ഹോൺബിൽ മേളയുടെ 25-ാം വാർഷികത്തിൽ നാഗാലാൻഡിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

December 05th, 11:10 am

ഹോൺബിൽ മേള 25 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ നാഗാലാൻഡിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മാലിന്യസംസ്കരണത്തിലും സുസ്ഥിരതയിലും മേള ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ മേള സന്ദർശിച്ചതിന്റെ മികച്ച ഓർമ​കൾ അനുസ്മരിച്ച ശ്രീ മോദി, മേള സന്ദർശിക്കാനും നാഗാസംസ്കാരത്തിന്റെ ഊർജസ്വലത അനുഭവിക്കാനും ഏവരോടും ആഹ്വാനം ചെയ്തു.

സംസ്ഥാന രൂപീകരണ ദിനത്തിൽ നാഗാലാൻഡ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 01st, 12:28 pm

നാഗാലാൻഡ് രൂപീകരണദിനമായ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. നാഗാ സംസ്കാരം കടമയുടെയും അനുകമ്പയുടെയും മനോഭാവത്തിന് പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നാഗാലാൻഡ് ഗവർണർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

August 29th, 12:41 pm

നാഗാലാൻഡ് ഗവർണർ ശ്രീ ലാ ഗണേശൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുമായി നാഗാലാന്‍ഡ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

August 09th, 02:23 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

The dreams of crores of women, poor and youth are Modi's resolve: PM Modi

February 18th, 01:00 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

PM Modi addresses BJP Karyakartas during BJP National Convention 2024

February 18th, 12:30 pm

Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.

നാഗാലാൻഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

December 19th, 02:17 pm

നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

നാഗാലാൻഡ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

December 01st, 10:15 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

2023 ഓഗസ്റ്റ് 10-ന് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ പൂർണ്ണ രൂപം

August 10th, 04:30 pm

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ, ബഹുമാനപ്പെട്ട നിരവധി മുതിർന്ന അംഗങ്ങൾ അവരുടെ ചിന്തകൾ പ്രകടിപ്പിച്ചു. അവരുടെ മിക്കവാറും എല്ലാ കാഴ്ചപ്പാടുകളും വിശദമായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . ചില പ്രസംഗങ്ങൾ ഞാൻ സ്വയം ശ്രദ്ധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട ശ്രീ. സ്പീക്കർ, നമ്മുടെ ഗവൺമെന്റിൽ ആവർത്തിച്ച് വിശ്വാസം പ്രകടിപ്പിച്ച ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് എന്റെ നന്ദി അറിയിക്കാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ശ്രീ. സ്പീക്കർ, ദൈവം വളരെ ദയയുള്ളവനാണെന്ന് പറയപ്പെടുന്നു, ആരെങ്കിലുമോ മറ്റൊരാൾ മുഖേനയോ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുകയും ആരെയെങ്കിലും ഒരു മാധ്യമമാക്കുകയും ചെയ്യുന്നത് ദൈവഹിതമാണ്. ദൈവഹിതപ്രകാരം പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. 2018ൽ പ്രതിപക്ഷത്തുള്ള എന്റെ സഹപ്രവർത്തകർ എനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും ഇത് ദൈവത്തിന്റെ കൽപ്പനയായിരുന്നു. അവിശ്വാസ പ്രമേയം നമ്മുടെ ഗവൺമെന്റിന് വിശ്വാസവോട്ടെടുപ്പ് അല്ലെന്നും അത് അവരുടെ സ്വന്തം ഫ്ലോർ ടെസ്റ്റാണെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. അന്നും ഞാൻ പറഞ്ഞിരുന്നു. കൂടാതെ, വോട്ടെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷത്തിന് അത്രയും വോട്ടുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. അതുമാത്രമല്ല, ഞങ്ങൾ ജനങ്ങളിലേക്കിറങ്ങിയപ്പോൾ (വോട്ട് തേടാൻ) ജനങ്ങൾ അവരിൽ പൂർണ ശക്തിയോടെ അവിശ്വാസം പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, എൻഡിഎയ്ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചു, അതുപോലെ തന്നെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും. ഒരു തരത്തിൽ പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഞങ്ങൾക്ക് ശുഭസൂചകമാണ്, 2024ലെ തെരഞ്ഞെടുപ്പിൽ, ജനങ്ങളുടെ അനുഗ്രഹത്തോടെ, എൻഡിഎയും ബിജെപിയും മുൻകാല റെക്കോർഡുകളെല്ലാം തകർത്ത് വൻ വിജയത്തോടെ തിരിച്ചുവരുമെന്ന് നിങ്ങൾ തീരുമാനിച്ചത് ഇന്ന് എനിക്ക് കാണാൻ കഴിയും.

ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി മറുപടി നൽകി

August 10th, 04:00 pm

ഗവണ്മെന്റിലുള്ള വിശ്വാസം ആവർത്തിച്ചു പ്രകടിപ്പിച്ചതിനു രാജ്യത്തെ ഓരോ പൗരനോടും അങ്ങേയറ്റം കൃതജ്ഞത അറിയിക്കുന്നതിനാണു താൻ വന്നിരിക്കുന്നതെന്നു സഭയെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗവണ്മെന്റിനെതിരായ വിശ്വാസവോട്ടെടുപ്പല്ലെന്നും 2018ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ സഭയിൽ അവതരിപ്പിച്ചവർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “2019ൽ ഞങ്ങൾ തിരഞ്ഞെടുപ്പിനു പോയപ്പോൾ, ജനങ്ങൾ അവരിലാണ് അവിശ്വാസം പ്രഖ്യാപിച്ചത്”- എൻഡിഎയും ബിജെപിയും കൂടുതൽ സീറ്റുകൾ നേടിയെന്ന് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഒരുതരത്തിൽ ഗവണ്മെന്റിനു ഭാഗ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അനുഗ്രഹത്തോടെ 2024ൽ എൻഡിഎയും ബിജെപിയും എല്ലാ റെക്കോർഡുകളും തകർത്തു വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

July 25th, 08:16 pm

നാഗാലാൻഡിൽനിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണു രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഉപാധ്യക്ഷരുടെ പാനലിലേക്കു ശ്രീമതി ഫാങ്നോൺ കൊന്യാക്കിനെ നാമനിർദേശംചെയ്തത്.

നാഗാലാൻഡിലെ സമ്പന്നമായ ജൈവ ഉൽപന്നങ്ങൾ ശരിക്കും സന്തോഷകരമാണ്: പ്രധാനമന്ത്രി

June 12th, 06:42 pm

നാഗാലാൻഡിലെ സമ്പന്നമായ ജൈവ ഉൽപന്നങ്ങൾ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഐക്യത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം

May 29th, 12:22 pm

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഭായ് ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, രാമേശ്വർ തേലി ജി, നിസിത് പ്രമാണിക് ജി, ജോൺ ബർല ജി, മറ്റെല്ലാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 29th, 12:21 pm

അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

നാഗാലാൻഡിലെ തുൻസാങ്ങിൽ സ്വച്ഛ് ഭാരത് മിഷനു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 17th, 10:06 am

നാഗാലാൻഡിലെ തുൻസാങ്ങിൽ സ്വച്ഛ് ഭാരത് മിഷനു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നാഗാലാൻഡിലെ വാൻസോയ് ഗ്രാമത്തിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 15th, 10:16 am

പുരോഗമനപരമായ ലിംഗ നയങ്ങൾ സ്വീകരിച്ചതിന് നാഗാലാൻഡിലെ വാൻസോയ് ഗ്രാമത്തിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അസം ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 14th, 03:00 pm

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, എന്റെ സഹപ്രവർത്തകൻ കേന്ദ്ര നിയമ മന്ത്രി ശ്രീ കിരൺ റിജിജു ജി, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹൃഷികേശ് റോയ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോടതി സന്ദീപ് മേത്ത ജി, മറ്റ് ബഹുമാനപ്പെട്ട ജഡ്ജിമാർ, വിശിഷ്ട വ്യക്തികൾ, മഹതികളെ , മാന്യരേ!

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 14th, 02:45 pm

അസമിലെ ഗുവാഹത്തിയില്‍ ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ ഗുവാഹത്തി ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. അസം പോലീസ് രൂപകല്‍പ്പന ചെയ്ത 'അസം കോപ്' എന്ന മൊബൈല്‍ ആപ്ലിക്കേഷന് പരിപാടിയില്‍ പ്രധാനമന്ത്രി സമാരംഭം കുറിക്കുകയും ചെയ്തു. ക്രൈം ആന്റ് ക്രിമിനല്‍ നെറ്റ്‌വര്‍ക്ക് ട്രാക്കിംഗ് സിസ്റ്റത്തിന്റെ (സി.സി.ടിഎന്‍.എസ്) ഡാറ്റാബേസില്‍ നിന്നും വാഹന്‍ ദേശീയ രജിസ്റ്ററില്‍ നിന്നും കുറ്റാരോപിതരേയും വാഹനങ്ങളേയും തിരയുന്നതിന് ആപ്പ് സൗകര്യമൊരുക്കും.

ഏപ്രില്‍ 14ന് പ്രധാനമന്ത്രി അസം സന്ദര്‍ശിക്കും

April 12th, 09:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 14 ന് അസം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം12 മണിയോടെ പ്രധാനമന്ത്രി ഗുവാഹത്തി എയിംസിലെത്തി പുതുതായി നിര്‍മ്മിച്ച കാമ്പസ് പരിശോധിക്കും. തുടര്‍ന്ന് ഒരു പൊതുചടങ്ങില്‍ അദ്ദേഹം എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കല്‍ കോളേജുകളും രാജ്യത്തിന് സമര്‍പ്പിക്കും. ആസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് (എ.എ.എച്ച്.ഐ.ഐ) തറക്കല്ലിടുകയും, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് ആപ്‌കെ ദ്വാര്‍ ആയുഷ്മാന്‍ സംഘടിതപ്രവര്‍ത്തനത്തിന് അദ്ദേഹം സമാരംഭം കുറിയ്ക്കുകയും ചെയ്യും.

ഊർജ്ജസ്വലതയുടെയും വീര്യത്തിന്റെയും പ്രകൃതിയോടുള്ള ആദരവിന്റെയും പര്യായമാണ് നാഗ സംസ്കാരം : പ്രധാനമന്ത്രി

April 06th, 11:24 am

നാഗാലാൻഡ് ഗവൺമെന്റിലെ സഹകരണ, പൊതുജനാരോഗ്യ മന്ത്രി ശ്രീ ജേക്കബ് ഷിമോമിയുടെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു,