Maha Kumbh is a divine festival of our faith, spirituality and culture: PM in Prayagraj

December 13th, 02:10 pm

PM Modi inaugurated development projects worth ₹5500 crore in Prayagraj, highlighting preparations for the 2025 Mahakumbh. He emphasized the cultural, spiritual, and unifying legacy of the Kumbh, the government's efforts to enhance pilgrimage facilities, and projects like Akshay Vat Corridor and Hanuman Mandir Corridor.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

December 13th, 02:00 pm

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സംഗത്തിന്റെ പുണ്യഭൂമിയായ പ്രയാഗ്‌രാജിനെ ഭക്തിപൂർവ്വം വണങ്ങി, മഹാകുംഭത്തിൽ പങ്കെടുത്ത സന്ന്യാസിമാർക്കും ഋഷികൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മഹാകുംഭ് വിജയിപ്പിച്ച ജീവനക്കാർക്കും തൊഴിലാളികൾക്കും ശുചിത്വ തൊഴിലാളികൾക്കും ശ്രീ മോദി നന്ദി അറിയിച്ചു. 45 ദിവസം നീണ്ടുനിൽക്കുന്ന മഹായജ്ഞത്തിന് ദിവസേന ലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിതെന്നും ഈ അവസരത്തിനായി പുതിയ നഗരം സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. “പ്രയാഗ്‌രാജ് ഭൂമിയിൽ പുതിയൊരു ചരിത്രം രചിക്കപ്പെടുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ മഹാകുംഭം സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ ആത്മീയവും സാംസ്കാരികവുമായ സ്വത്വത്തെ പുതിയ ശിഖരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇത്തരമൊരു ഐക്യത്തിന്റെ ‘മഹായജ്ഞം’ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമെന്നും പറഞ്ഞു. മഹാകുംഭം വിജയകരമായി സംഘടിപ്പിക്കുന്നതിന് അദ്ദേഹം ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.

Now every senior citizen of the country above the age of 70 years will get free treatment: PM Modi

October 29th, 01:28 pm

PM Modi launched, inaugurated and laid the foundation stone for multiple projects related to the health sector worth around Rs 12,850 crore at All India Institute of Ayurveda (AIIA) in New Delhi. Noting that the progress of a nation is directly proportional to the health of its citizens, PM Modi outlined the five pillars of health policy.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

October 29th, 01:00 pm

ധന്വന്തരി ജയന്തിയുടെയും 9-ാം ആയുർവേദ ദിനത്തിൻ്റെയും വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ ഒന്നിലധികം പദ്ധതികൾക്ക് തുടക്കമിടുകയും ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു.

സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 02nd, 10:15 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു

October 02nd, 10:10 am

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു

September 06th, 01:00 pm

ജലശക്തി മന്ത്രാലയം ഇന്ന് ഗുജറാത്തിന്റെ മണ്ണില്‍ നിന്ന് സുപ്രധാന യജ്ഞം ആരംഭിക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. മണ്‍സൂണ്‍ വിതച്ച നാശനഷ്ടങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നുവെന്ന് പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മിക്കവാറും താലൂക്കുകളിലൊന്നും ഇത്രയും കനത്ത മഴ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്ത് ഇത്തവണ കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ വകുപ്പുകള്‍ പൂര്‍ണ്ണമായും സജ്ജമായില്ലെന്നും എന്നാല്‍, ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങള്‍ ഇത്തരം ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്ന് പരസ്പരം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും കാലവര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണം വെറുമൊരു നയം മാത്രമല്ല, അത് ഒരു പരിശ്രമവും പുണ്യവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതിന് മാഹാത്മ്യവും ഉത്തരവാദിത്വങ്ങളുമുണ്ട്. 'നമ്മുടെ ഭാവിതലമുറ നമ്മെ വിലയിരുത്തുന്ന ആദ്യ മാനദണ്ഡമായിരിക്കും ജലം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരണം ജലം വെറുമൊരു വിഭവമല്ല, മറിച്ച് ജീവിതത്തിന്റെയും മാനവരാശിയുടെ ഭാവിയുടെയും പ്രശ്‌നമാണ്. സുസ്ഥിരമായ ഭാവിയിലേക്കുള്ള 9 പ്രതിജ്ഞകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലസംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസംരക്ഷണത്തിന്റെ അര്‍ത്ഥവത്തായ ശ്രമങ്ങളില്‍ പൊതുജനപങ്കാളിത്തം ആരംഭിച്ചതില്‍ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ജലശക്തി മന്ത്രാലയത്തിനും ഗുജറാത്ത് ഗവണ്‍മെന്റിനും ഈ സംരംഭത്തിലെ എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിക്ക് തുടക്കം കുറിച്ചു

September 06th, 12:30 pm

ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ 'ജല്‍ സഞ്ചയ് ജന്‍ ഭാഗീദാരി' പദ്ധതിയുടെ തുടക്കം കുറിക്കുന്ന പരിപാടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മഴവെള്ള സംഭരണം വര്‍ദ്ധിപ്പിക്കുന്നതിനും ദീര്‍ഘകാല ജല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ഏകദേശം 24,800 മഴവെള്ള സംഭരണ ഘടനകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്നു.

