‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച് ആഗോള വ്യവസായപ്രമുഖർ

January 10th, 12:28 pm

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ്. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായും വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയം ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികാസം' സാധ്യമാക്കാനുള്ള പാലമാണു സാങ്കേതികവിദ്യ: പ്രധാനമന്ത്രി

October 20th, 07:45 pm

ന്യൂഡെല്‍ഹി ലോക് കല്യാണ്‍ മാര്‍ഗ് ഏഴില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 'ബ്രിഡ്ജിറ്റല്‍ നേഷന്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുകയും ആദ്യ പ്രതി ശ്രീ. രത്തന്‍ ടാറ്റയ്ക്കു കൈമാറുകയും ചെയ്തു. ശ്രീ. എന്‍.ചന്ദ്രശേഖരനും ശ്രീമതി രൂപ പുരുഷോത്തമനും ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്.

‘ബ്രിഡ്ജിറ്റല്‍ നേഷന്‍’ എന്ന പുസ്തകം പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

October 20th, 07:42 pm

ന്യൂഡെല്‍ഹി ലോക് കല്യാണ്‍ മാര്‍ഗ് ഏഴില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘ബ്രിഡ്ജിറ്റല്‍ നേഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയും ആദ്യ പ്രതി ശ്രീ. രത്തന്‍ ടാറ്റയ്ക്കു കൈമാറുകയും ചെയ്തു. ശ്രീ. എന്‍.ചന്ദ്രശേഖരനും ശ്രീമതി രൂപ പുരുഷോത്തമനും ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്.