പ്രധാനമന്ത്രി ബീഹാറിലെ നാളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിച്ചു

June 19th, 01:39 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ നാളന്ദയുടെ അവശേഷിപ്പുകൾ സന്ദർശിച്ചു. ആദിമ നാളന്ദ സർവ്വകലാശാല ലോകത്തിലെ ആദ്യത്തെ റെസിഡൻഷ്യൽ സർവ്വകലാശാലകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. നാളന്ദയുടെ അവശേഷിപ്പുകൾ 2016 ൽ ഐക്യരാഷ്ട്ര സഭാ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 19th, 10:31 am

ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാല ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 19th, 10:30 am

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.