While the BJP is committed to the empowerment of women, Congress has repeatedly been involved in scandals: PM in Nanded
November 09th, 12:41 pm
In his rally in Nanded, Maharashtra, PM Modi highlighted the BJP's initiatives for women, including housing, sanitation, and economic empowerment through schemes like 'Drone Didis' to make women 'Lakhpati Didis.' He criticized Congress for disrespecting Baba Saheb Ambedkar’s Constitution and attempting to pide communities for political gain. PM Modi emphasized that a developed, united, and secure Maharashtra is key to a Viksit Bharat and urged voters to support the vision for the state's progress.PM Modi addresses massive gatherings in Akola & Nanded, Maharashtra
November 09th, 12:00 pm
PM Modi addressed large public gatherings in Akola & Nanded, Maharashtra, expressing deep gratitude for the people’s steadfast support over the past decade. He opened by highlighting the ambitious infrastructure initiatives launched by his government, including the Vadhavan Port, a nearly 80,000-crore project initiated within the first five months of his government’s third term at Centre and stated that respect, safety, and women’s empowerment have always been priorities for the BJP government.നിങ്ങൾ 10 മണിക്കൂർ ജോലി ചെയ്താൽ ഞാൻ 18 മണിക്കൂർ ജോലി ചെയ്യും, ഇത് 140 കോടി ഇന്ത്യക്കാർക്ക് മോദിയുടെ ഉറപ്പാണ്: പ്രധാനമന്ത്രി പ്രതാപ്ഗഡിൽ
May 16th, 11:28 am
ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി INDI സഖ്യത്തിൻ്റെ മുൻകാല ഭരണത്തെ വിമർശിച്ചു, അവരുടെ പരാജയങ്ങൾ ഉയർത്തിക്കാട്ടി. ആഗോളതലത്തിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞു. കഠിനാധ്വാനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് പുരോഗതി അനായാസമായി സംഭവിക്കുമെന്ന അവരുടെ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് വികസനത്തോടുള്ള അവരുടെ അശ്രദ്ധമായ മനോഭാവത്തിന് കോൺഗ്രസിനെയും എസ്പിയെയും അദ്ദേഹം ആക്ഷേപിച്ചു. രാജ്യത്തിൻ്റെ വികസനം തനിയെ നടക്കുമെന്ന് എസ്പിയും കോൺഗ്രസും പറയുന്നു, അതിനായി കഠിനാധ്വാനം ചെയ്യേണ്ടതിൻ്റെ ആവശ്യകത എന്താണ്? എസ്പിയുടെയും കോൺഗ്രസിൻ്റെയും മാനസികാവസ്ഥയ്ക്ക് രണ്ട് വശങ്ങളുണ്ട്, അത് സ്വന്തമായി സംഭവിക്കുമെന്ന് അവർ പറയുന്നു, ഇതുകൊണ്ട് എന്താണ് പ്രയോജനം?ഭദോഹിയിൽ കോൺഗ്രസ്-എസ്പി വിജയിക്കാൻ സാധ്യതയില്ല: യുപിയിലെ ഭദോഹിയിൽ പ്രധാനമന്ത്രി മോദി
May 16th, 11:14 am
ഉത്തർപ്രദേശിലെ ഭദോഹിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, ഇന്ന് സംസ്ഥാനത്തുടനീളം ഭാദോഹിയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു, ആളുകൾ ചോദിക്കുന്നു, ഈ ടിഎംസി ഭദോഹിയിൽ എവിടെ നിന്നാണ് വന്നത്? മുമ്പ് യുപിയിൽ കോൺഗ്രസിന് സാന്നിധ്യമില്ലായിരുന്നു, കൂടാതെ ഈ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഒന്നും ബാക്കിയില്ലെന്ന് എസ്പി പോലും സമ്മതിച്ചു, അതിനാൽ അവർ ഭദോഹിയിൽ കളം വിട്ടു, എസ്പിക്കും കോൺഗ്രസിനും ജാമ്യം ലഭിക്കുക ബുദ്ധിമുട്ടായി, അതിനാൽ അവർ ഭദോഹിയിൽ രാഷ്ട്രീയ പരീക്ഷണങ്ങൾ നടത്തുകയാണ്.യുപിയിലെ ലാൽഗഞ്ച്, ജൗൻപൂർ, ഭദോഹി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെ ശക്തമായ തിരഞ്ഞെടുപ്പ് റാലികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 16th, 11:00 am
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ലാൽഗഞ്ച്, ജൗൻപൂർ, ഭദോഹി, പ്രതാപ്ഗഡ് യുപി എന്നിവിടങ്ങളിലെ ആഹ്ലാദഭരിതരും ആവേശഭരിതരുമായ ജനക്കൂട്ടത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തു. മോദിക്കുള്ള ജനങ്ങളുടെ ജനപിന്തുണയും അനുഗ്രഹവും ലോകം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകം പോലും ഇപ്പോൾ വിശ്വസിക്കുന്നത് 'ഫിർ ഏക് ബാർ മോദി സർക്കാർ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പതിറ്റാണ്ടുകളായി എസ്‌സി-എസ്‌ടി-ഒബിസിയെ കോൺഗ്രസ്-ഡിഎംകെ ഇല്ലാതാക്കി
April 10th, 03:00 pm
