റിപ്പബ്ലിക് ടിവിയുടെ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

April 26th, 08:01 pm

അർണബ് ഗോസ്വാമി ജി, റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ എല്ലാ സഹപ്രവർത്തകരേ , രാജ്യത്തും വിദേശത്തുമുള്ള റിപ്പബ്ലിക് ടിവിയുടെ എല്ലാ പ്രേക്ഷകരേ , മഹതികളേ, മാന്യരേ! ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്, ഞാൻ എന്റെ കുട്ടിക്കാലത്ത് കേട്ട ഒരു തമാശ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഒരിടത്തു് ഒരു പ്രൊഫസറും മകളും ആത്മഹത്യ ചെയ്തു, തന്റെ ജീവിതം മടുത്തുവെന്നും ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എഴുതിയ കുറിപ്പ് ഇട്ടു. താൻ എന്തെങ്കിലും കഴിച്ച് കങ്കരിയ തടാകത്തിൽ ചാടി മരിക്കുമെന്ന് അവൾ എഴുതി. പിറ്റേന്ന് രാവിലെ, മകൾ വീട്ടിലില്ലെന്ന് പ്രൊഫസർ കണ്ടെത്തി. അച്ഛൻ അവളുടെ മുറിയിൽ പോയി ഒരു കത്ത് കണ്ടു. കത്ത് വായിച്ച് അയാൾക്ക് ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ പ്രൊഫസറാണ്, ഞാൻ ഇത്രയും വർഷം കഠിനാധ്വാനം ചെയ്തു, ഇപ്പോഴും അവളുടെ കങ്കരിയയുടെ അക്ഷരവിന്യാസം ആത്മഹത്യാ കത്തിൽ തെറ്റായി എഴുതിയിരിക്കുന്നു.’ അർണാബ് നന്നായി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം പറഞ്ഞത് ഞാൻ കേട്ടില്ല, പക്ഷേ അദ്ദേഹത്തിന്റെ ഹിന്ദി ശരിയാണോ അല്ലയോ എന്നതിൽ ഞാൻ തുല്യ ശ്രദ്ധ ചെലുത്തി. ഒരുപക്ഷേ, മുംബൈയിൽ താമസിച്ചതിന് ശേഷം തങ്ങളുടെ ഹിന്ദി മെച്ചപ്പെട്ടിട്ടുണ്ടാകാം.

ന്യൂഡൽഹിയിൽ റിപ്പബ്ലിക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 26th, 08:00 pm

റിപ്പബ്ലിക് ഉച്ചകോടിയുടെ ഭാഗമായാൻ കഴിഞ്ഞതിൽ കൃതജ്ഞത രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അടുത്ത മാസം 6 വർഷം തികയുന്നതിന് സംഘത്തെയാകെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ത്യയുടെ നിമിഷം' എന്ന വിഷയത്തിൽ 2019-ൽ നടന്ന റിപ്പബ്ലിക് ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, തുടർച്ചയായി രണ്ടാം തവണയും പൗരന്മാർ വൻ ഭൂരിപക്ഷത്തോടെയും സ്ഥിരതയോടെയും ഗവണ്മെന്റിനെ തെരഞ്ഞെടുത്തപ്പോൾ ജനവിധിയുടെ പശ്ചാത്തലം അതിന് ഉണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നിമിഷം ഇപ്പോൾ വന്നെത്തിയെന്നു രാജ്യം തിരിച്ചറിഞ്ഞു - പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ പ്രമേയമായ 'പരിവർത്തനത്തിന്റെ സമയ'ത്തിലേക്കു വെളിച്ചം വീശിയ അദ്ദേഹം, 4 വർഷം മുമ്പ് വിഭാവനം ചെയ്ത താഴേത്തട്ടിലെ പരിവർത്തനത്തിന് പൗരന്മാർക്ക് ഇപ്പോൾ സാക്ഷ്യം വഹിക്കാൻ കഴിയുമെന്നു വ്യക്തമാക്കി.

ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 16th, 03:00 pm

ഇന്ത്യയെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ദേശീയ വാക്‌സിനേഷൻ ദിനത്തിൽ, ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിക്കുകയും ,ജനങ്ങൾക്ക് വാക്‌സിനേഷൻ നൽകുന്നതിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ അനുസ്മരിക്കുകയും ചെയ്തു.