2023-24 വിപണന സീസണില്‍ ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 07th, 05:35 pm
എല്ലാ നിര്‍ബന്ധിത ഖാരിഫ് വിളകള്‍ക്കും 2023-24 വിപണന സീസണില്‍ മിനിമം താങ്ങുവില (എം.എസ്.പി) വര്‍ദ്ധിപ്പിക്കുന്നതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി.സി.ഇ.എ) അംഗീകാരം നല്‍കി.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) മൂന്ന് മാസത്തേക്ക് കൂടി കേന്ദ്ര ഗവണ്‍മെന്റ് നീട്ടി (2022 ഒക്ടോബര്‍-ഡിസംബര്‍)
September 28th, 04:06 pm
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (പിഎംജികെഎവൈ-ഏഴാം ഘട്ടം) വിപുലീകരണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തേക്കാണിത്. 2021-ല്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിനും പിഎംജികെഎവൈക്കു കീഴില്‍ അധിക ഭക്ഷ്യസുരക്ഷ വിജയകരമായി നടപ്പാക്കിയതിനും അനുസൃതമായാണ് നടപടി.ഗവണ്‍മെന്റ് പദ്ധതികളിലുടെ സംപുഷ്‌ടീകരിച്ച അരിയുടെ വിതരണത്തിന് മന്ത്രിസഭയുടെ അംഗീകാരം
April 08th, 03:58 pm
ദേശീയ ഭക്ഷ്യഭദ്രത നിയമം (എന്‍.എഫ്.എസ്.എ),സംയോജിത ശിശുവികസന സേവനങ്ങള്‍ (ഐ.സി.ഡി.എസ്), പ്രധാനമന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍-പി.എം.-പോഷണ്‍ (മുമ്പത്തെ ഉച്ചഭക്ഷണ പദ്ധതി (എം.ഡി.എം) എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യമിട്ട പൊതുവിതരണ സംവിധാനങ്ങളില്‍ (ടി.പി.ഡി.എസ്) ഉടനീളവും കൂടാതെ 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ക്ഷേമ പദ്ധതികളിലൂടെയും (ഒ.ഡബ്ല്യു.എസ്) ഘട്ടം ഘട്ടമായി സംപുഷ്‌ടീകരിച്ച അരി വിതരണം ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ഇന്ന് അംഗീകാരം നല്‍കി. .പ്രധാനമന്ത്രി ഗുജറാത്തിലെ പി എം ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്കളുമായി ആഗസ്റ്റ് 3 ന് സംവദിക്കും
August 01st, 09:28 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്ക ളുമായി 2021 ആഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.