സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

January 12th, 08:17 am

സ്വാമി വിവേകാനന്ദ ജയന്തി ദിനവും ദേശീയ യുവജന ദിനവുമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഒരു വീഡിയോയും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.

ജയ്പൂർ മഹാഖേലിൽ പങ്കെടുക്കുന്നവരെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

February 04th, 10:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2023 ഫെബ്രുവരി 5 ന് ) ഉച്ചയ്ക്ക് 1 മണിക്ക് ജയ്പൂർ മഹാഖേലിൽ പങ്കെടുക്കുന്നവരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.

ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം

January 18th, 04:39 pm

യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എം‌എൽ‌എമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു

January 18th, 01:00 pm

2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.

പുതുച്ചേരിയിൽ 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 03:02 pm

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ ജി, മുഖ്യമന്ത്രി എൻ രംഗസാമി ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ ശ്രീ നാരായൺ റാണെ ജി, ശ്രീ അനുരാഗ് താക്കൂർ ജി, ശ്രീ നിസിത് പ്രമാണിക് ജി, ശ്രീ ഭാനു പ്രതാപ് സിംഗ് വർമ്മ ജി, പുതുച്ചേരി സർക്കാരിലെ മുതിർന്ന മന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.എ.മാർ. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും, എന്റെ യുവ സുഹൃത്തുക്കളേ ! ആശംസകൾ! നിങ്ങൾക്കെല്ലാവർക്കും ദേശീയ യുവജനദിന ആശംസകൾ നേരുന്നു!

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

January 12th, 11:01 am

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, ശ്രീ നാരായണ്‍ റാണെ, ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ്മ, ശ്രീ നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി ശ്രീ എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

25-ാമത് ദേശീയ യുവജനോത്സവം ജനുവരി 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

January 10th, 12:47 pm

25-ാമത് ദേശീയ യുവജനോത്സവം 2022 ജനുവരി 12-ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുച്ചേരിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ആ ദിവസം ദേശീയ യുവജന ദിനമായി ആചരിക്കുന്നു.

Prime Minister chairs the first meeting of High Level Committee to commemorate 150th Birth Anniversary of Sri Aurobindo

December 24th, 06:52 pm

PM Narendra Modi chaired the first meeting of the High Level Committee which has been constituted to commemorate 150th Birth Anniversary of Sri Aurobindo. The PM said that the two aspects of Sri Aurobindo’s philosophy of ‘Revolution’ and ‘Evolution’, are of key importance and should be emphasized as part of the commemoration.

നിസ്വാര്‍ത്ഥമായും സൃഷ്ടിപരമായും രാഷ്ട്രീയത്തില്‍ സംഭാവനകള്‍ നല്‍കാന്‍ പ്രധാനമന്ത്രി യുവജനതയെ ഉദ്‌ബോധിപ്പിച്ചു.

January 12th, 03:31 pm

രാജ്യത്തെ യുവജനങ്ങളോട് നിസ്വാര്‍ത്ഥമായും സൃഷ്ടിപരമായും രാഷ്ട്രീയത്തില്‍ സംഭാവനകള്‍ നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആഹ്വാനം ചെയ്തു. രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റേതൊരു മേഖലയിലേതും പോലെ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വലിയ മാധ്യമമാണ് രാഷ്ട്രീയവും, അതുകൊണ്ട് യുവാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സത്യസന്ധരായ ആളുകള്‍ക്ക് സേവനത്തിനും ധര്‍മ്മനീതിയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയമെന്ന പഴയ മനോഗതികളെ മാറ്റുന്നതിനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന്, പ്രധാനമന്ത്രി ഇന്ന് യുവജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. സത്യസന്ധതയും പ്രകടനവുമാണ് ഇന്ന് ഈ കാലഘട്ടത്തിന്റെ അനിവാര്യത.

