Cabinet approves the PM Rashtriya Krishi Vikas Yojana

October 03rd, 09:18 pm

Union Cabinet chaired by Prime Minister Narendra Modi approved the proposal of the Department of Agriculture & Farmers Welfare (DA&FW) for rationalization of all Centrally Sponsored Schemes (CSS) operating under Ministry of Agriculture and Farmer’s into two-umbrella Schemes viz. Pradhan Mantri Rashtriya Krishi Vikas Yojana (PM-RKVY), a cafeteria scheme and Krishonnati Yojana (KY).

ഭക്ഷ്യ എണ്ണകള്‍ - എണ്ണക്കുരുക്കള്‍ (എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍) എന്നിവയ്ക്ക് 2024-25 മുതല്‍ 2030-31 വരെയുള്ള ദേശീയ ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 03rd, 09:06 pm

ആഭ്യന്തര എണ്ണക്കുരു ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ എണ്ണകളില്‍ സ്വയംപര്യാപ്തത (ആത്മനിര്‍ഭര്‍ ഭാരത്) കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നാഴികകല്ല് മുന്‍കൈയായി ഭക്ഷ്യ എണ്ണകള്‍ - എണ്ണക്കുരുക്കള്‍ (എന്‍.എം.ഇ.ഒ-എണ്ണക്കുരുക്കള്‍) എന്നിവയുടെ ദേശീയ ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മൊത്തം 10,103 കോടി രൂപയുടെ അടങ്കലോടെ 2024-25 മുതല്‍ 2030-31 വരെയുള്ള ഏഴ് വര്‍ഷത്തെ കാലയളവിലാണ് ദൗത്യം നടപ്പാക്കുക.

കാര്‍ഷിക മേഖലയില്‍ 2022 ലെ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിലെ പ്രധാനമന്ത്രിയുടെ പ്രസംഗം

February 24th, 10:13 am

മൂന്ന് വര്‍ഷം മുമ്പ് ഇതേദിവസമാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത് എന്നത് സന്തോഷകരമായ യാദൃശ്ചികതയാണ്. ഇന്ന് ഈ പദ്ധതി രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് വലിയ പിന്തുണയായി മാറിയിരിക്കുകയാണ്. ഈ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 11 കോടി കര്‍ഷകര്‍ക്ക് ഏകദേശം 1.45 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്. ഈ പദ്ധതിയിലും ചുറുചുറുക്ക് നമുക്ക് അനുഭവിക്കാന്‍ കഴിയും. 10-12 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു ക്ലിക്കില്‍ നേരിട്ട് പണം കൈമാറുക എന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമായ കാര്യമാണ്.

2022ലെ കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 10:03 am

2022 - ലെ കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്തു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. നടപ്പില്‍ വരുത്താനുള്ള 'സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചര്‍' നയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് വെബിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന ഗവണ്മെന്റ് പ്രതിനിധികള്‍, വ്യവസായം, ഗവേഷണം എന്നീ മേഖലകളില്‍ നിന്നുള്ളവരും കൃഷി വിജ്ഞാന കേന്ദ്രം വഴിയുള്ള കൃഷിക്കാരും വെബിനാറില്‍ പങ്കെടുത്തു.

പിഎം-കിസാൻ പദ്ധതിയുടെ 10-ാം ഗഡു സാമ്പത്തിക ആനുകൂല്യത്തിന്റെ പ്രകാശന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 01st, 12:31 pm

ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ ബഹുമാന്യരായ പ്രമുഖരേ ... . മാതാ വൈഷ്ണോദേവി പരിസരത്ത് നടന്ന ദാരുണമായ സംഭവത്തിൽ ഞാൻ ആദ്യം അനുശോചനം രേഖപ്പെടുത്തുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കും തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവർക്കും എന്റെ സഹതാപം. ജമ്മു കശ്മീരിലെ ഭരണസംവിധാനവുമായി കേന്ദ്രഗവണ്മെന്റ് നിരന്തര സമ്പർക്കത്തിലാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പരിക്കേറ്റവരുടെ ചികിത്സയിലും പൂർണ ശ്രദ്ധ ചെലുത്തുന്നുണ്ട്.

പിഎം-കിസാന്‍ പത്താം ഗഡു പ്രധാനമന്ത്രി വിതരണംചെയ്തു

January 01st, 12:30 pm

താഴേത്തട്ടിലുള്ള കര്‍ഷകരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെയും ദൃഢനിശ്ചയത്തിന്റെയും ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ പത്താം ഗഡു സാമ്പത്തിക ആനുകൂല്യം വിതരണം ചെയ്തു. ഗുണഭോക്താക്കളായ പത്തുകോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിലൂടെ 20,000 കോടിയിലേറെ രൂപ കൈമാറാനായി. പരിപാടിയില്‍ ഏകദേശം 351 കാര്‍ഷികോല്‍പ്പാദന സംഘടനകള്‍ക്കായി (എഫ്പിഒകള്‍) 14 കോടിയിലധികം രൂപയുടെ ഓഹരി ധനസഹായവും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 ലക്ഷത്തിലധികം കര്‍ഷകര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. ചടങ്ങിനിടെ പ്രധാനമന്ത്രി എഫ്പിഒകളുമായി സംവദിച്ചു. കേന്ദ്രമന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എല്‍ജിമാരും കൃഷിമന്ത്രിമാരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.

ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം-എണ്ണപ്പന നടപ്പിലാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

August 18th, 11:54 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, എണ്ണപ്പനയുടെ കാര്യത്തില്‍ പുതിയ ദൗത്യം ആരംഭിക്കുന്നതിന് അംഗീകാരം നല്‍കി. 'ഭക്ഷ്യ എണ്ണകളുടെ ദേശീയ ദൗത്യം-എണ്ണപ്പന (എന്‍എംഇഒ-ഒപി) എന്നു പേരിട്ട പദ്ധതി വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും പ്രത്യേക ശ്രദ്ധ നല്‍കും. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വളരെയേറെ ആശ്രയിക്കുന്നതിനാല്‍, ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നു. അതില്‍ എണ്ണപ്പനയുടെ വിസ്തൃതിയും ഉല്‍പ്പാദനക്ഷമതയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.