ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.ത്രിവർണപതാകയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്നതിൽ 'ഹർ ഘർ തിരംഗ അഭിയാൻ' ഒരു അതുല്യമായ ഉത്സവമായി മാറിയിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
July 28th, 11:30 am
സുഹൃത്തുക്കളേ, കായികലോകത്തെ ഈ ഒളിമ്പിക്സിന് പുറമെ ഗണിതലോകത്തും ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു ഒളിമ്പിക്സ് നടന്നിരുന്നു. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ്. ഈ ഒളിമ്പ്യാഡിൽ ഭാരതത്തിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ നമ്മുടെ വിദ്യാർത്ഥിസംഘം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും കരസ്ഥമാക്കുകയും ചെയ്തു. 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കുകയും മൊത്തത്തിലുള്ള പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നതിൽ നമ്മുടെ വിദ്യാർത്ഥിസംഘം വിജയിക്കുകയും ചെയ്തു. ഭാരതത്തിന്റെ പ്രശസ്തി ഉയർത്തിയ ഈ വിദ്യാർത്ഥികളാണ് - പൂനെയിൽ നിന്നുള്ള ആദിത്യ വെങ്കട്ട് ഗണേഷ്, പൂനെയിലെതന്നെ സിദ്ധാർത്ഥ് ചോപ്ര, ഡൽഹിയിൽ നിന്നുള്ള അർജുൻ ഗുപ്ത, ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള കനവ് തൽവാർ, മുംബൈയിൽ നിന്നുള്ള റുഷിൽ മാത്തൂർ, ഗുവാഹത്തിയിൽ നിന്നുള്ള ആനന്ദോ ഭാദുരി.''മൈ ഗവ്'ന്റെ 10 വര്‍ഷം: പ്ലാറ്റ്‌ഫോമിനെ മികച്ച ഭരണത്തിനുള്ള ഊര്‍ജസ്വലമായ വേദിയെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു
July 26th, 06:50 pm
ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാക്കിയ മൈഗവ് പ്ലാറ്റ്ഫോം പങ്കാളിത്തത്തിനും സദ്ഭരണത്തിനുമുള്ള ഊര്‍ജ്ജസ്വലമായ വേദിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.മൻ കി ബാത്ത്: 'എൻ്റെ ആദ്യ വോട്ട് - രാജ്യത്തിനായി'... കന്നി വോട്ടർമാരോട് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി മോദി
February 25th, 11:00 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്തി'ന്റെ 110-ാം ഭാഗത്തിലേക്ക് സ്വാഗതം. എല്ലായ്പ്പോഴും പോലെ, ഇത്തവണയും ഞങ്ങള്‍ക്ക് നിങ്ങളുടെ ധാരാളം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും എന്നപോലെ, ഇത്തവണയും ഈ ഭാഗത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് വെല്ലുവിളി. പോസിറ്റിവിറ്റി നിറഞ്ഞ ഒന്നിനൊന്ന് മെച്ചപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ കിരണമായി മാറി അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന നിരവധി നാട്ടുകാരെക്കുറിച്ച് പരാമര്‍ശമുണ്ട്.ന്യൂഡല്‍ഹി കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി കേഡറ്റ്‌സ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 27th, 05:00 pm
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ രാജ്‌നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍ ജി, ത്രിസേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, ഡിജി എന്‍സിസി, വിശിഷ്ടാതിഥികളേ, എന്‍സിസിയിലെ എന്റെ യുവ സഖാക്കളേ!പ്രധാനമന്ത്രി ഡൽഹി കരിയപ്പ പരേഡ് മൈതാനത്ത് എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു
January 27th, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. സാംസ്കാരികപരിപാടിക്കും സാക്ഷ്യംവഹിച്ച ശ്രീ മോദി മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഝാൻസിമുതൽ ഡൽഹിവരെയുള്ള എൻസിസി പെൺകുട്ടികളുടെ മെഗാ സൈക്ലോത്തോണും നാരീശക്തി വന്ദൻ റണ്ണും (എൻഎസ്ആർവി) അദ്ദേഹം ഫ്ലാഗ് ഇൻ ചെയ്തു.വീര്‍ ബാല്‍ ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 26th, 12:03 pm
