചെയ്യും. വൈകുന്നേരം 4.15നു നവി മുംബൈയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.

"നമ്മുടെ രാജ്യത്തെ യുവാക്കളുടെ കഴിവുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം." - പ്രധാനമന്ത്രി മോദി

April 24th, 06:42 pm

യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ഏതൊരു ദൗത്യത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് യുവത്വത്തിന്റെ ഊർജ്ജസ്വലത വളരെ പ്രാധാന്യമർഹിക്കുന്നു. ദുർബലമായ അഞ്ചിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപിക്കും യുവാക്കൾക്കും സമാനമായ തരംഗദൈർഘ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഞങ്ങൾ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു, യുവാക്കൾ വിജയകരമായ ഒരു പങ്കാളിത്തവും മാറ്റവും പ്രാപ്തമാക്കുന്ന ഫലങ്ങൾ നൽകുന്നു

പ്രധാനമന്ത്രി മോദി കേരളത്തിൽ യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്തു

April 24th, 06:00 pm

യുവം കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞു, ഏതൊരു ദൗത്യത്തിന്റെയും ഊർജ്ജസ്വലതയ്ക്ക് യുവത്വത്തിന്റെ ഊർജ്ജസ്വലത വളരെ പ്രാധാന്യമർഹിക്കുന്നു. ദുർബലമായ അഞ്ചിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപിക്കും യുവാക്കൾക്കും സമാനമായ തരംഗദൈർഘ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഞങ്ങൾ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു, യുവാക്കൾ വിജയകരമായ ഒരു പങ്കാളിത്തവും മാറ്റവും പ്രാപ്തമാക്കുന്ന ഫലങ്ങൾ നൽകുന്നു

മണിപ്പൂരിലെ ഇംഫാലിൽ യുവജനകാര്യ മന്ത്രിമാരുടെയും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കായിക മന്ത്രിമാരുടെയും 'ചിന്തൻ ശിവിർ' എന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 24th, 10:10 am

പരിപാടിയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രി സഭാ സഹപ്രവർത്തകൻ അനുരാഗ് താക്കൂർ ജി, എല്ലാ സംസ്ഥാനങ്ങളിലെയും യുവജനകാര്യ, കായിക മന്ത്രിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ , മാന്യരേ

മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 24th, 10:05 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ അഭിസംബോധന ചെയ്തു.

എൻസിസി കേഡറ്റുകളോടും എൻഎസ്എസ് വോളണ്ടിയർമാരോടും പ്രധാനമന്ത്രി ന്യൂഡൽഹിയിലെ വസതിയിൽ നടത്തിയ അഭിസംബോധന

January 25th, 06:40 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകർ, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ജി, എൻസിസി ഡയറക്ടർ ജനറൽ, അധ്യാപകർ, അതിഥികൾ, എന്റെ മന്ത്രി സഭയിലെ മറ്റെല്ലാ സഹപ്രവർത്തകർ, മറ്റ് വിശിഷ്ട വ്യക്തികൾ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന വിവിധ കലാകാരന്മാർ, എന്റെ യുവ എൻ.സി.സി. എൻ എസ് എസ് സഖാക്കളേ!

എന്‍.സി.സി കേഡറ്റുകളെയും എന്‍.എസ്.എസ് വോളന്റിയര്‍മാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 25th, 04:31 pm

എന്‍.സി.സി കേഡറ്റുകളേയും എന്‍.എസ്.എസ് വോളന്റിയര്‍മാരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ വേഷം ധരിച്ച നിരവധി കുട്ടികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുന്നത് ഇതാദ്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ജയ് ഹിന്ദ് എന്ന മന്ത്രം എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ്'', പ്രധാനമന്ത്രി പറഞ്ഞു.

