Every citizen of Delhi is saying – AAP-da Nahin Sahenge…Badal Ke Rahenge: PM Modi

January 05th, 01:15 pm

Prime Minister Narendra Modi addressed a massive and enthusiastic rally in Rohini, Delhi today, laying out a compelling vision for the city’s future under BJP’s governance. With resounding cheers from the crowd, the Prime Minister called upon the people of Delhi to usher in an era of good governance by ending a decade of administrative failures and empowering a “double-engine government” to transform the capital into a global model of urban development.

PM Modi Calls for Transforming Delhi into a World-Class City, Highlights BJP’s Vision for Good Governance

January 05th, 01:00 pm

Prime Minister Narendra Modi addressed a massive and enthusiastic rally in Rohini, Delhi today, laying out a compelling vision for the city’s future under BJP’s governance. With resounding cheers from the crowd, the Prime Minister called upon the people of Delhi to usher in an era of good governance by ending a decade of administrative failures and empowering a “double-engine government” to transform the capital into a global model of urban development.

Workers of all family-run parties in country are at peak of despair: PM Modi in Kendrapara, Odisha

May 29th, 01:45 pm

Addressing his final rally for the 2024 elections in Odisha, PM Modi addressed a massive gathering in Kendrapara, highlighting the transformative journey ahead for the state. PM Modi expressed his confidence in ushering in a new era of development in Odisha post-June 4th. He said, On June 10th, Odisha will witness the historic oath-taking of the first BJP Chief Minister, who will be a son or daughter of Odisha. He stressed the need for a double-engine government to accelerate Odisha's growth, mirroring the national endorsement of a strong BJP-led government for the third consecutive term.

PM Modi addresses public meetings in Mayurbhanj, Balasore and Kendrapara, Odisha

May 29th, 01:00 pm

Prime Minister Narendra Modi addressed enthusiastic public meetings in Mayurbhanj, Balasore and Kendrapara, Odisha with a vision of unprecedented development and transformation for the state and the country. PM Modi emphasized the achievements of the last decade under his leadership and laid out ambitious plans for the next five years, promising continued progress and prosperity for all Indians.

ഡൽഹി പുരോഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ, INDI സഖ്യം അതിൻ്റെ നാശത്തിന് കുനിഞ്ഞിരിക്കുന്നു: പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ ഡൽഹിയിൽ

May 18th, 07:00 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ ഒരു അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ ആവേശകരമായ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

May 18th, 06:30 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.

The dreams of crores of women, poor and youth are Modi's resolve: PM Modi

February 18th, 01:00 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

PM Modi addresses BJP Karyakartas during BJP National Convention 2024

February 18th, 12:30 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

January 26th, 03:37 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ ഇന്റർനാഷണൽ എക്സിബിഷൻ-കം-കൺവെൻഷൻ സെന്റർ (ഐഇസിസി) സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 26th, 11:28 pm

ഭാരതമണ്ഡപത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഓരോ തൊഴിലാളികൾക്കും സഹോദരങ്ങൾക്കും സഹോദരിമാർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഇന്ന് രാവിലെ, ഈ തൊഴിലാളികളെയെല്ലാം കാണാൻ എനിക്ക് അവസരം ലഭിച്ചു, അവരെ ആദരിക്കുകയെന്നത് എന്റെ പദവിയാണ്. അവരുടെ കഠിനാധ്വാനത്തിൽ ഇന്ന് ഇന്ത്യ മുഴുവൻ അമ്പരപ്പിക്കുകയും വിസ്മയിക്കുകയും ചെയ്യുന്നു.

ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍-കം-കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐ.ഇ.സി.സി) സമുച്ചയം പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു

July 26th, 06:30 pm

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ കം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഐഇസിസി) സമുച്ചം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ജി-20 നാണയവും ജി-20 സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. ഡ്രോണ്‍ കൊണ്ടുവന്ന 'ഭാരത് മണ്ഡപം' എന്ന പേരില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ നാമകരണത്തിനും ചടങ്ങില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കും പ്രധാനമന്ത്രി സാക്ഷിയായി. പ്രധാനമന്ത്രി വിഭാവനം ചെയ്യുകയും ഒരു ദേശീയ പദ്ധതിയായി ഏകദേശം 2700 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുക്കുകയും ചെയ്ത പ്രഗതി മൈതാനിലെ പുതിയ ഐ.ഇ.സി.സി സമുച്ചയം ഇന്ത്യയെ ആഗോള വ്യാപാര ലക്ഷ്യസ്ഥാനമായി ഉയര്‍ത്താന്‍ സഹായിക്കും.