ബീഹാറിലെ ഔറംഗബാദില്‍ വിവിധ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 02nd, 03:00 pm

ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുതിര്‍ന്ന നേതാക്കളേ! എല്ലാവരുടെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല, എന്നാല്‍ ഇന്ന് കണ്ടുമുട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ ഇവിടെ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 02nd, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികളില്‍ റോഡ്, റെയില്‍വേ, നമാമി ഗംഗ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഫോട്ടോ ഗാലറിയും വീക്ഷിച്ചു.

പ്രധാനമന്ത്രിക്ക് ലഭിച്ച മെമെൻ്റോകളുടെ ലേലത്തിൽ പങ്കുചേരാൻ എല്ലാ പൗരന്മാരേയും സ്വാഗതം ചെയ്തു

October 27th, 01:54 pm

തനിക്ക് ലഭിച്ച മെമെന്റോകളുടെ ലേലത്തിൽ പങ്കുചേരാനും മെമന്റോകൾ ലേലത്തിൽ വിളിച്ചെടുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. വരുമാനം നമാമി ഗംഗയ്ക്ക് സമർപ്പിക്കുന്നതായി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.

എൻജിഎംഎ യിൽ പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും പ്രദർശനം

October 02nd, 04:32 pm

ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ അദ്ദേഹത്തിന് നൽകിയ സമ്മാനങ്ങളുടെയും മെമന്റോകളുടെയും വിപുലമായ ശ്രേണിയുടെ പ്രദർശനത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ പൂനെയിൽ 2023-ലെ ലോകമാന്യ തിലക് അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 01st, 12:00 pm

ബഹുമാനപ്പെട്ട ശ്രീ ശരദ് പവാർ ജി, ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാർ ജി, ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ദീപക് തിലക്, മുൻ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ. സുശീൽകുമാർ ഷിൻഡേ ജി, തിലകകുടുംബത്തിലെ ബഹുമാന്യരായ എല്ലാ അംഗങ്ങളും ഇവിടെ സന്നിഹിതരായ സഹോദരീ സഹോദരന്മാരേ !

മഹാരാഷ്ട്രയിലെ പുണെയിൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരം പ്രധാനമന്ത്രിക്കു സമ്മാനിച്ചു

August 01st, 11:45 am

വേദിയിൽ എത്തിയ പ്രധാനമന്ത്രി ലോകമാന്യ തിലകിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ഇത് തന്നെ സംബന്ധിച്ചിടത്തോളം സവിശേഷ ദിനമാണെന്നു പറഞ്ഞു. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനവും അണ്ണ ഭാവു സാഠേയുടെ ജന്മവാർഷികദിനവുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലക് ജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ 'തിലക'മാണ് - പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അണ്ണ ഭാവു സാഠെ നൽകിയ അസാധാരണവും സമാനതകളില്ലാത്തതുമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവാജി, ചാപേക്കർ സഹോദരർ, ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ നാടിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു. നേരത്തെ ദഗ്ഡുഷേഠ് ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിച്ചു.

ജി20 പരിസ്ഥിതി-കാലാവസ്ഥാ സുസ്ഥിരത മന്ത്രിതല യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

July 28th, 09:01 am

ചരിത്രത്താലും സംസ്‌കാരത്താലും സമ്പന്നമായ ചെന്നൈയിലേക്ക് ഞാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു! യുനെസ്കോയുടെ ലോക പൈതൃക പ്രദേശമായ മാമല്ലപുരം സന്ദർശിക്കാനും അടുത്തറിയാനും നിങ്ങൾക്കു കുറച്ചു സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രചോദനാത്മകമായ ശില്പവേലകളും അസാധാരണ സൗന്ദര്യവുമുള്ള ഇവിടം 'തീർച്ചയായും സന്ദർശിക്കേണ്ട' ‌ഒരു സ്ഥലമാണ്.

ചെന്നൈയിൽ ജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 28th, 09:00 am

“ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തിൽ തിരികെ നൽകിയില്ലെങ്കിൽ സമുദ്രങ്ങൾ പോലും ചുരുങ്ങും” - രണ്ടായിരം വർഷം മുമ്പുള്ള മഹാകവി തിരുവള്ളുവരുടെ രചന ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളണെന്നു പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച് ഇക്കാര്യം വിശദീകരിച്ചു: “നദികൾ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങൾ സ്വന്തം ഫലങ്ങൾ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങൾ അവയുടെ ജലത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങൾ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്കു നൽകുന്നതുപോലെ പ്രകൃതിയെ നാം പരിപാലിക്കണമെന്നതിലും പ്രധാനമന്ത്രി ഊന്നൽ നൽകി. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണ്. ഈ കടമ പലരും വളരെക്കാലമായി അവഗണിച്ചതിനാൽ ഇന്ന് അത് 'കാലാവസ്ഥാ പ്രവർത്തന'ത്തിന്റെ രൂപം സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനത്തെ അടിസ്ഥാനമാക്കി, കാലാവസ്ഥാ പ്രവർത്തനങ്ങൾ സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ ഉയർച്ചയും വികാസവും ഉറപ്പാക്കുന്ന 'അന്ത്യോദയ'യെ പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുഎൻ കാലാവസ്ഥാ കൺവെൻഷൻ, പാരീസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള പ്രതിബദ്ധതകളിൽ മെച്ചപ്പെട്ട നടപടി ആവശ്യമാണെന്നും വ്യക്തമാക്കി. കാലാവസ്ഥാസൗഹൃദ രീതിയിൽ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഗ്ലോബൽ സൗത്ത് മേഖലയെ സഹായിക്കുന്നതിൽ ഇത് നിർണായകമാകും- അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

