India has a robust system of agriculture education and research based on its heritage : PM Modi

August 03rd, 09:35 am

Prime Minister Narendra Modi inaugurated the 32nd International Conference of Agricultural Economists, emphasizing the need for global cooperation in agriculture and the importance of sustainable farming practices. The PM also highlighted India's efforts in digital agriculture, water conservation, and soil health management.

കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാംഅന്താരാഷ്ട്ര സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

August 03rd, 09:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ദേശീയ കാർഷിക ശാസ്ത്ര കേന്ദ്ര (NASC) സമുച്ചയത്തിൽ കാർഷിക സാമ്പത്തിക വിദഗ്ധരുടെ 32-ാം അന്താരാഷ്ട്ര സമ്മേളനം (ICAE) ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര കാർഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പരിവർത്തനം’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കാലാവസ്ഥാവ്യതിയാനം, പ്രകൃതിവിഭവശോഷണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, സംഘർഷങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുസ്ഥിരമായ കൃഷിയുടെ അടിയന്തിര ആവശ്യകതയെ നേരിടാൻ ഇതു ലക്ഷ്യമിടുന്നു. 75 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

June 06th, 11:15 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് സംവദിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ ബ്രിഡ്ജ് വഴിയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരമ്പരയില്‍ നാലാമത്തേതാണിത്.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.

April 10th, 02:15 pm

താങ്കളുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനവേളയില്‍ താങ്കളെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ മാസം അവസാനമാണ് നാം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ വീറുറ്റ സമാപനത്തിന് സാക്ഷ്യം വഹിച്ചത്. 2014ല്‍ ഞാന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇതിഹാസങ്ങളായ ബ്രാഡ്മാനേയും തെണ്ടുല്‍ക്കറേയും കുറിച്ച്