ഡൽഹി-കർണാടക സംഘത്തിന്റെ അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 25th, 05:20 pm

കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ ജി, മന്ത്രി സഭയിലെ എന്റെ സഹപ്രവർത്തകൻ പ്രഹ്ലാദ് ജോഷി ജി, പാർലമെന്റിലെ ഞങ്ങളുടെ മുതിർന്ന സഹപ്രവർത്തകൻ ഡോ. വീരേന്ദ്ര ഹെഗ്‌ഡെ ജി, സ്വാമി നിർമ്മലാനന്ദനാഥ സ്വാമി ജി, ശ്രീ ശ്രീ ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമി ജി, ശ്രീ ശ്രീ വിശ്വപ്രസന്ന. തീർത്ഥ സ്വാമി ജി, ശ്രീ ശ്രീ നഞ്ചവദൂത സ്വാമി ജി, ശ്രീ ശ്രീ ശിവമൂർത്തി ശിവാചാര്യ സ്വാമി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ മറ്റ് സഹപ്രവർത്തകരേ , പാർലമെന്റ് അംഗങ്ങൾ, സി.ടി. രവി ജി, ഡൽഹി-കർണാടക സംഘത്തിലെ എല്ലാ അംഗങ്ങളേ, സ്ത്രീകളേ, മാന്യരേ!

ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഡല്‍ഹി-കര്‍ണാടക സംഘത്തിന്റെ 'ബാരിസു കന്നഡ ഡിംഡിമവ' അമൃത മഹോത്സവം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 25th, 05:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ 'ബാരിസു കന്നഡ ഡിംഡിമവ' സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി നടന്ന പ്രദര്‍ശനങ്ങള്‍ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഉത്സവം കര്‍ണാടകത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ചരിത്രവും ആഘോഷിക്കുന്ന ഒന്നാണ്.

ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 28th, 09:51 pm

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എന്‍സിസി അതിന്റെ 75-ാം വാര്‍ഷികവും ആഘോഷിക്കുന്നു. വര്‍ഷങ്ങളായി എന്‍സിസിയെ പ്രതിനിധീകരിച്ച് രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് എന്റെ മുന്നിലുള്ള എന്‍സിസി കേഡറ്റുകള്‍ അതിലും പ്രത്യേകതയുള്ളവരാണ്. ഇന്നത്തെ പരിപാടി രൂപകല്‍പന ചെയ്ത രീതി കാണിക്കുന്നത് കാലം മാത്രമല്ല, അതിന്റെ രൂപവും മാറിയിരിക്കുന്നു എന്നാണ്. കാണികളുടെ എണ്ണവും മുമ്പത്തേക്കാള്‍ കൂടുതലാണ്. പരിപാടി വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണ്, എന്നാല്‍ ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന അടിസ്ഥാന മന്ത്രം പ്രചരിപ്പിച്ചതിനാല്‍ ഇത് എന്നും ഓര്‍മ്മിക്കപ്പെടും. എന്‍സിസിയുടെ മുഴുവന്‍ ടീമിനെയും അതിന്റെ എല്ലാ ഓഫീസര്‍മാരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. എന്‍സിസി കേഡറ്റുകള്‍ എന്ന നിലയിലും രാജ്യത്തെ യുവജനങ്ങള്‍ എന്ന നിലയിലും നിങ്ങള്‍ ഒരു 'അമൃത' തലമുറയെ പ്രതിനിധീകരിക്കുന്നു. ഈ 'അമൃത' തലമുറ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരു പുതിയ ഉയരത്തിലെത്തിക്കുകയും ഇന്ത്യയെ സ്വയം പര്യാപ്തവും വികസിതവുമാക്കുകയും ചെയ്യും.

