Mahayuti in Maharashtra, BJP-NDA in the Centre, this means double-engine government in Maharashtra: PM Modi in Chimur

November 12th, 01:01 pm

Campaigning in Maharashtra has gained momentum, with PM Modi addressing a public meeting in Chimur. Congratulating Maharashtra BJP on releasing an excellent Sankalp Patra, PM Modi said, “This manifesto includes a series of commitments for the welfare of our sisters, for farmers, for the youth, and for the development of Maharashtra. This Sankalp Patra will serve as a guarantee for Maharashtra's development over the next 5 years.

PM Modi addresses public meetings in Chimur, Solapur & Pune in Maharashtra

November 12th, 01:00 pm

Campaigning in Maharashtra has gained momentum, with PM Modi addressing multiple public meetings in Chimur, Solapur & Pune. Congratulating Maharashtra BJP on releasing an excellent Sankalp Patra, PM Modi said, “This manifesto includes a series of commitments for the welfare of our sisters, for farmers, for the youth, and for the development of Maharashtra. This Sankalp Patra will serve as a guarantee for Maharashtra's development over the next 5 years.

മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 09th, 01:09 pm

മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാര്‍, ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളേ, മഹാരാഷ്ട്രയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ...

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു

October 09th, 01:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ മഹാരാഷ്ട്രയിൽ 7600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇന്നത്തെ പദ്ധതികളിൽ നാഗ്പുരിലെ ഡോ. ബാബാസാഹെബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടലും ഷിർദി വിമാനത്താവളത്തിലെ പുതിയ സംയോജിത ടെർമിനൽ കെട്ടിടവും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ 10 ഗവണ്മെന്റ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തിന് തുടക്കമിട്ട മോദി, മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസ് (ഐഐഎസ്), മഹാരാഷ്ട്രയിലെ വിദ്യാ സമീക്ഷ കേന്ദ്രം (വിഎസ്കെ) എന്നിവയും ഉദ്ഘാടനം ചെയ്തു.

Basic spirit of Vishwakarma Yojna is ‘Samman Samarthya, Samridhi: PM in Wardha

September 20th, 11:45 am

PM Modi addressed the National PM Vishwakarma Program in Wardha, Maharashtra, launching the ‘Acharya Chanakya Skill Development’ scheme and the ‘Punyashlok Ahilyadevi Holkar Women Startup Scheme.’ He highlighted the completion of one year of the PM Vishwakarma initiative, which aims to empower artisans through skill development. The PM laid the foundation stone for the PM MITRA Park in Amravati, emphasizing its role in revitalizing India's textile industry.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു

September 20th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ വർധയിൽ പിഎം വിശ്വകർമ ദേശീയ പരിപാടിയെ അഭിസംബോധന ചെയ്തു. ‘ആചാര്യ ചാണക്യ നൈപുണ്യവികസന പദ്ധതിയും’ ‘പുണ്യശ്ലോക് അഹില്യദേവി ഹോൾക്കർ വനിതാ സ്റ്റാർട്ടപ്പ് പദ്ധതിയും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പിഎം വിശ്വകർമ ഗുണഭോക്താക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും വായ്പകളും അദ്ദേഹം വിതരണം ചെയ്തു, കൂടാതെ പിഎം വിശ്വകർമയുടെ കീഴിൽ പുരോഗതിയുടെ ഒരു വർഷത്തോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ പിഎം ബൃഹദ് സംയോജിത വസ്ത്രമേഖലകളുടെയും വസ്ത്ര (പിഎം മിത്ര) പാർക്കിന്റെയും തറക്കല്ലിടൽ ശ്രീ മോദി നിർവഹിച്ചു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു.

കാര്യമായ പ്രശ്നങ്ങളുടെ അഭാവത്തിൽ INDI സഖ്യം പോരാടുന്നു: പ്രധാനമന്ത്രി മോദി

April 19th, 06:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.