ധീരനായ സാഹിബ്സാദാസിന്റെ അജയ്യമായ ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്ഥായിയായ ത്യാഗത്തെ രാഷ്ട്രം ഇന്ന് സ്മരിക്കുന്നു. 'ആസാദി കാ അമൃത്കാലില്‍' വീര്‍ ബാല്‍ ദിവസ് എന്ന പേരില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26-ന് രാജ്യം ആദ്യമായി വീര്‍ ബാല്‍ ദിവസിന്റെ ഉദ്ഘാടന ആഘോഷം നടത്തി. അന്ന് രാജ്യം മുഴുവന്‍ സാഹിബ്‌സാദാസിന്റെ വീരഗാഥകള്‍ വളരെ വികാരഭരിതമായി ശ്രവിച്ചു ഭാരതീയതയുടെ അന്തസത്ത സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണ് വീര്‍ ബല്‍ ദിവസ്. ധീരതയുടെ ഉന്നതിയില്‍ ചെറുപ്പം പരിമതിയല്ലെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മഹത്തായ പൈതൃകത്തിന്റെ ഈ ഉത്സവത്തില്‍ ഗുരു പറഞ്ഞിരുന്നത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - सूरा सो पहचानिए, जो लरै दीन के हेत, पुरजा-पुरजा कट मरै, कबहू ना छाडे खेत! മാതാ ഗുജ്രിയുടെയും ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും അവരുടെ നാല് സാഹിബ്സാദമാരുടെയും ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും ശക്തി പകരുന്നു. ഈ യഥാര്‍ത്ഥ വീരന്മാരുടെയും അവര്‍ക്ക് ജന്‍മം നല്‍കിയ അമ്മമാരുടെയും സമാനതകളില്ലാത്ത ധീരതയ്ക്കുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ ആദരവാണ് വീര്‍ ബാല്‍ ദിവസ്. ഇന്ന്, ബാബ മോത്തി റാം മെഹ്റയുടെയും കുടുംബത്തിന്റെയും രക്തസാക്ഷിത്വവും ദിവാന്‍ തോഡര്‍ മാളിന്റെ സമര്‍പ്പണത്തെയും ഞാന്‍ ഭക്തിപൂര്‍വം സ്്മരിക്കുകയും ആദരം അര്‍പ്പിക്കുകയും ചെയ്യുന്നു. ദേശസ്നേഹത്തിന്റെ ചൈതന്യം ജ്വലിപ്പിക്കുന്ന നമ്മുടെ ഗുരുക്കളോടുള്ള അഗാധമായ ഭക്തിയുടെ ഉദാഹരണമായിരുന്നു അവര്‍.'വീര്‍ ബാല്‍ ദിവസ്' അടയാളപ്പെടുത്തുന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 26th, 11:00 am
'വീര്‍ ബാല്‍ ദിവസി'നെ അടയാളപ്പെടുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്തു. കുട്ടികള്‍ അവതരിപ്പിച്ച സംഗീതത്തിനും മൂന്ന് ആയോധന കലകളുടെ പ്രദര്‍ശനത്തിനും ശ്രീ മോദി സാക്ഷ്യം വഹിച്ചു. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ യുവജനങ്ങളുടെ മാര്‍ച്ച്പാസ്റ്റ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രി കാശി വിശ്വനാഥ് ഇടനാഴിയുടെ 2 വർഷം ആഘോഷിച്ചു
December 14th, 03:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശി വിശ്വനാഥ് ഇടനാഴിയുടെ 2 വർഷം ആഘോഷിച്ചു.വികസിത് ഭാരത് 2047-വോയിസ് ഓഫ് യൂത്ത്- ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 11th, 10:35 am
ഒരു 'വികസിത് ഭാരത്' പ്രമേയങ്ങളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. 'വികസിത് ഭാരത'വുമായി ബന്ധപ്പെട്ട ഈ ശില്‍പശാല സംഘടിപ്പിച്ചതിന് എല്ലാ ഗവര്‍ണര്‍മാരെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. രാജ്യത്തെ യുവാക്കളെ നയിക്കാനുള്ള ഉത്തരവാദിത്തം വഹിക്കുന്ന എല്ലാ സഹപ്രവര്‍ത്തകരെയും നിങ്ങള്‍ ഒരു വേദിയില്‍ കൊണ്ടുവന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തിഗത വികസനത്തിലേക്ക് നയിക്കുന്നു, രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്നത് വ്യക്തിഗത വികസനത്തിലൂടെയാണ്. നിലവില്‍ ഇന്ത്യ സ്വയം കണ്ടെത്തുന്ന കാലഘട്ടത്തില്‍, വ്യക്തിഗത വികസനത്തിനായുള്ള കാമ്പയിന്‍ വളരെ നിര്‍ണായകമാണ്. വോയ്‌സ് ഓഫ് യൂത്ത് വര്‍ക്ക്‌ഷോപ്പിന്റെ വിജയത്തിനായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.‘വികസിതഭാരതം @ 2047: വോയ്സ് ഓഫ് യൂത്ത്’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 11th, 10:30 am
