ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

March 20th, 12:30 pm

പ്രധാനമന്ത്രി കിഷിദയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ആദ്യം തന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഞാനും പ്രധാനമന്ത്രി കിഷിദയും പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഓരോ തവണയും ഇന്ത്യ-ജപ്പാൻ ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ ക്രിയാത്മകതയും പ്രതിബദ്ധതയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. അതിനാൽ, നമ്മുടെ സഹകരണത്തിന്റെ വേഗത നിലനിർത്താൻ അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദർശനം വളരെ ഉപയോഗപ്രദമാകും.

ടോക്യോയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം

May 23rd, 08:19 pm

ഞാന്‍ ഓരോ പ്രാവശ്യവും ജപ്പാന്‍ സന്ദര്‍ശിക്കുമ്പോഴും നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം വര്‍ധിക്കുന്നതായി ഞാന്‍ കാണുന്നു. നിങ്ങളില്‍ അധികം ആളുകളും വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്നവരാണ്. ജപ്പാന്റെ ഭാഷ, വേഷം, സംസ്‌കാരം, ഭക്ഷണം എല്ലാം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇതിന് മറ്റൊരു കാരണം എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ സംസ്‌കാരമാണ്. അതെ സമയം ജപ്പാന് അതിന്റെ സംസ്്കാരത്തോടും, മൂല്യങ്ങളോടും, ഈ ഭൂമിയിലെ ജീവിതത്തോടുമുള്ള പ്രതിബദ്ധത വളരെ ആഴത്തിലുള്ളതാണ്. ഇപ്പോള്‍ രണ്ടും കണ്ടുമുട്ടിയിരിക്കുന്നു. അതുകൊണ്ട് സ്വന്തം എന്ന വികാരം ഉണ്ടാവുക സ്വാഭാവികം.

ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു

May 23rd, 04:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23-ന് ജപ്പാനിലെ 700-ലധികം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.

സമാധാനപരവും സുസ്ഥിരവും സമൃദ്ധവുമായ കോവിഡാനന്തര ലോകത്തിനു വേണ്ടി ഇന്ത്യാ - ജപ്പാന്‍ ഉച്ചകോടിയില്‍ നടത്തിയ സംയുക്ത പ്രസ്താവന

March 20th, 01:18 pm

ആദരണീയനായ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടൊപ്പം 14-ാമത് ഇന്ത്യ ജപ്പാന്‍ ഉച്ചകോടിക്കായി ജപ്പാന്റെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ. കിഷിദ ഫ്യൂമിയോ അദ്ദേഹത്തിന്റെ ഉഭയ കക്ഷി സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനം മാര്‍ച്ച് 19,20 തിയതികളില്‍ നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം നി്‌ലവില്‍ വന്നതിന്റെ 70-ാം വാര്‍ഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ആഘോഷിക്കുന്ന മഹനീയ സന്ദര്‍ഭത്തിലാണ് ഉച്ചകോടി നടക്കുന്നത് എന്ന് പ്രധാനമന്ത്രിമാര്‍ സൂചിപ്പിച്ചു.കഴിഞ്ഞ വാര്‍ഷിക ഉച്ചകോടിക്കു ശേഷം ഉണ്ടായിട്ടുള്ള വികസനങ്ങളെ അവര്‍ വിലയിരുത്തുകയും കൂടുതല്‍ വിശാലമായ മേഖലകളിലെ സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഇന്ത്യ-ജപ്പാന്‍ വ്യാപാര ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങൾ

March 20th, 11:04 am

രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉച്ചകോടിതല യോഗങ്ങളുടെ പരമ്പര പുനരാരംഭിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ഇന്ത്യ-ജപ്പാന്‍ വ്യാപാര ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങൾ

March 20th, 11:03 am

രണ്ട് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉച്ചകോടിതല യോഗങ്ങളുടെ പരമ്പര പുനരാരംഭിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ജപ്പാൻ പ്രധാനമന്ത്രി കിഷിദയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദിയുടെ പരാമർശം

March 19th, 09:38 pm

പ്രധാനമന്ത്രി കിഷിദയുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിലെ പുരോഗതി പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഇന്ത്യ-ജപ്പാൻ 'ഒരു ടീം-ഒരു പദ്ധതി' എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്, പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടി അല്ലെങ്കിൽ ജപ്പാൻ 5 ട്രില്യൺ യെൻ രൂപ നിക്ഷേപിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗാ യോഷിഹിഡേയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി

March 09th, 08:13 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാന്‍ പ്രധാനമന്ത്രി സുഗാ യോഷിഹിഡേയുമായുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.