പ്രധാനമന്ത്രി ദാമനിൽ നമോ പാത, ദേവ്ക കടൽത്തീരം എന്നിവ രാജ്യത്തിന് സമർപ്പിച്ചു
April 25th, 11:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദാമനിലെ നമോ പാത, ദേവ്ക സീഫ്രണ്ട് എന്നിവ രാഷ്ട്രത്തിന് സമർപ്പിച്ചു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, നിർമാണത്തൊഴിലാളികളുമായി സംവദിക്കുകയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. നയ ഭാരത് സെൽഫി പോയിന്റും അദ്ദേഹം സന്ദർശിച്ചു.