കർണാടകയിലെ ഹുബ്ബള്ളിയിൽ 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 04:30 pm

കർണാടകത്തിലെ ഈ പ്രദേശം അതിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും അറിവിനും പേരുകേട്ടതാണ്. ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ച നിരവധി വ്യക്തിത്വങ്ങളാണ് ഇവിടെയുള്ളത്. ഈ പ്രദേശം നിരവധി മികച്ച സംഗീതജ്ഞരെ രാജ്യത്തിന് നൽകിയിട്ടുണ്ട്. പണ്ഡിറ്റ് കുമാർ ഗന്ധർവ്വ, പണ്ഡിറ്റ് ബസവരാജ് രാജ്ഗുരു, പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ, ഭാരതരത്‌ന പണ്ഡിറ്റ് ഭീംസെൻ ജോഷി, പണ്ഡിത ഗംഗുഭായ് ഹംഗൽ ജി എന്നിവരെ ഇന്ന് ഹുബ്ബള്ളിയുടെ മണ്ണിൽ നിന്ന് ഞാൻ ആദരിക്കുന്നു.

കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

January 12th, 04:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്തു. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്, അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നത്. ‘വികസിത യുവത - വികസിത ഭാരതം’ എന്നതാണു മേളയുടെ പ്രമേയം. ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കുകയും ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും.

26-ാം ദേശീയ യുവജനോത്സവം കർണാടകത്തിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി ജനുവരി 12ന് ഉദ്ഘാടനം ചെയ്യും

January 10th, 04:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജനുവരി 12ന് 26-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്യും. വൈകിട്ടു 4നു കർണാടകത്തിലെ ഹുബ്ബള്ളിയിലാണു പരിപാടി. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്, അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നത്.

പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 03:02 pm

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ ജി, മുഖ്യമന്ത്രി എൻ രംഗസാമി ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ നാരായൺ റാണെ ജി, ശ്രീ അനുരാഗ് താക്കൂർ ജി, ശ്രീ നിസിത് പ്രമാണിക് ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ജി, പുതുച്ചേരി സർക്കാരിലെ മുതിർന്ന മന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.എ.മാർ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, എന്റെ യുവ സുഹൃത്തുക്കളേ ! ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദേശീയ യുവജനദിന ആശംസകൾ നേരുന്നു!

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 12th, 11:01 am

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2022 ജനുവരി 12 ലെ ദേശീയ യുവജനോത്സവത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടുക

January 09th, 12:32 pm

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ 2022 ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. തന്റെ പ്രസംഗത്തിനായി നിർദ്ദേശങ്ങൾ സംഭാവന ചെയ്യണമെന്ന് പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തു. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയേക്കാം.

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു

January 12th, 06:25 pm

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.

”ദേശീയ യുവജന ദിനം”, ”സര്‍വ ധര്‍മസഭ” എന്നിവയോടനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 05:31 pm

വിവേകാനന്ദ ജന്മവാര്‍ഷികത്തിന്റെയും ദേശീയ യുവജന ദിനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ബെലഗാവിന്റെ ഈ വിസ്മയകരമായ കാഴ്ച, ഈ ഗംഭീരമായ കാഴ്ച ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും വിവേകാനന്ദ ആശയങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ആവേശമാകും. ഇവിടെ ഇന്ന് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.

2018 ജനുവരി 12 ന് നടന്ന 22-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉത്ഘാടന ചടങ്ങില്‍ വിഡിയോ കോണ്‍ഫറണ്‍സിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 12:45 pm

നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച സുപ്രധാന നേട്ടത്തിന്റെ പേരില്‍ എന്റെ എല്ലാ സഹപൗരന്മാരെയും ആദ്യം തന്നെ ഞാന്‍ അഭിനന്ദിക്കട്ടെ. അല്പ സമയം മുമ്പാണ് ഐഎസ് ആര്‍ ഒ പിഎസ്എല്‍വി – സി 40 വിജയകരമായി വിക്ഷേപിച്ചത്.

PM exhorts official youth organizations to join hands for water conservation

April 19th, 09:30 am



India has shown the world, that a land of such diversity, has a unique spirit to stay together: PM Modi

January 12th, 07:20 pm