75 years of the Supreme Court further enhance the glory of India as the Mother of Democracy: PM Modi
August 31st, 10:30 am
PM Modi, addressing the National Conference of District Judiciary, highlighted the pivotal role of the judiciary in India's journey towards a Viksit Bharat. He emphasized the importance of modernizing the district judiciary, the impact of e-Courts in speeding up justice, and reforms like the Bharatiya Nyaya Sanhita. He added that the quicker the decisions in cases related to atrocities against women, the greater will be the assurance of safety for half the population.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു
August 31st, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജില്ലാ നീതിന്യായ വകുപ്പിന്റെ ദേശീയ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വർഷത്തിന്റെ സ്മരണാർത്ഥം സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഇന്ത്യൻ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തിൽ, ജില്ലാ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മനുഷ്യവിഭവശേഷിയും, ഏവരെയും ഉൾച്ചേർക്കുന്ന കോടതിമുറികൾ, നീതിന്യായ സുരക്ഷയും നീതിന്യായ ക്ഷേമവും, കേസ് കൈകാര്യം ചെയ്യൽ നീതിന്യായ പരിശീലനം തുടങ്ങി ജില്ലാ നീതിന്യായ വകുപ്പിന്റെ ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആലോചിക്കുന്നതിനും അഞ്ച് പ്രവർത്തന യോഗങ്ങൾ സംഘടിപ്പിക്കും.ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഓഗസ്റ്റ് 31ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
August 30th, 04:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍, സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.