ശ്രീ നാദപ്രഭു കെംപഗൗഡയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

June 27th, 04:06 pm

ശ്രീ നാദപ്രഭു കെംപഗൗഡ‌‌‌യുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമ്പത്തിക ക്ഷേമം, കൃഷി, ജലസേചനം എന്നിവയുടെയും മറ്റു പലതിന്റേയും അഭിവൃദ്ധിക്ക് മാർഗ്ഗം തെളിയിച്ചതിൽ മുൻനിരക്കാരനായിരുന്നു ശ്രീ നാദപ്രഭു കെംപഗൗഡയെന്ന് ശ്രീ മോദി പറഞ്ഞു.

ഞാൻ യഥാർത്ഥ ഉദ്ദേശ്യത്തോടെ പദ്ധതികൾ തയ്യാറാക്കുക മാത്രമല്ല അവയ്ക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു: പ്രധാനമന്ത്രി മോദി ചിക്കബല്ലാപ്പൂരിൽ

April 20th, 04:00 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബാംഗ്ലൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 20th, 03:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

കർണാടകത്തിലെ ബെംഗളൂരുവിൽ പൊതുപരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 11th, 12:32 pm

ഈ മഹത് വ്യക്തികളെ ആദരിക്കുമ്പോൾ, ബെംഗളൂരുവിന്റെയും കർണാടകയുടെയും വികസനവും പൈതൃകവും നാം ശാക്തീകരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ നിർമ്മിത വന്ദേഭാരത് ട്രെയിൻ ഇന്ന് കർണാടകയ്ക്ക് ലഭിച്ചു. ഈ ട്രെയിൻ ചെന്നൈയെയും രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിനെയും പൈതൃക നഗരമായ മൈസൂരുവിനെയും ബന്ധിപ്പിക്കുന്നു. കർണാടകയിലെ ജനങ്ങളെ അയോധ്യ, പ്രയാഗ്‌രാജ്, കാശി എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും ഇന്ന് ആരംഭിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും ഇന്ന് ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ചില ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്റെ സന്ദർശന വേളയിൽ, ചിത്രങ്ങളിൽ വളരെ മനോഹരമായി കാണപ്പെടുന്ന പുതിയ ടെർമിനൽ കൂടുതൽ ഗംഭീരവും ആധുനികവുമാണെന്ന് ഞാൻ കണ്ടെത്തി. ബെംഗളൂരുവിലെ ജനങ്ങളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമായിരുന്നു ഇത്, ഇപ്പോൾ നമ്മുടെ ഗവണ്മെന്റ് നിറവേറ്റിയിരിക്കുകയാണ്.

PM Modi attends a programme at inauguration of 'Statue of Prosperity' in Bengaluru

November 11th, 12:31 pm

PM Modi addressed a public function in Bengaluru, Karnataka. Throwing light on the vision of a developed India, the PM said that connectivity between cities will play a crucial role and it is also the need of the hour. The Prime Minister said that the new Terminal 2 of Kemepegowda Airport will add new facilities and services to boost connectivity.

ബെംഗളൂരുവിൽ ശ്രീ നാദപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

November 11th, 11:30 am

ശ്രീ നാദപ്രഭു കെമ്പഗൗഡയുടെ 108 അടി നീളമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിൽ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ജലം അർപ്പിക്കുകയും ചെയ്തു. ഒരു തൈയും നട്ടു.