സ്വാമി വിവേകാനന്ദന്റെ ഉപദേശം പ്രധാനമന്ത്രി യുവജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു

January 12th, 03:28 pm

സ്വാമി വിവേകാനന്ദന്റെ നേതൃത്വ ഉപദേശങ്ങള്‍ പിന്തുടരുന്നതിന് രാജ്യത്തെ യുവജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വികസനത്തിനായി അഭിവന്ദ്യനായ സന്യാസിവര്യന്‍ നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപനചടങ്ങില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിവികസനത്തില്‍ നിന്നും സ്ഥാപനനിര്‍മ്മാണത്തിലേക്കുള്ള ധർമപരമായ പ്രക്രിയയിലെ സ്വാമിയുടെ സംഭാവനകളെക്കുറിച്ചും തിരിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

രണ്ടാമത് യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

January 12th, 10:36 am

രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

രണ്ടാം ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവ സമാപനചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 12th, 10:35 am

രണ്ടാമത് ദേശീയ യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സെന്റട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉത്സവത്തിലെ മൂന്നു ദേശീയ ജേതാക്കളുടെയും കാഴ്ച്ചപ്പാടുകളും പ്രധാനമന്ത്രി ശ്രവിച്ചു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്സ് സഹമന്ത്രി എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ജനുവരി 12ന് നടക്കുന്ന രണ്ടാം ദേശീയ യൂത്ത് പാര്‍ലമെന്റ് സമാപന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

January 10th, 12:31 pm

രണ്ടാം ദേശീയ യുവ പാര്‍ലമെന്റ് സമാപന സമ്മേളനത്തെ 2021 ജനുവരി 12 ന് രാവിലെ 10: 30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. മേളയിലെ മൂന്ന് ദേശീയ വിജയികളും സമ്മേളനത്തില്‍ സംസാരിക്കും. ലോക്്‌സഭാ സ്പീക്കര്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Powered by the talented youth, a New India is taking shape: PM Modi

January 13th, 11:13 am

Prime Minister Modi addressed the nation on the occasion of National Youth Day. PM Modi said that a new India was being built, powered by the talented youth. The spoke at length how youth were at the forefront of making India a startup hub.

സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 12

January 12th, 07:32 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു

January 12th, 06:25 pm

ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രണ്ടു വീഡിയോ കോണ്‍ഫറന്‍സുകളെ അഭിസംബോധന ചെയ്തു.

”ദേശീയ യുവജന ദിനം”, ”സര്‍വ ധര്‍മസഭ” എന്നിവയോടനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 05:31 pm

വിവേകാനന്ദ ജന്മവാര്‍ഷികത്തിന്റെയും ദേശീയ യുവജന ദിനത്തിന്റെയും ഈ വേളയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ശുഭാശംസകള്‍. ബെലഗാവിന്റെ ഈ വിസ്മയകരമായ കാഴ്ച, ഈ ഗംഭീരമായ കാഴ്ച ഇവിടെ എത്തിയിരിക്കുന്ന എല്ലാവര്‍ക്കും വിവേകാനന്ദ ആശയങ്ങളുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ആവേശമാകും. ഇവിടെ ഇന്ന് ഒരു സര്‍വമത സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. അതിനും ഞാന്‍ മംഗളങ്ങള്‍ നേരുന്നു.

2018 ജനുവരി 12 ന് നടന്ന 22-ാമത് ദേശീയ യുവജനോത്സവത്തിന്റെ ഉത്ഘാടന ചടങ്ങില്‍ വിഡിയോ കോണ്‍ഫറണ്‍സിലൂടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 12th, 12:45 pm

നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച സുപ്രധാന നേട്ടത്തിന്റെ പേരില്‍ എന്റെ എല്ലാ സഹപൗരന്മാരെയും ആദ്യം തന്നെ ഞാന്‍ അഭിനന്ദിക്കട്ടെ. അല്പ സമയം മുമ്പാണ് ഐഎസ് ആര്‍ ഒ പിഎസ്എല്‍വി – സി 40 വിജയകരമായി വിക്ഷേപിച്ചത്.

ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ വണങ്ങി

January 12th, 11:13 am

സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.