എന്‍സിസി പിഎം റാലിയെ കരിയപ്പ ഗ്രൗണ്ടില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 28th, 05:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന വാര്‍ഷിക എന്‍സിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. ഈ വര്‍ഷം, എന്‍സിസി അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ചടങ്ങില്‍, എന്‍സിസിയുടെ വിജയകരമായ 75 വര്‍ഷത്തിന്റെ സ്മരണയ്ക്കായി പ്രത്യേക ദിനാചരണ കവറും പ്രത്യേകമായി അച്ചടിച്ച 75 രൂപ മൂല്യമുള്ള നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെ സഞ്ചരിച്ചെത്തിയ 'ഐക്യജ്വാല' പ്രധാനമന്ത്രിക്ക് കൈമാറി. കരിയപ്പ മൈതാനത്ത് ജ്വാല തെളിക്കുകയും ചെയ്തു. രാവും പകലും നീളുന്ന പരിപാടിയായാണ് റാലി സംഘടിപ്പിച്ചത്. കൂടാതെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന വിഷയത്തില്‍ സാംസ്‌കാരിക പരിപാടിയും സംഘടിപ്പിച്ചു. 'വസുധൈവ കുടുംബക'മെന്ന ഇന്ത്യയുടെ ശരിയായ മനോഭാവത്തിന്റെ പശ്ചാത്തലത്തില്‍ 19 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 196 ഓഫീസര്‍മാരെയും കേഡറ്റുകളേയും ആഘോഷത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

January 26th, 04:23 pm

റിപ്പബ്ലിക് ദിനത്തിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

October 18th, 01:40 pm

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിലേക്ക് ഏവരെയും ഞാൻ ഊഷ്മളമായി സ്വാഗതംചെയ്യുന്നു. ഇന്ത്യക്കും ഇന്റർപോളിനും പ്രാധാന്യമുള്ള കാലത്തു നിങ്ങൾ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. 2022ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഇതു നമ്മുടെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ്. നാം എവിടെ നിന്നാണു വന്നത് എന്നു തിരിഞ്ഞുനോക്കേണ്ട സമയമാണിത്; മാത്രമല്ല, നാം എവിടേക്കാണു പോകേണ്ടതെന്നകാര്യത്തിൽ മുന്നോട്ടുനോക്കുന്നതിനും. ഇന്റർപോളും ചരിത്രപരമായ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. 2023ൽ, ഇന്റർപോൾ സ്ഥാപിതമായതിന്റെ 100-ാം വർഷം ആഘോഷിക്കുകയാണ്. സന്തോഷിക്കാനും പര്യാലോചനയ്ക്കുമുള്ള മികച്ച സമയമാണിത്. തിരിച്ചടികളിൽനിന്നു പഠിക്കുക, വിജയങ്ങൾ ആഘോഷിക്കുക; ‌‌ഒപ്പം, പ്രതീക്ഷയോടെ ഭാവിയിലേക്കു നോക്കുക.

ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അഭിസംബോധനചെയ്തു

October 18th, 01:35 pm

സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, ന്യൂഡൽഹിയിൽ ഇന്റർപോളിന്റെ 90-ാം ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വിശിഷ്ടാതിഥികൾക്കും ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ആഘോഷമായ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2023ൽ ഇന്റർപോൾ അതിന്റെ 100-ാം വർഷം ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതു പുനരാലോചനയ്ക്കും ഭാവി തീരുമാനിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തോഷിക്കാനും ചിന്തിക്കാനും തിരിച്ചടികളിൽനിന്നു പാഠം ഉൾക്കൊണ്ടു ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാനുമുള്ള മികച്ച സമയമാണിതെന്നും മോദി കൂട്ടിച്ചേർത്തു.

ന്യൂ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥ് ഉദ്ഘാടനമ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 08th, 10:41 pm

രാജ്യം മുഴുവന്‍ ഇന്നത്തെ ചരിത്രപ്രധാനമായ ഈ പരിപാടി വീക്ഷിക്കുകയും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യുന്നുണ്ട്. ഞാന്‍ നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു, ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷികളാകാന്‍ അവസരം ലഭിച്ച എല്ലാപൗരന്മാരെയും അഭിനന്ദിക്കുന്നു. ഈ ചരിത്ര നിമിഷത്തില്‍ കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ.ഹര്‍ദീപ് പുരി ജി, ശ്രീ. ജി കൃഷ്ണ റെഡ്ഡി ജി, ശ്രീ. അര്‍ജുന്‍ റാം മേഖ്വാള്‍ ജി, ശ്രീമതി മീനാക്ഷി ലെഖി ജി, ശ്രീ.കൗശല്‍ കിഷോര്‍ ജി എന്നിവനരും എന്നോടൊപ്പം വേദിയിലുണ്ട്. രാജ്യമെമ്പാടും നിന്നുള്ള ധാരാളം വിശിഷ്ടാതിഥികളും ഇവിടെ സന്നിഹിതരായിട്ടുണ്ട്്.