ഇൻ-സ്പേസിൻ്റെ കീഴിൽ ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

October 24th, 03:25 pm

ഇൻ-സ്‌പേസിൻ്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ മേഖലയ്‌ക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

തമിഴ്‌നാട്ടിലെ മധുരയില്‍ ഓട്ടോമോട്ടീവ് എം.എസ്.എം.ഇകള്‍ക്കായുള്ള ഡിജിറ്റല്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

February 27th, 06:30 pm

നിങ്ങളെ കാത്തിരിക്കാന്‍ ഇടയാക്കികൊണ്ട് ഇവിടെ എത്താന്‍ വൈകിയതിന് നിങ്ങളോട് എല്ലാവരോടും ആദ്യമായും പ്രധാനമായും, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇന്ന് രാവിലെ നിശ്ചിയിച്ച സമയത്തുതന്നെയാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്, എന്നാല്‍ വിവിധ പരിപാടികളുണ്ടായിരുന്നതില്‍ ഓരോന്നിനും 5 മുതല്‍ 10 മിനിറ്റ് വരെ കൂടുതലായതിനാല്‍, ഞാന്‍ വൈകി. അതിനാല്‍, വൈകിയതിന് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മധുരയില്‍ ‘ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്തു

February 27th, 06:13 pm

തമിഴ്നാട്ടിലെ മധുരയില്‍ ഇന്നു നടന്ന ‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

ദുബായിയിലെ ജബല്‍ അലിയില്‍ ഭാരത് മാര്‍ട്ടിന്റെ വെര്‍ച്വല്‍ തറക്കല്ലിടല്‍

February 14th, 03:48 pm

2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് ഡിപി വേള്‍ഡ് നിര്‍മ്മിക്കുന്ന ദുബായിയിലെ ജബല്‍ അലി ഫ്രീ ട്രേഡ് സോണില്‍ ഭാരത് മാര്‍ട്ടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു.

വികസിത് ഭാരത്-വികസിത് ഗോവ പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 06th, 02:38 pm

ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള ജി, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മറ്റ് പ്രമുഖര്‍, ഗോവയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ. എല്ലാ ഗോവ നിവാസികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും എന്നില്‍ ഉണ്ടായിരിക്കട്ടെ!

പ്രധാനമന്ത്രി ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു

February 06th, 02:37 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസ‌‌ിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 02nd, 04:31 pm

ഇപ്പോള്‍, ഞാന്‍ പിയൂഷ് ജി പറയുന്നത് കേള്‍ക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു - 'നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു'. എന്നിരുന്നാലും, ഇവിടെ സന്നിഹിതരാകുന്ന തരത്തിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ നിരീക്ഷിച്ചാല്‍, ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. ഒന്നാമതായി, ഈ ഗംഭീരമായ ഇവന്റ് സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തിന് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന് എല്ലാ സ്റ്റാളുകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഞാന്‍ കണ്ടവ വലിയ മതിപ്പ് സൃഷ്ടിച്ചു. നമ്മുടെ നാട്ടിലെ ഇത്തരം സംഭവങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ഞാന്‍ ഒരിക്കലും ഒരു കാറോ സൈക്കിളോ പോലും വാങ്ങിയിട്ടില്ല, അതിനാല്‍ എനിക്ക് അക്കാര്യത്തില്‍ പരിചയമില്ല. ഈ എക്‌സ്‌പോ കാണാന്‍ വരാന്‍ ഡല്‍ഹിയിലെ ജനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കും. ഈ ഇവന്റ് മൊബിലിറ്റി കമ്മ്യൂണിറ്റിയെയും മുഴുവന്‍ വിതരണ ശൃംഖലയെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ ആദ്യ ടേമില്‍ ഞാന്‍ ഒരു ആഗോള തലത്തിലുള്ള മൊബിലിറ്റി കോണ്‍ഫറന്‍സ് ആസൂത്രണം ചെയ്തിരുന്നതായി നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ആ കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ബാറ്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ കാരണം, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള അതിവേഗ പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍, ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതായി കാണാനാകും. ഇന്ന്, എന്റെ രണ്ടാം ടേമില്‍, കാര്യമായ പുരോഗതി കൈവരിച്ചതായി ഞാന്‍ കാണുന്നു. മൂന്നാം ടേമില്‍.... ജ്ഞാനികളോട് ഒരു വാക്ക് മതിയെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ മൊബിലിറ്റി മേഖലയുടെ ഭാഗമായതിനാല്‍, ഈ സന്ദേശം രാജ്യത്തുടനീളം അതിവേഗം വ്യാപിക്കും.

