മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, സമര്‍പ്പണം, തറക്കല്ലിടല്‍ എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 29th, 12:45 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍ ജി, മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, പൂനെയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ അജിത് പവാര്‍ ജി, മന്ത്രിസഭയിലെ എന്റെ യുവ സഹപ്രവര്‍ത്തകന്‍ ശ്രീ മുരളീധര്‍, മറ്റ് കേന്ദ്ര മന്ത്രിമാര്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുന്ന മറ്റ് കേന്ദ്രമന്ത്രിമാര്‍, എന്റെ മുന്നില്‍ കാണുന്ന മഹാരാഷ്ട്രയിലെ എല്ലാ മുതിര്‍ന്ന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട സഹോദരീ സഹോദരങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയിലേറെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

September 29th, 12:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും സെപ്റ്റംബര്‍ 29-ന് പ്രധാനമന്ത്രി നിര്‍വഹിക്കും

September 28th, 07:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 29-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മഹാരാഷ്ട്രയില്‍ 11,200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും നിര്‍വഹിക്കും.

ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിക്ക് (NICDP) കീഴിൽ 12 വ്യാവസായിക നോഡുകൾക്ക്/നഗരങ്ങൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം

August 28th, 05:46 pm

രാജ്യത്ത് പുതിയ വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് അംഗീകാരം. ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് (എൻഐസിഡിപി) കീഴിൽ 28,602 കോടി രൂപയുടെ 12 പുതിയ പദ്ധതി നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി. ഈ നീക്കം, വ്യവസായ നോഡുകളുടെയും നഗരങ്ങളുടെയും ശക്തമായ ശൃംഖല സൃഷ്ടിച്ച് രാജ്യത്തിന്റെ വ്യാവസായിക മേഖലയിൽ പരിവർത്തനം കൊണ്ടുവരും. ഇത് സാമ്പത്തിക വളർച്ചയും ആഗോള മത്സരക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കും.