മഹാരാഷ്ട്രയിലെ വാർധയിലെ ആവേശഭരിതർ ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു

April 19th, 05:15 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാർധയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രിയെ സദസ്സ് ആകർഷിച്ചു. പ്രധാനമന്ത്രിയും ജനക്കൂട്ടത്തിന്മേൽ തൻ്റെ സ്‌നേഹവും ആദരവും ചൊരിഞ്ഞു.

അവസരവാദ കൂട്ടുകെട്ടുകളുടെ വിഭജന അജണ്ടക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട്, രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ പ്രധാനമന്ത്രി മോദി മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു

April 10th, 06:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ രാംടെക്കിൽ ആവേശകരമായ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് സംഭാവന നൽകിയ ആദരണീയരായ നേതാക്കളോടും ചരിത്രപുരുഷന്മാരോടും നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച്ചത്. ബാബ ജുംദേവ്ജി, ഗോണ്ട് രാജ ഭക്ത് ബുലന്ദ് ഷാ, ബാബാ സാഹെബ് അംബേദ്കർ തുടങ്ങിയ ആദരണീയരായ വ്യക്തികളെ പ്രധാനമന്ത്രി മോദി ആദരിച്ചു, അവർ സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിച്ചു.

മഹാരാഷ്ട്രയിലെ രാംടെക്കിൽ പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു

April 10th, 06:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ രാംടെക്കിൽ ആവേശകരമായ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രദേശത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് സംഭാവന നൽകിയ ആദരണീയരായ നേതാക്കളോടും ചരിത്രപുരുഷന്മാരോടും നന്ദിയും ആദരവും പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച്ചത്. ബാബ ജുംദേവ്ജി, ഗോണ്ട് രാജ ഭക്ത് ബുലന്ദ് ഷാ, ബാബാ സാഹെബ് അംബേദ്കർ തുടങ്ങിയ ആദരണീയരായ വ്യക്തികളെ പ്രധാനമന്ത്രി മോദി ആദരിച്ചു, അവർ സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിച്ചു.

തെലങ്കാനയിലെ മഹബൂബ് നഗറില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 01st, 02:43 pm

രാജ്യത്ത് ഉത്സവകാലം ആരംഭിച്ചു. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതിലൂടെ, നവരാത്രിക്ക് തൊട്ടുമുമ്പ് ശക്തിപൂജയുടെ ചൈതന്യത്തിനു നാം തുടക്കമിട്ടു. ഇന്ന്, തെലങ്കാനയില്‍ നിരവധി സുപ്രധാന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു; ഇത് ഇവിടെ ആഘോഷത്തിന്റെ നിറമേറ്റി. 13,500 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കു തെലങ്കാനയിലെ എല്ലാ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

October 01st, 02:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ 13,500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. വികസന പദ്ധതികളിൽ റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതിവാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകൾ ഉൾപ്പെടുന്നു. പരിപാടിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

തെലങ്കാനയില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും

September 29th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒകേ്ടാബര്‍ 1 ന് തെലങ്കാന സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് ഏകദേശം 2:15 ന് പ്രധാനമന്ത്രി മഹബൂബ് നഗര്‍ ജില്ലയില്‍ എത്തിച്ചേരും, അവിടെ റോഡ്, റെയില്‍, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളില്‍ 13,500 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും അദ്ദേഹം നിര്‍വഹിക്കും. പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നടത്തും.

