Prime Minister condoles the demise of Dr. Prithwindra Mukherjee
November 30th, 09:27 pm
The Prime Minister, Shri Narendra Modi condoled the demise of Dr. Prithwindra Mukherjee, today. Shri Modi remarked that Dr. Mukherjee was a multifaceted personality and was also passionate about music and poetry.ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 22nd, 03:02 am
ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
November 22nd, 03:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (നവംബർ 19-21, 2024)
November 20th, 09:55 pm
ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രംപ്രശസ്ത നാടോടി ഗായിക ശാരദാ സിൻഹയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
November 06th, 07:46 am
പ്രശസ്ത നാടോടി ഗായിക ശാരദാ സിൻഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശാരദ സിൻഹയുടെ മൈഥിലി, ഭോജ്പുരി നാടൻ പാട്ടുകൾ ഏതാനും ദശാബ്ദങ്ങളായി പ്രചാരത്തിലുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ഛത്തുമായി ബന്ധപ്പെട്ട ശാരദാ സിൻഹയുടെ ശ്രുതിമധുരമായ ഗാനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചു
October 07th, 10:44 am
ദുർഗ്ഗാ ദേവിയോടുള്ള ആദരസൂചകമായി താൻ രചിച്ച ഗർബ ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി
September 29th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി പുരസ്‌കാരം നേടിയ ഉസ്താദ് സക്കീർ ഹുസൈനെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
February 05th, 02:51 pm
'മികച്ച ആഗോള സംഗീതത്തിനുള്ള' ഗ്രാമി അവാർഡ് ഇന്ന് നേടിയതിന് സംഗീതജ്ഞരായ ഉസ്താദ് സക്കീർ ഹുസൈൻ, രാകേഷ് ചൗരസ്യ, ശങ്കർ മഹാദേവൻ, സെൽവഗണേഷ് വി, ഗണേഷ് രാജഗോപാലൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്ത്യ-ഒമാൻ സംയുക്ത സംഗീത പ്രകടനത്തിന് പ്രധാനമന്ത്രിയുടെ പ്രശംസ
January 30th, 10:17 pm
ഒമാനിലെ ഇന്ത്യൻ എംബസിയിലെ എംബസി റിസപ്ഷനിൽ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ-ഒമാൻ സംയുക്തമായി അവതരിപ്പിച്ച സംഗീത പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.What PM Modi has to say about the role of teachers in shaping students’ lives
January 29th, 05:38 pm
Prime Minister Narendra Modi addressed and interacted with students during the Pariskha pe Charcha, 2024. He spoke about the power of music, especially in students' lives, and how a school's music teacher has the unique ability to ease the stress of every student.ഈജിപ്ഷ്യൻ പെൺകുട്ടി ദേശഭക്തി ഗാനം ആലപിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു
January 29th, 05:02 pm
75-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ദേശ് രംഗീല എന്ന ദേശഭക്തി ഗാനം ഈജിപ്തിൽ നിന്നുള്ള കരിമൻ ആലപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
January 23rd, 06:01 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി സംവദിച്ചു.രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം പ്രധാനമന്ത്രി പങ്കുവെച്ചു.
January 20th, 09:22 am
രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചു.ഗയാനയിൽ നിന്നുള്ള ശ്രീറാം ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു
January 19th, 01:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാനയിൽ നിന്നുള്ള ശ്രീരാമഭജൻ എക്‌സിൽ പങ്കുവെച്ചു:സുരേഷ് വഡേക്കറുടെ ഭക്തിഗാനം പങ്കുവെച്ച് പ്രധാനമന്ത്രി
January 19th, 09:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സുരേഷ് വഡേക്കറിന്റെയും ആര്യ അംബേക്കറിന്റെയും ഒരു ഭക്തിഗാനം പങ്കുവെച്ചു. രാജ്യം മുഴുവന്‍ രാമഭക്തിയിൽ മുങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഡോ. എം. ബാലമുരളീകൃഷ്ണയുടെ പലുകേ ബംഗാരമായെന എന്ന ശാസ്ത്രീയ കർണാടക ഗാനത്തിന്റെ അവതരണം പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു
January 15th, 09:29 am
ഡോ. എം. ബാലമുരളീകൃഷ്ണയുടെ പലുകേ ബംഗാരമായെന എന്ന ശാസ്ത്രീയ കർണാടക ഗാനത്തിന്റെ ആലാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചു.മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഗാനത്തിന്റെ ആലാപനം പ്രധാനമന്ത്രി 'എക്സി' ൽ പങ്കിട്ടു
January 14th, 11:03 am
ഗായകൻ അശ്വത് നാരായണൻ ആലപിച്ച മഹാകവി അരുണാചല കവിരായരുടെ രാമനാടകത്തിലെ ഒരു ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കിട്ടു.ഒസ്മാൻ മിർ ആലപിച്ച "ശ്രീ റാംജി പധാരേ" എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി പങ്കുവെച്ചു
January 10th, 09:47 am
ഒസ്മാൻ മിർ ആലപിച്ച ശ്രീ റാംജി പധാരേ എന്ന ഭക്തിനിർഭരമായ ഭജൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സിൽ പങ്കിട്ടു. ഓം ഡേവും ഗൗരംഗ് പാലയും ചേർന്നാണ് സംഗീതം നിർവഹിച്ചത്.