നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

October 15th, 12:42 pm

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഈ സുപ്രധാന യോഗം നടക്കുന്നത് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ പ്രൗഢിയിലാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, പൊതുതാൽപ്പര്യത്തിനായുള്ള സർദാർ പട്ടേലിന്റെ പ്രചോദനം നമ്മെ ശരിയായ ദിശയിലേക്ക് നയിക്കുക മാത്രമല്ല, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യും.

ഗുജറാത്തിലെ ഏകതാനഗറിൽ നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ വീഡിയോസന്ദേശത്തിലൂടെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 15th, 12:16 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു.

2022-23 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

February 01st, 02:23 pm

100 വർഷത്തെ ഭയാനകമായ ദുരന്തത്തിനിടയിൽ വികസനത്തിൽ പുതിയ ആത്മവിശ്വാസം ഈ ബജറ്റ് കൊണ്ടുവന്നു. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഈ ബജറ്റ് സാധാരണക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവയുടെ പുതിയ സാധ്യതകൾ നിറഞ്ഞതാണ് ഈ ബജറ്റ്. ഒരു പുതിയ മേഖല തുറന്നിരിക്കുന്നു, അതാണ് ഗ്രീൻ ജോബ്സ്. ഈ ബജറ്റ് അടിയന്തര ആവശ്യങ്ങൾ അഭിസംബോധന ചെയ്യുകയും രാജ്യത്തെ യുവാക്കളുടെ ശോഭനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുന്നു.

ജനസൗഹൃദവും പുരോഗമനപരവുമായ ബജറ്റിന്’ ധനമന്ത്രിയെയും അവരുടെ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

February 01st, 02:22 pm

നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന ദുരന്തത്തിനിടയിലും വികസനത്തിന്റെ പുതിയ ആത്മവിശ്വാസവുമായാണ് ഈ വർഷത്തെ ബജറ്റ് വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സാധാരണക്കാർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെയും , ഡിസ്‌പ്ലേകളുടെയും നിർമ്മാണ ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

December 15th, 04:23 pm

ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാടിന്റെ ഉന്നമനത്തിനും ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈനിന്റെയും നിർമ്മാണത്തിന്റെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മറ്റുന്നതിന്റെ ഭാഗമായി, സുസ്ഥിര സെമികണ്ടക്ടറുകളുടെയും , ഡിസ്‌പ്ലേ ഇക്കോസിസ്റ്റത്തിന്റെയും വികസനത്തിനുള്ള സമഗ്ര പരിപാടിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യം. സെമികണ്ടക്ടറുകൾ , ഡിസ്പ്ലേ നിർമ്മാണം, ഡിസൈൻ എന്നിവയിലുള്ള കമ്പനികൾക്ക് ആഗോളതലത്തിൽ മത്സരാധിഷ്ഠിത പ്രോത്സാഹന പാക്കേജ് നൽകിക്കൊണ്ട് ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ ഒരു പുതിയ യുഗത്തിന് ഈ പദ്ധതി തുടക്കമിടും. തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക സ്വാശ്രയത്വവുമുള്ള ഈ മേഖലകളിൽ ഇന്ത്യയുടെ സാങ്കേതിക നേതൃത്വത്തിന് ഇത് വഴിയൊരുക്കും.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 27th, 11:01 am

പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ജി, മന്ത്രിസഭയിലെ എന്റെ മറ്റു സഹപ്രവര്‍ത്തകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാജ്യത്തുടനീളമുള്ള ഗവണ്‍മെന്റ്- സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടവര്‍, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ച് പ്രധാനമന്ത്രി

September 27th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യത്തിനു തുടക്കംകുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

September 26th, 02:42 pm

ചരിത്രപരമായ ഒരു സംരംഭത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 27 ന് രാവിലെ 11 മണിക്ക് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വീഡിയോ കോൺഫറൻസിംഗിലൂടെ ആരംഭിക്കും, തുടർന്ന് അദ്ദേഹത്തിന്റെ അഭിസംബോധനയും ഉണ്ടായിരിക്കും.

ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 27th, 03:35 pm

ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ (എൻ‌ഡി‌ എച്ച്എം) പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന തിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.