ഗവേഷണവും നൂതനാശയങ്ങളും പരസ്പരം പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
January 04th, 03:20 pm
രാജ്യത്ത് ഗവേഷണവും നൂതനാശയ പ്രവര്‍ത്തനങ്ങളും പരസ്പരം പ്രയോജനപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് പരിശ്രമിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. നാഷണല്‍ മെട്രോളജി കോണ്‍ക്ലേവ് 2021 നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണല്‍ അറ്റോമിക് ടൈം സ്‌കെയില്‍, ഭാരതീയ നിര്‍ദ്ദേശക് ദ്രവ്യ എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. നാഷണല്‍ എന്‍വിയോണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറിയുടെ ശിലാസ്ഥാപനം അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.