March 24th, 05:42 pm

ഇത് ശുഭകരമായ നവരാത്രി കാലമാണ്, ഇന്ന് മാ ചന്ദ്രഗന്ധയെ ആരാധിക്കുന്ന ദിവസവുമാണ്. കാശിയിലെ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇന്ന് എനിക്ക് നിങ്ങള്‍ക്കൊപ്പം ഉണ്ടാകാനായത് എന്റെ ഭാഗ്യമാണ്. മാ ചന്ദ്രഗന്ധയുടെ അനുഗ്രഹത്താല്‍ ഇന്ന് ബനാറസിന്റെ സന്തോഷത്തിലും ഐശ്വര്യത്തിലും മറ്റൊരു അദ്ധ്യായം കൂട്ടിചേര്‍ക്കപ്പെടുകയാണ്. ഇന്ന് ഇവിടെ പൊതുഗതാഗത റോപ്പ് വേയ്ക്ക് തറക്കല്ലിട്ടു. ബനാറസിന്റെ സര്‍വതോന്മുഖമായ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാജിയുടെ ശുചിത്വം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സൗകര്യം, കായിക സൗകര്യങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഐ.ഐ.ടി ഭൂ (ബി.എച്ച്.യു)വില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ മെഷീന്‍ ടൂള്‍സ് ഡിസൈനിന്റെ തറക്കല്ലിടലും നടന്നു. ബനാറസിന് മറ്റൊരു ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് ലഭിക്കാന്‍ പോകുകയാണ്. ഈ പദ്ധതികള്‍ക്കെല്ലാം ബനാറസിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു.

March 24th, 01:15 pm

വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ്‌വേ, നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ ഭഗവാന്‍പൂരില്‍ 55 എം.എല്‍.ഡി മാലിന്യ സംസ്‌കരണ പ്ലാന്റ്, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തികളുടെ രണ്ടും മൂന്നും ഘട്ടം, സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ഭര്‍ത്തര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടൊപ്പം വസ്ത്രം മാറാനുള്ള മുറികളുള്ള ഫ്‌ലോട്ടിംഗ് ജെട്ടി എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജല്‍ ജീവന്‍ മിഷനു കീഴിലുള്ള 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കുകയും ചെയ്തു. മിഷനു കീഴിലുള്ള 59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവയ്ക്കായി കാര്‍ഖിയോണിലെ സംയോജിത പാക്ക് ഹൗസും അദ്ദേഹം സമര്‍പ്പിച്ചു. വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.

ബ്രഹ്മാകുമാരിമാരുടെ 'ജൽ-ജൻ അഭിയാൻ' ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 16th, 01:00 pm

ബ്രഹ്മാകുമാരിസ് സംഘടനയുടെ പ്രമുഖ് രാജയോഗിനി ദാദി രത്തൻ മോഹിനി ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ബ്രഹ്മാകുമാരിസ് സംഘടനയിലെ എല്ലാ അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളേ മാന്യരേ ! ബ്രഹ്മാകുമാരികൾ ആരംഭിച്ച 'ജൽ-ജൻ അഭിയാൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ എത്തിയതിൽ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ വന്ന് നിങ്ങളിൽ നിന്ന് പഠിക്കുക എന്നത് എനിക്ക് എപ്പോഴും ഒരു പ്രത്യേകതയാണ്. അന്തരിച്ച രാജയോഗിനി ദാദി ജാങ്കി ജിയിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. ദാദി പ്രകാശ് മണി ജിയുടെ വിയോഗത്തിന് ശേഷം അബു റോഡിൽ വെച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത് ഞാൻ ഓർക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യത്യസ്ത പരിപാടികളിലേക്ക് ബ്രഹ്മകുമാരി സഹോദരിമാരിൽ നിന്ന് എനിക്ക് നിരവധി ഊഷ്മളമായ ക്ഷണങ്ങൾ ലഭിച്ചു. ഈ ആത്മീയ കുടുംബത്തിലെ ഒരു അംഗമായി ഞാൻ എപ്പോഴും നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ ശ്രമിക്കുന്നു.

ജല്‍-ജന്‍ അഭിയാന് പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ സമാരംഭം കുറിച്ചു

February 16th, 12:55 pm

ബ്രഹ്മകുമാരീസിന്റെ ജല്‍-ജന്‍ അഭിയാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.