ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

August 07th, 10:14 am

ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യൻ കരകൗശലത്തൊഴിലാളികളുടെ പ്രയത്‌നങ്ങളെ പ്രശംസിക്കുന്നതിനിടെ, 'വോക്കൽ ഫോർ ലോക്കൽ' സംരംഭത്തോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയേയും അദ്ദേഹം ആവർത്തിച്ചു.

ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 28th, 11:30 am

സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന്‌ പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ഒരു ഒളിമ്പിക്സ്‌ നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡ്‌. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്‌. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ്‌ ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ്‌ - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട്‌ ഗണേഷ്‌, പൂനെയിലെതന്നെ സിദ്ധാർത്ഥ്‌ ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ്‌ തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.

ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം

August 07th, 04:16 pm

ദിവസങ്ങൾക്ക് മുമ്പ് ഭാരതമണ്ഡപം ഗംഭീരമായി ഉദ്ഘാടനം ചെയ്തു. നിങ്ങളിൽ ചിലർ മുമ്പ് ഇവിടെ വന്ന് നിങ്ങളുടെ സ്റ്റാളുകളോ ടെന്റുകളോ സ്ഥാപിച്ചിരുന്നു. ഇന്ന് നിങ്ങൾ ഇവിടെ രൂപാന്തരപ്പെട്ട രാഷ്ട്രത്തെ കണ്ടിരിക്കണം. ഈ ഭാരത് മണ്ഡപത്തിൽ ഇന്ന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. ഭാരത് മണ്ഡപത്തിന്റെ ഈ മഹത്വത്തിലും ഇന്ത്യയിലെ കൈത്തറി വ്യവസായം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരാതനവും ആധുനികവുമായ ഈ സംഗമം ഇന്നത്തെ ഇന്ത്യയെ നിർവചിക്കുന്നു. ഇന്നത്തെ ഇന്ത്യ പ്രാദേശികതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമല്ല, അതിനെ ആഗോളമാക്കാൻ ഒരു ആഗോള വേദിയൊരുക്കുകയും ചെയ്യുന്നു. കുറച്ച് മുമ്പ്, ഞങ്ങളുടെ ചില നെയ്ത്തുകാരുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. രാജ്യത്തുടനീളമുള്ള നിരവധി കൈത്തറി ക്ലസ്റ്ററുകളിൽ നിന്ന്, ഞങ്ങളുടെ നെയ്ത്തുകാരൻ സഹോദരീസഹോദരന്മാർ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ വിദൂരദിക്കുകളിൽ നിന്നും ഇവിടെ വന്നിട്ടുണ്ട്. ഈ മഹത്തായ ചടങ്ങിലേക്ക് ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!

ദേശീയ കൈത്തറി ദിനാചരണാഘോഷ പരിപാടിയെ പ്രധാനമന്ത്രി ന്യൂ ഡൽഹിയിൽ അഭിസംബോധന ചെയ്തു

August 07th, 12:30 pm

ദേശീയ കൈത്തറിദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു ചടങ്ങ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി വികസിപ്പിച്ചെടുത്ത 'ഭാരതീയ വസ്ത്ര ഏവം ശില്‍പ കോശ്' എന്ന ടെക്‌സ്‌റ്റൈല്‍സിന്റെയും കരകൗശലമേഖലയുടെയും ക്രാഫ്റ്റ് റിപ്പോസിറ്ററി പോര്‍ട്ടല്‍ അദ്ദേഹം സമാരംഭിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രദർശനം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും നെയ്ത്തുകാരോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു.

27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 06th, 11:30 am

നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

August 06th, 11:05 am

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.

ഓഗസ്റ്റ് 7-ന് ദേശീയ കൈത്തറി ദിനാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും

August 05th, 10:27 pm

ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മണിക്ക് ഡല്‍ഹി പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ദേശീയ കൈത്തറി ദിനാചരണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിന് പ്രധാനമന്ത്രിയുടെ പ്രണാമം

August 07th, 02:24 pm

ദേശീയ കൈത്തറി ദിനത്തിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തിനും ഇന്ത്യയുടെ കലാ പാരമ്പര്യങ്ങൾ ആഘോഷിക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. കൈത്തറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ചിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പുകളുടെ ലോകവുമായി ബന്ധപ്പെട്ട എല്ലാ യുവജനങ്ങളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കു പിന്തുണയേകാന്‍ ദേശീയ കൈത്തറി ദിനത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

August 07th, 01:39 pm

കൈത്തറി ഇന്ത്യയുടെ വൈവിധ്യവും എണ്ണമറ്റ നെയ്ത്തുകാരുടെയും കരകൗശലത്തൊഴിലാളികളുടെയും വൈദഗ്ധ്യവും വെളിവാക്കുന്നുവെന്നും പ്രാദേശിക കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണയേകണമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.

മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

August 07th, 10:55 am

മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,

മധ്യപ്രദേശില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി

August 07th, 10:54 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള തീവ്രമായ പ്രചാരണം സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്നു; അതിനാല്‍ അര്‍ഹരായ ആരും ഒഴിവാകില്ല. സംസ്ഥാനം 2021 ഓഗസ്റ്റ് 7 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ദിനമായി ആഘോഷിക്കുകയാണ്. മധ്യപ്രദേശ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

മൻ കി ബാത്തില്‍ നാം ക്രിയാത്മകമായ കാര്യങ്ങളാണ് പറയുന്നത്. കൂട്ടായ്മയില്‍ നിന്നുണ്ടാകുന്ന സവിശേഷത ഇതിനുണ്ട്: പ്രധാനമന്ത്രി മോദി

July 25th, 09:44 am

മൻ കി ബാത്ത് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘവുമായുള്ള തന്റെ ആശയവിനിമയം അനുസ്മരിച്ചു. അമൃത് മഹോത്സവിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഒരു പ്രത്യേക വെബ്‌സൈറ്റിനെക്കുറിച്ച് പരാമർശിച്ചു, അതിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർക്ക് ദേശീയഗാനം സ്വന്തം ശബ്ദത്തിൽ റെക്കോർഡുചെയ്യാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രചോദനാത്മകമായ നിരവധി കഥകൾ അദ്ദേഹം പങ്കുവെച്ചു, ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മറ്റും എടുത്തുപറഞ്ഞു!

PM’s message on National Handloom Day

August 07th, 12:18 pm

On National Handloom Day, we salute all those associated with our vibrant handloom and handicrafts sector.

During Kargil War, Indian Army showed its might to the world: PM Modi during Mann Ki Baat

July 26th, 11:30 am

During Mann Ki Baat, PM Modi paid rich tributes to the martyrs of the Kargil War, spoke at length about India’s fight against the Coronavirus and shared several inspiring stories of self-reliant India. The Prime Minister also shared his conversation with youngsters who have performed well during the board exams this year.

അക്രമത്തിനും ക്രൂരതക്കും ഒരു പ്രശ്നവും പരിഹരിക്കാനാവില്ല: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

June 24th, 11:30 am

മൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വിവിധ പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം, യോഗ എങ്ങനെ ലോകത്തെ ഏകികരിക്കുന്നു , കബീർദാസിന്റെയും ഗുരു നാനാക് ദേവിന്റെയും ഉപദേശങ്ങൾ സ്‌മരിച്ചുകൊണ്ട് , ശ്യാമപ്രസാദ് മുഖർജിയുടെ സമഗ്ര സംഭാവനകളെ ഓർമ്മിപ്പിക്കുകയും , ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു . ജി.എസ്.ടിയുടെ ഒരു വർഷത്തെ യാത്രയെക്കുറിച്ചും സംസാരിച്ചു. ഇത് സഹകരണ ഫെഡറലിസത്തിന്റെ ഒരു മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

Congress does not care about ‘dil’, they only care about ‘deals’: PM Modi

May 06th, 11:55 am

Addressing a massive rally at Bangarapet, PM Modi said these elections were not about who would win or lose, but, fulfilling aspirations of people. He accused the Karnataka Congress leaders for patronising courtiers who only bowed to Congress leaders in Delhi not the aspirations of the people.

കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കാത്ത കോൺഗ്രസിന് യാത്രയയപ്പ് നൽകൂ : പ്രധാനമന്ത്രി മോദി

May 06th, 11:46 am

ചിത്രദുർഗ, റൈച്ചൂർ, ബഗൽകോട്ട്, ഹൂബ്ലി എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൻ ജനാവലിയെ അഭിസംബോധന ചെയ്തു . കർഷകരുടെ ക്ഷേമത്തെ കുറിച്ചു സർക്കാർ ചിന്തിച്ചിട്ടില്ല എന്ന് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാത്ത കോൺഗ്രസ്സിന് വിട പറയാൻ കർണാടകയിലെ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ കോർണർ 2017 ഓഗസ്റ്റ് 7

August 07th, 07:03 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

Social Media Corner – 7th August 2016

August 07th, 08:01 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

PM’s message on National Handloom Day

August 07th, 10:43 am

ON National Handloom Day, PM Narendra Modi urged the countrymen to give impetus to the sector by using more handloom products in our daily lives. PM Modi said that growth of handloom sector would also lead to women empowerment in the country.