‘വികസിതഭാരതം @ 2047: യുവതയുടെ ശബ്ദം’ പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമാദി വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന്റെ തുടക്കം കുറിക്കുന്നതിനായി രാജ്യത്തുടനീളമുള്ള രാജ്‌ഭവനുകളില്‍ സംഘടിപ്പിച്ച ശിൽപ്പശാലകളില്‍ പ്രധാനമന്ത്രി ശ്രീ മോദി സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, സ്ഥാപനമേധാവികള്‍, അധ്യാപകർ എന്നിവരെ അഭിസംബോധന ചെയ്തു.140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.കെവഡിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
October 31st, 10:00 am
എല്ലാ യുവാക്കളുടെയും നിങ്ങളെപ്പോലുള്ള ധീരഹൃദയരുടെയും ഈ ആവേശം രാഷ്ട്രീയ ഏകതാ ദിവസിന്റെ (ദേശീയ ഐക്യദിനം) വലിയ ശക്തിയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എന്റെ മുന്നില്‍ ഒരു മിനി ഇന്ത്യ കാണാം. വ്യത്യസ്ത സംസ്ഥാനങ്ങള്‍, വ്യത്യസ്ത ഭാഷകള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍ എന്നിവയുണ്ട്, എന്നാല്‍ ഇവിടെയുള്ള ഓരോ വ്യക്തിയും ഐക്യത്തിന്റെ ശക്തമായ ഒരു ചരട് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍ ഉണ്ടെങ്കിലും മാല ഒന്നുതന്നെ. എണ്ണമറ്റ ശരീരങ്ങളുണ്ട്, പക്ഷേ ഒരു മനസ്സ്. ആഗസ്ത് 15 നമ്മുടെ സ്വാതന്ത്ര്യ ദിനവും ജനുവരി 26 നമ്മുടെ റിപ്പബ്ലിക് ദിനവും ആയതുപോലെ, ഒക്ടോബര്‍ 31 രാജ്യത്തിന്റെ എല്ലാ കോണുകളിലും ദേശീയത പ്രചരിപ്പിക്കുന്നതിന്റെ ഉത്സവമായി മാറിയിരിക്കുന്നു.പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
October 31st, 09:12 am
ദേശീയ ഏകതാ ദിവസുമായി ബന്ധപ്പെട്ട പരിപാടികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സർദാർ പട്ടേലിന്റെ ജന്മവാർഷികത്തിൽ ഏകതാ പ്രതിമയിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബിഎസ്എഫിന്റെയും വിവിധ സംസ്ഥാന പോലീസിന്റെയും സംഘങ്ങൾ ഉൾപ്പെടുന്ന ദേശീയ ഏകതാ ദിന പരേഡ്, എല്ലാ വനിതാ സിആർപിഎഫ് ബൈക്കര്‍മാരുടെയും ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ വനിതാ പൈപ്പ് ബാൻഡ്, ഗുജറാത്ത് വനിതാ പോലീസിന്റെ നൃത്തപരിപാടി, പ്രത്യേക എൻസിസി ഷോ, സ്‌കൂൾ ബാൻഡുകളുടെ പ്രദർശനം, ഇന്ത്യൻ വ്യോമസേനയുടെ ഫ്‌ളൈ പാസ്റ്റ്, ഊർജ്ജസ്വല ഗ്രാമങ്ങളുടെ സാമ്പത്തിക സാധ്യതാ പ്രദർശനം എന്നിവയ്ക്ക് ശ്രീ മോദി സാക്ഷ്യം വഹിച്ചു.I consistently encourage our dedicated karyakartas to incorporate Deendayal Ji's seven sutras into their lives: PM Modi
September 25th, 07:31 pm
Addressing the BJP karyakartas on the birth anniversary of Pandit Deendayal Upadhyaya in New Delhi, Prime Minister Narendra Modi expressed, I am honored to inaugurate his statue at 'Pt. Deendayal Upadhyaya Park' in Delhi, and it's truly remarkable that we are witnessing this wonderful and happy coincidence moment. On one side, we have Deendayal Upadhyaya Park, and right across stands the headquarters of the Bharatiya Janta Party. Today, the BJP has grown into a formidable banyan tree, all thanks to the seeds he sowed.PM Modi pays tribute to Pt. Deendayal Upadhyaya in Delhi
September 25th, 07:09 pm
Addressing the BJP karyakartas on the birth anniversary of Pandit Deendayal Upadhyaya in New Delhi, Prime Minister Narendra Modi expressed, I am honored to inaugurate his statue at 'Pt. Deendayal Upadhyaya Park' in Delhi, and it's truly remarkable that we are witnessing this wonderful and happy coincidence moment. On one side, we have Deendayal Upadhyaya Park, and right across stands the headquarters of the Bharatiya Janta Party. Today, the BJP has grown into a formidable banyan tree, all thanks to the seeds he sowed.പരിവർത്തന പദ്ധതിയായ ജൻധൻ യോജന 9 വർഷം പൂർത്തിയാക്കിയതിന് ഗുണഭോക്താക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
August 28th, 08:36 pm
ജൻധൻ യോജന പദ്ധതി 9 വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുണഭോക്താക്കളെ അഭിനന്ദിച്ചു. പദ്ധതിയുടെ വിജയത്തിനായി സംഭാവന നൽകിയവരെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് ഐഎസ്ആർഒ ടീമിനോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണ രൂപം
August 26th, 08:15 am
ഇന്ന്, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഞാൻ ഒരു പുതിയ തരം സന്തോഷം അനുഭവിക്കുന്നു. ഒരുപക്ഷേ വളരെ അപൂർവ സന്ദർഭങ്ങളിൽ ഒരാൾക്ക് അത്തരം സന്തോഷം അനുഭവപ്പെടുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഒരാളുടെ മനസ്സ് തികച്ചും സന്തോഷത്താൽ നിറയുകയും അതിന്റെ ഫലമായി അയാൾ അസ്വസ്ഥനാകുകയും ചെയ്യുമ്പോഴാണ്. ഇപ്രാവശ്യം എനിക്ക് സമാനമായ ചിലത് സംഭവിച്ചു, ഞാൻ അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു, പിന്നീട് ഗ്രീസിൽ ഒരു പരിപാടി ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് അവിടെ ഉണ്ടായിരിക്കണം, പക്ഷേ എന്റെ മനസ്സ് പൂർണ്ണമായും നിന്നിലേക്ക് കേന്ദ്രീകരിച്ചു. പക്ഷെ ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഞാൻ നിങ്ങളോട് എല്ലാവരോടും അനീതി കാണിക്കുകയാണെന്ന്. എന്റെ അസ്വസ്ഥത നിങ്ങൾക്ക് ഒരു പ്രശ്നം സൃഷ്ടിക്കുന്നു. നിങ്ങൾ അതിരാവിലെ തന്നെ ഇവിടെ വരണം, പക്ഷേ ഞാൻ വന്ന് നിങ്ങളെ അഭിവാദ്യം ചെയ്യണമെന്ന് ആഗ്രഹിച്ചു. അത് നിനക്ക് അസൗകര്യം ആയിരുന്നിരിക്കണം, പക്ഷെ ഞാൻ ഇന്ത്യയിൽ ഇറങ്ങിയ ഉടൻ തന്നെ കാണണം എന്ന് തോന്നി. നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യാനും നിങ്ങളുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യാനും നിങ്ങളുടെ ക്ഷമയെ അഭിവാദ്യം ചെയ്യാനും നിങ്ങളുടെ അഭിനിവേശത്തെ അഭിവാദ്യം ചെയ്യാനും നിങ്ങളുടെ ചൈതന്യത്തെ അഭിവാദ്യം ചെയ്യാനും നിങ്ങളുടെ ആത്മാവിനെ അഭിവാദ്യം ചെയ്യാനും ഞാൻ ആഗ്രഹിച്ചു. നിങ്ങൾ രാജ്യത്തെ എത്തിച്ച ഉയരം ഒരു സാധാരണ വിജയമല്ല. അനന്തമായ ബഹിരാകാശത്ത് ഇന്ത്യയുടെ ശാസ്ത്രസാധ്യതയുടെ പ്രഖ്യാപനമാണിത്.ചന്ദ്രയാൻ-3 വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഐഎസ്ആർഒ സംഘത്തെ അഭിസംബോധന ചെയ്തു
August 26th, 07:49 am
ഗ്രീസിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) സന്ദർശിച്ചു. ചന്ദ്രയാൻ-3 വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഐഎസ്ആർഒ സംഘത്തെ അഭിസംബോധന ചെയ്തു. ചന്ദ്രയാൻ-3 ദൗത്യത്തിൽ ഉൾപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചു.ചീറ്റപ്പുലികളെക്കുറിച്ചുള്ള ആവേശകരമായ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
September 27th, 09:01 am
MyGov വെബ്‌സൈറ്റിൽ ലഭ്യമായ ചീറ്റകളെക്കുറിച്ചുള്ള ആവേശകരമായ മൂന്ന് മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.