പതിറ്റാണ്ടുകളായി കോൺഗ്രസ്-ഡിഎംകെ എസ്‌സി-എസ്‌ടി-ഒബിസികളെ ഇല്ലാതാക്കിയെന്ന് മേട്ടുപ്പാളയത്ത് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. I.N.D.I ഒരിക്കലും ഇന്ത്യയിലെ ജനങ്ങളുടെ സാധ്യതകളെ വിശ്വസിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരി സമയത്ത് പോലും, ഇന്ത്യയിലെ എംഎസ്എംഇകൾക്ക് 2 ലക്ഷം കോടിയിലധികം രൂപയുടെ പിന്തുണ നൽകി.പ്രധാനമന്ത്രി മോദിക്ക് തമിഴ്‌നാട്ടിലെ രണ്ട് പൊതുയോഗങ്ങളിൽ വെല്ലൂരിലും മേട്ടുപ്പാളയത്തും വൻ ജനപിന്തുണ
April 10th, 10:30 am
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ രണ്ട് പൊതുയോഗങ്ങളിൽ പ്രസംഗിക്കവെ വെല്ലൂരിലും മേട്ടുപ്പാളയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. വെല്ലൂരിൻ്റെ ചരിത്രത്തിനും പുരാണങ്ങൾക്കും ധീരതയ്ക്കും മുന്നിൽ ഞാൻ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ വെല്ലൂർ ഒരു സുപ്രധാന വിപ്ലവം സൃഷ്ടിച്ചു, നിലവിൽ, എൻഡിഎയ്‌ക്കുള്ള അതിൻ്റെ ശക്തമായ പിന്തുണ 'ഫിർ ഏക് ബാർ മോദി സർക്കാരിൻ്റെ' മനോഭാവം കാണിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.അസമിലെ ജോര്‍ഹട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 09th, 01:50 pm
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ സര്‍ബാനന്ദ സോനോവാള്‍ ജി, രാമേശ്വര്‍ തേലി ജി, അസം ഗവണ്‍മെന്റിലെ എല്ലാ മന്ത്രിമാരേ, ഇവിടെ സന്നിഹിതരായ എല്ലാ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ, അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!പ്രധാനമന്ത്രി അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 09th, 01:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ 17,500 കോടി രൂപയിലധികം വിലമതിക്കുന്ന വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികള്‍ ആരോഗ്യം, എണ്ണ, വാതകം, റെയില്‍, പാര്‍പ്പിടം തുടങ്ങിയ മേഖലകളെ ഉള്‍ക്കൊള്ളുന്നു.തമിഴ്‌നാട്ടിലെ മധുരയില്‍ ഓട്ടോമോട്ടീവ് എം.എസ്.എം.ഇകള്‍ക്കായുള്ള ഡിജിറ്റല്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 06:30 pm
നിങ്ങളെ കാത്തിരിക്കാന്‍ ഇടയാക്കികൊണ്ട് ഇവിടെ എത്താന്‍ വൈകിയതിന് നിങ്ങളോട് എല്ലാവരോടും ആദ്യമായും പ്രധാനമായും, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇന്ന് രാവിലെ നിശ്ചിയിച്ച സമയത്തുതന്നെയാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്, എന്നാല്‍ വിവിധ പരിപാടികളുണ്ടായിരുന്നതില്‍ ഓരോന്നിനും 5 മുതല്‍ 10 മിനിറ്റ് വരെ കൂടുതലായതിനാല്‍, ഞാന്‍ വൈകി. അതിനാല്‍, വൈകിയതിന് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മധുരയില്‍ ‘ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്തു
February 27th, 06:13 pm
തമിഴ്നാട്ടിലെ മധുരയില്‍ ഇന്നു നടന്ന ‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.ഇന്‍ഡോറിലെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പിത്' പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 25th, 12:30 pm
നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റേയും സ്വപ്നങ്ങളുടെയും ഫലമാണ് ഇന്നത്തെ പരിപാടി. ഇന്ന് അടല്‍ജിയുടെ ജന്മവാര്‍ഷികമായതിനാലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഈ പുതിയ ഗവണ്‍മെന്റിന്റെയും പുതിയ മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ മധ്യപ്രദേശിലെ എന്റെ ആദ്യത്തെ പൊതുപരിപാടിയായതിനാലും ഞാന്‍ സന്തുഷ്ടനാണ്. എന്റെ പാവപ്പെട്ട, താഴെത്തട്ടിലുള്ള തൊഴിലാളി സഹോദരങ്ങള്‍ക്ക് വേണ്ടി ഇവിടെ സന്നിഹിതനായിരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് അങ്ങേയറ്റം സംതൃപ്തി നല്‍കുന്നു.പ്രധാനമന്ത്രി ‘മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമർപ്പിത്' പരിപാടിയില്‍ പങ്കെടുത്തു
December 25th, 12:06 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പ്പിത്' പരിപാടിയില്‍ പങ്കെടുത്തു. ഇന്‍ഡോറിലെ ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട 224 കോടി രൂപയുടെ ചെക്ക് ഹുകുംചന്ദ് മില്ലിലെ ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും തൊഴിലാളി സംഘടന മേധാവികള്‍ക്കുമായി അദ്ദേഹം കൈമാറി. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ ഈ പരിപാടിയിൽ പരിഹരിച്ചു. ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയത്തിനും ശ്രീ മോദി തറക്കല്ലിട്ടു.മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