പ്രധാനമന്ത്രി ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു

February 02nd, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ മൊബിലിറ്റി എക്സിബിഷൻ ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു. എക്സ്‌പോ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യശൃംഖലകളിലുടനീളമുള്ള ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതാണു ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംഗമം, സംസ്ഥാനസെഷനുകൾ, റോഡ് സുരക്ഷാ പവലിയൻ, ഗോ-കാർട്ടിങ് പോലുള്ള പൊതു കേന്ദ്രീകൃത ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എക്സ്പോ.

ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 08th, 12:00 pm

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീ ഗുര്‍മീത് സിംഗ് ജി, ജനസമ്മതനായ യുവ മുഖ്യമന്ത്രി ശ്രീ പുഷ്‌കര്‍ സിംഗ് ധാമി, സര്‍ക്കാര്‍ മന്ത്രിമാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളേ, ബിസിനസ് ലോകത്തെ പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തികളേ!

ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 08th, 11:26 am

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ശ്രീ മോദി പ്രദര്‍ശനം നടന്നുകാണുകയും ഗ്രൗണ്ട് ബേക്കിംഗ് വാൾ അനാച്ഛാദനം ചെയ്യുകയും ചെയ്തു. സശക്ത് ഉത്തരാഖണ്ഡ് എന്ന പുസ്തകവും ഹൗസ് ഓഫ് ഹിമാലയാസ് എന്ന ബ്രാൻഡും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ''സമാധാനത്തിലൂടെ സമൃദ്ധി'' എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 17th, 11:10 am

ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.

ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 17th, 10:44 am

‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്‌വ്യവസ്ഥയു​ടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.

2029ല്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ട്: പ്രധാനമന്ത്രി മോദി

October 14th, 10:34 pm

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.ഇന്ത്യയില്‍ 40 വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തിന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ആര്‍പ്പുവിളികളുടെ മുഴക്കത്തിനിടയില്‍ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും അദ്ദേഹം സദസ്സിനെ അറിയിച്ചു. ''ഈ ചരിത്ര വിജയത്തില്‍ ടീം ഭാരതിനെയും ഓരോ ഇന്ത്യക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു'', അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാമത് സമ്മേളനം മുംബൈയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 14th, 06:35 pm

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) 141-ാംസമ്മേളനം ഇന്ന് മുംബൈയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കായികമേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനും വിജ്ഞാനം പങ്കിടലിനുമുള്ള അവസരവും സമ്മേളനം ലഭ്യമാക്കി.

രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

October 02nd, 11:58 am

ഇന്ന് നാം പ്രചോദനാത്മക വ്യക്തികളായ മഹാത്മാഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മവാര്‍ഷികങ്ങള്‍ ആഘോഷിക്കുകയാണ്. ഇന്നലെ, ഒകേ്ടാബര്‍ 1 ന്, രാജസ്ഥാന്‍ ഉള്‍പ്പെടെ രാജ്യം മുഴുവന്‍ ശുചിത്വത്തിനായുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കമിട്ടു. ശുചീകരണ യജ്ഞത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയതിന് എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

പ്രധാനമന്ത്രി രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

October 02nd, 11:41 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജസ്ഥാനിലെ ചിത്തോർഗഢിൽ 7000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മെഹ്‌സാന – ബഠിണ്ഡ - ഗുരുദാസ്പൂർ വാതക പൈപ്പ്‌ലൈൻ, ആബു റോഡിലെ എച്ച്‌പിസിഎല്ലിന്റെ എൽപിജി പ്ലാന്റ്, ഐഒസിഎൽ അജ്മീർ ബോട്ട്‌ലിങ് പ്ലാന്റിലെ അധിക സംഭരണം, റെയിൽവേ- റോഡ് പദ്ധതികൾ, നാഥ്ദ്വാരയിലെ വിനോദസഞ്ചാര സൗകര്യങ്ങൾ, കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ സ്ഥിരം ക്യാമ്പസ് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.

