സ്വഛ്ഭാരത് മിഷന്‍ നഗരം 2.0, അമൃത് 2.0 എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന
October 01st, 11:01 am
ഇവിടെ ഈ പരിപാടിയില്‍ എന്നോടൊപ്പം സന്നിഹിതരായിരിക്കുന്ന കേന്ദ്ര മന്ത്രിമാരായ ശ്രീ ഹര്‍ദീപ്‌സിംഗ് പുരി ജി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ശ്രീ പ്രഹഌദ് സിംഗ് പട്ടേല്‍ ജി, ശ്രീ കൗശല്‍ കിഷോര്‍ജി, ശ്രീ ബിശ്വേശ്വര്‍ ജി, എല്ലാ സംസ്ഥാനങ്ങില്‍ നിന്നുമുള്ള മന്ത്രിമാരെ, കോര്‍പ്പറേഷന്‍ മേയര്‍മാരെ, നഗരസഭാ ചെയര്‍മാന്‍മാരെ, മുനിസിപ്പല്‍ കമ്മിഷണര്‍മാരെ, സ്വഛ്ഭാരത് ദൗത്യത്തിലെയും അമൃത് പദ്ധതിയിലെയും സഹപ്രവര്‍ത്തകരെ, മാന്യ മഹതീ മഹാന്മാരെ, നമസ്‌കാരം.സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0നും അമൃത് 2.0 യ്ക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി
October 01st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വച്ഛഭാരത് മിഷന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 എന്നിവയ്ക്കു തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍, ശ്രീ കൗശല്‍ കിഷോര്‍, ശ്രീ ബിശ്വേശര്‍ തുടു, സംസ്ഥാന മന്ത്രിമാര്‍, മേയര്‍മാര്‍, ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 13th, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ശ്രീ നിതിന്‍ ഗഡ്കരി ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി ജി, വാഹന വ്യവസായവുമായി ബന്ധപ്പെട്ടവര്‍, ഒഇഎം അസോസിയേഷനുകള്‍, ലോഹ, പൊളിക്കല്‍ വ്യവസായത്തിലെ അംഗങ്ങള്‍, സഹോദരീ സഹോദരന്‍മാരേ,ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 13th, 11:00 am
ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. വോളണ്ടറി വെഹിക്കിള്‍-ഫ്്‌ളീറ്റ് മോഡേണൈസേഷന്‍ പ്രോഗ്രാം അല്ലെങ്കില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിക്ക് കീഴില്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്ന തിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്‌ക്രാപ്പിംഗ് ഹബ് വികസിപ്പിക്കുന്നതിന് അലങ്കിലെ കപ്പല്‍ പൊളിക്കല്‍ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് : പ്രധാനമന്ത്രി
August 13th, 10:22 am
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിക്കുന്ന വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഗുജറാത്തിൽ ഓഗസ്റ്റ് 13 ന് നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
August 11th, 09:35 pm
സ്വമേധയായുള്ള വാഹന വ്യൂഹ നവീകരണ പരിപാടി അഥവാ വാഹനം പൊളിക്കൽ നയത്തിന് കീഴിൽ ആവശ്യമായ അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്ക്രാപ്പിംഗ് ഹബിന്റെ വികസനത്തിനായി അലങ്കിലെ കപ്പൽ പൊളിക്കൽ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.