മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 05th, 12:05 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, ജനപ്രിയ മുഖ്യമന്ത്രി, ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശിവരാജ് സിംഗ് ചൗഹാന്‍, രാജീവ് രഞ്ജന്‍ സിംഗ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, ബന്‍ജാര സമുദായത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാര്‍, രാജ്യത്തുടനീളമുള്ള കര്‍ഷക സഹോദരീസഹോദരന്മാരേ, മറ്റ് എല്ലാ ബഹുമാന്യ വിശിഷ്ട വ്യക്തികളെ, മഹാരാഷ്ട്രയിലെ എന്റെ സഹോദരീസഹോദരന്മാരേ, വാഷിമിന്റെ ഈ പുണ്യഭൂമിയില്‍ നിന്ന് ഞാന്‍ പൊഹ്രാദേവി ദേവതയെ ആദരവോടെ വണങ്ങുന്നു. നവരാത്രി വേളയില്‍, ഇന്ന് അമ്മ ജഗദംബയില്‍ നിന്ന് അനുഗ്രഹം വാങ്ങാനുനുളള സവിശേഷ അവസരം എനിക്കുണ്ടായി. സന്ത് സേവാലാല്‍ മഹാരാജിന്റെയും സന്ത് റാംറാവു മഹാരാജിന്റെയും സമാധിയും ഞാന്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഈ വേദിയില്‍ നിന്ന് ഈ രണ്ട് മഹാന്മാര്‍ക്കും ഞാന്‍ തല കുനിച്ച് ആദരവ് അര്‍പ്പിക്കുന്നു.മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമാരംഭം കുറിച്ചു
October 05th, 12:01 pm
മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട 23,000 കോടിയോളം രൂപയുടെ വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സമാരംഭം കുറിച്ചു. പിഎം-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു വിതരണം, നമോ ഷേത്കാരി മഹാസന്‍മാന്‍ നിധി യോജനയുടെ അഞ്ചാം ഗഡുവിന് തുടക്കം കുറിയ്ക്കല്‍, കാര്‍ഷിക വികസന ഫണ്ടിന് (അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് -എ.ഐ.എഫ്) കീഴില്‍ 7,500-ലധികം പദ്ധതികള്‍, 9,200 കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്.പി.ഒ) മൊത്തം 19 മെഗവാട്ട് ശേഷിയുള്ള മഹാരാഷ്ട്രയിലുടനീളമുള്ള അഞ്ച് സൗരോര്‍ജ്ജ പാര്‍ക്കുകള്‍ എന്നിവയുടെ സമര്‍പ്പണം, കന്നുകാലികള്‍ക്കും തദ്ദേശീയ ലിംഗഭേദം വരുത്തിയ ബീജ സാങ്കേതികവിദ്യയ്ക്കും ഏകീകൃത ജീനോമിക് ചിപ്പിനും സമാരംഭം കുറിയ്ക്കല്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.