ഒന്‍പത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 24th, 03:53 pm

രാജ്യത്ത് ആധുനിക കണക്റ്റിവിറ്റി വിപുലീകരിക്കുന്നത് അഭൂതപൂര്‍വമായ അവസരമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയും വ്യാപ്തിയും 1.4 ബില്യണ്‍ ഇന്ത്യക്കാരുടെ അഭിലാഷങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നു. ഇതാണ് ഇന്നത്തെ ഭാരതം ആഗ്രഹിക്കുന്നത്. യുവാക്കള്‍, സംരംഭകര്‍, സ്ത്രീകള്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍, ജോലിയെടുക്കുന്നവര്‍ എന്നിവരുടെ അഭിലാഷങ്ങളാണിത്. ഇന്ന് ഒരേസമയം 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നടക്കുന്നത് ഇതിനുദാഹരണമാണ്. രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇന്ന് വന്ദേ ഭാരത് എക്സ്പ്രസ് സൗകര്യം ലഭിച്ചു. മുമ്പത്തേതിനേക്കാള്‍ ആധുനികവും സൗകര്യപ്രദവുമാണ് ഇന്ന് ആരംഭിച്ച ട്രെയിനുകള്‍. ഈ വന്ദേ ഭാരത് ട്രെയിനുകള്‍ പുതിയ ഭാരതത്തിന്റെ പുതിയ ഊര്‍ജ്ജം, ഉത്സാഹം, അഭിലാഷങ്ങള്‍ എന്നിവയുടെ പ്രതീകമാണ്. വന്ദേഭാരതിനോാടുള്ള ആവേശം തുടര്‍ച്ചയായി വര്‍ധിച്ചുവരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുവരെ ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ ഈ ട്രെയിനുകളില്‍ യാത്ര ചെയ്തിട്ടുണ്ട്, ഈ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒമ്പത് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

September 24th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യ സംവിധാനത്തിലൂടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പാണ്. ഫ്ലാഗ് ഓഫ് ചെയ്ത പുതിയ ട്രെയിനുകൾ ഇവയാണ്:

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പാർലമെന്റ് അംഗങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

September 19th, 11:50 am

ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങൾക്കും മുഴുവൻ രാജ്യത്തിനും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. ഇന്ന്, പുതിയ പാർലമെന്റ് മന്ദിരത്തിൽ ശോഭനമായ ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര നാം കൂട്ടായി ആരംഭിക്കുകയാണ്. ഇന്ന്, വികസിത ഭാരതത്തോടുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുകയും പുതിയ കെട്ടിടത്തിലേക്ക് പോകുന്നതിന് മുമ്പ് അത് ഏറ്റവും അർപ്പണബോധത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേടിയെടുക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്നു. ബഹുമാന്യരായ അംഗങ്ങളേ, ഈ കെട്ടിടം, പ്രത്യേകിച്ച് ഈ സെൻട്രൽ ഹാൾ, നമ്മുടെ വികാരങ്ങളാൽ നിറഞ്ഞതാണ്. അത് ആഴത്തിലുള്ള വികാരങ്ങൾ ഉണർത്തുകയും നമ്മുടെ കർത്തവ്യങ്ങളിലും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ്, ഈ വിഭാഗം ഒരു ലൈബ്രറിയായി പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ഭരണഘടനാ അസംബ്ലി യോഗങ്ങളുടെ വേദിയായി മാറി. ഈ യോഗങ്ങളിലാണ് നമ്മുടെ ഭരണഘടന സൂക്ഷ്മമായി ചർച്ചചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ചാണ് ബ്രിട്ടീഷ് സർക്കാർ ഭാരതത്തിന് അധികാരം കൈമാറിയത്. സെൻട്രൽ ഹാൾ ആ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ സെൻട്രൽ ഹാളിൽ വെച്ചാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ഏറ്റുവാങ്ങിയതും നമ്മുടെ ദേശീയഗാനം സ്വീകരിച്ചതും. സ്വാതന്ത്ര്യം നേടിയതിനു ശേഷവും നിരവധി ചരിത്ര സന്ദർഭങ്ങളിൽ, ഇരുസഭകളും ഈ സെൻട്രൽ ഹാളിൽ ഒത്തുചേർന്ന് ഭാരതത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിന് ചർച്ച ചെയ്യാനും സമവായത്തിലെത്താനും തീരുമാനങ്ങൾ എടുക്കാനും ശ്രമിച്ചിട്ടുണ്ട്.

പ്രത്യേക സമ്മേളനത്തിനിടെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി എംപിമാരെ അഭിസംബോധന ചെയ്തു

September 19th, 11:30 am

ഗണേശ ചതുർത്ഥി ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്തത്. പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സഭാ നടപടികൾ നടക്കുന്ന ഇന്നത്തെ സന്ദർഭം അദ്ദേഹം പരാമർശിച്ചു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയും നിശ്ചയദാർഢ്യത്തോടെയുമാണ് നാം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.