ഛത്തിസ്ഗഡിലെ റായ്പ്പൂരില്‍ പുതിയ 35 ഇനം അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം നമസ്‌കാര്‍ ജി

September 28th, 11:01 am

കേന്ദ്ര കൃഷി കര്‍ഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിംങ് തോമര്‍, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ശ്രീ ഭൂപേഷ് ബാഗേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പുരുഷോത്തം രൂപാല ജി, ശ്രീ കൈലാഷ് ചൗധരി ജി, ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രി ശ്രീ രമണ്‍സിംങ് ജി, ഛത്തിസ്ഗഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ ധരം ലാര്‍ കൗശിക് ജി, വൈസ് ചാന്‍സലര്‍മാരെ, ഡയറക്ടര്‍മാരെ, കാര്‍ഷിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞ സഹപ്രവര്‍ത്തകരെ, കൃഷിക്കാരായ എന്റെ സഹോദരി സഹോദരന്മാരെ,

സവിശേഷ സ്വഭാവഗുണങ്ങളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

September 28th, 11:00 am

സവിശേഷ സ്വഭാവഗുണങ്ങളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. റായ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് മാനേജ്‌മെന്റിനായി പുതുതായി നിര്‍മ്മിച്ച ക്യാമ്പസും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുള്ള ഹരിത ക്യാമ്പസ് അവാര്‍ഡും പ്രധാനമന്ത്രി വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നൂതന രീതികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന കര്‍ഷകരുമായും സംവദിച്ചു.

പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും

September 27th, 09:41 pm

കാലാവസ്ഥയെ അതിജീവിക്കുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ ബഹുജന അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംഘടിപ്പിക്കുന്ന പരിപാടിയിൽ, വീഡിയോ കോൺഫറൻസിംഗിലൂടെ പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങൾ രാജ്യത്തിന് സമർപ്പിക്കും , സംസ്ഥാന, കേന്ദ്ര കാർഷിക സർവകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും (കെവികെ) സംഘടിപ്പിക്കുന്ന പരിപാടിക്കിടെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറൻസ് റായ്പൂരിൽ പുതുതായി നിർമ്മിച്ച കാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.