മഹാരാഷ്ട്രയിലെ പൂനെയിൽ വിവിധ പദ്ധതികളുടെ സ്ഥാപക, ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 01st, 02:00 pm

ആഘോഷത്തിന്റെയും വിപ്ലവത്തിന്റെയും മാസമാണ് ആഗസ്റ്റ്. ഈ വിപ്ലവ മാസത്തിന്റെ തുടക്കത്തിൽ പൂനെയിൽ ആയിരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

August 01st, 01:41 pm

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഓഗസ്റ്റ് ആഘോഷങ്ങളുടെയും വിപ്ലവങ്ങളുടെയും മാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യ്രസമരത്തില്‍ പുണെ നഗരം നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബാലഗംഗാധര തിലക് ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പുണെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന മഹാനായ അണ്ണ ഭാവു സാഠെയുടെ ജന്മവാര്‍ഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നിരവധി വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളും ആദര്‍ശങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എൻ എ ബി എച് അക്രഡിറ്റേഷൻ ലഭിച്ചതിന് എയിംസ് നാഗ്പൂർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

June 01st, 10:24 am

എൻ എ ബി എച് അക്രഡിറ്റേഷൻ നേടുന്ന എല്ലാ എയിംസുകളിലും ഒന്നാമതെത്തിയ എയിംസ് നാഗ്പൂരിലെ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, ഛത്തീസ്ഗഡിലെ വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 25th, 11:21 am

ഛത്തീസ്ഗഢിലെ ബിലാസ്പൂർ ഡിവിഷൻ, റായ്പൂർ ഡിവിഷൻ, സംബൽപൂർ ഡിവിഷൻ, നാഗ്പൂർ ഡിവിഷൻ, വാൾട്ടയർ ഡിവിഷൻ എന്നിവിടങ്ങളിൽ റെയിൽവേയുടെ 100% വൈദ്യുതീകരണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രിയുടെ പ്രസംഗം

January 03rd, 10:40 am

'ഇന്ത്യൻ സയൻസ് കോൺഗ്രസ്' സംഘടിപ്പിച്ചതിന് നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ അതിന്റെ ഉന്നതിയിലെത്തുമ്പോൾ ഇന്ത്യയുടെ ശാസ്ത്രശക്തിയുടെ പങ്ക് വളരെ പ്രധാനമാണ്. രാജ്യത്തെ സേവിക്കാനുള്ള നിശ്ചയദാർഢ്യവും ശാസ്ത്രത്തോടുള്ള അഭിനിവേശവും ചേരുമ്പോൾ അഭൂതപൂർവമായ ഫലങ്ങൾ പിന്തുടരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ അർഹിക്കുന്ന സ്ഥാനം കൈവരിക്കാൻ രാജ്യത്തെ ശാസ്ത്ര സമൂഹം സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വിശ്വാസത്തിന്റെ കാരണം നിങ്ങളുമായി പങ്കുവെക്കാനും ഞാൻ ആഗ്രഹിക്കുന്നു. ശാസ്ത്രത്തിന്റെ അടിസ്ഥാന അടിത്തറ നിരീക്ഷണമാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ശാസ്ത്രജ്ഞർ നിരീക്ഷണത്തിലൂടെ പാറ്റേണുകൾ പിന്തുടരുകയും ആ മാതൃകകൾ വിശകലനം ചെയ്ത ശേഷം അവർ ഒരു നിഗമനത്തിലെത്തുകയും ചെയ്യുന്നു.

108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു

January 03rd, 10:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ (ഐഎസ്‌സി) വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. “സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്‌സിയുടെ പ്രധാന പ്രമേയം. സുസ്ഥിരവികസനവും സ്ത്രീശാക്തീകരണവും, ഇവ കൈവരിക്കുന്നതിൽ ശാസ്ത്ര-സാങ്കേതികവിദ്യയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കു സമ്മേളനം സാക്ഷ്യംവഹിക്കും.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

December 11th, 11:50 am

വേദിയിൽ സന്നിഹിതരായ മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് ജി, ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡേ ജി, മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി കഠിനമായി പരിശ്രമിക്കുന്ന മണ്ണിന്റെ മക്കളായ ശ്രീ ദേവേന്ദ്രജി, നിതിൻജി, റാവുസാഹെബ് ദൻവെ, ഡോ. ഭാരതി തായ്, നാഗ്പൂരിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ, ഇത്രയധികം സംഖ്യകൾ ഇവിടെ എത്തിയിരിക്കുന്നു!