October 02nd, 09:07 pm
മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നരേന്ദ്ര സിംഗ് തോമര്‍ ജി, വീരേന്ദ്ര കുമാര്‍ ജി, ജ്യോതിരാദിത്യ സിന്ധ്യ ജി, മറ്റെല്ലാ വിശിഷ്ട വ്യക്തികളേ, ഇത്ര വലിയ തോതില്‍ ഇവിടെ എത്തിയ എന്റെ എല്ലാ കുടുംബാംഗങ്ങളേ,! ഗ്വാളിയോറിലെ ഈ ചരിത്രഭൂമിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു!പ്രധാനമന്ത്രി മധ്യപ്രദേശിലെ ഗ്വാളിയോറിൽ 19,260 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
October 02nd, 03:53 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ 19,260 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഡൽഹി-വഡോദര അതിവേഗപാതയുടെ സമർപ്പണം, പിഎംഎവൈ പ്രകാരം നിർമ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശം, പിഎംഎവൈ-അർബൻ പ്രകാരം നിർമ്മിച്ച വീടുകളുടെ സമർപ്പണം, ജൽ ജീവൻ ദൗത്യ പദ്ധതികൾക്ക് തറക്കല്ലിടൽ, ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാനസൗകര്യ ദൗത്യത്തിനു കീഴിലുള്ള 9 ആരോഗ്യ കേന്ദ്രങ്ങളുടെയും ഐഐടി ഇൻഡോറിന്റെ അക്കാദമിക് കെട്ടിടത്തിന്റെ സമർപ്പണവും ക്യാമ്പസിലെ ഹോസ്റ്റലിനും മറ്റ് കെട്ടിടങ്ങൾക്കും തറക്കല്ലിടലും, ഇൻഡോറിൽ ബഹുതല ലോജിസ്റ്റിക്സ് പാർക്ക് എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.ചെന്നൈയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും ശിലാസ്ഥാപനത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
April 08th, 06:37 pm
തമിഴ്‌നാട് ഗവർണർ, ശ്രീ ആർ എൻ രവി ജി, തമിഴ്‌നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിൻ ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, തമിഴ്‌നാട്ടിലെ സഹോദരീ സഹോദരന്മാരേ , നിങ്ങൾക്കെല്ലാം എല്ലാവർക്കും എന്റെ ആശംസകൾ .തമിഴ്‌നാട്ടിലെ ചെന്നൈയിൽ പ്രധാനമന്ത്രി വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
April 08th, 06:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലെ ആൽസ്ട്രോം ക്രിക്കറ്റ് മൈതാനത്ത് വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. നേരത്തെ, ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം (ഘട്ടം-1) ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്‌പ്രസ് ചെന്നൈയിൽ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിലൂടെ ലോജിസ്റ്റിക്‌സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 04th, 10:01 am
അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചുള്ള ഈ വെബിനാറിൽ നൂറുകണക്കിന് പങ്കാളികൾ പങ്കെടുക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്, കൂടാതെ 700-ലധികം എംഡിമാരും സിഇഒമാരും ഈ സുപ്രധാന സംരംഭത്തിന്റെ മഹത്വം മനസ്സിലാക്കുകയും മൂല്യവർദ്ധനയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു. ഞാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടാതെ, വിവിധ മേഖലകളിലെ വിദഗ്‌ധരും വിവിധ പങ്കാളികളും ഈ വെബിനാറിനെ വളരെയധികം സമ്പന്നമാക്കുകയും ഫലാധിഷ്‌ഠിതമാക്കുകയും ചെയ്യുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. സമയം ചിലവഴിച്ചതിന് ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുകയും നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ സ്വാഗതം അറിയിക്കുകയും ചെയ്യുന്നു. ഈ വർഷത്തെ ബജറ്റ് അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്ക്ക് പുത്തൻ ഉത്തേജനം നൽകും. ലോകമെമ്പാടുമുള്ള വിവിധ വിദഗ്ധരും നിരവധി പ്രശസ്ത മാധ്യമ സ്ഥാപനങ്ങളും ഇന്ത്യയുടെ ബജറ്റിനെയും തന്ത്രപരമായ തീരുമാനങ്ങളെയും പ്രശംസിച്ചു. ഇപ്പോൾ ഞങ്ങളുടെ കാപെക്‌സ് 2013-14 വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്, അതായത് എന്റെ ഭരണത്തിന് മുമ്പ്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിൽ വരും കാലങ്ങളിൽ 110 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അത്തരമൊരു സാഹചര്യത്തിൽ, പുതിയ ഉത്തരവാദിത്തങ്ങളും പുതിയ സാധ്യതകളും ധീരമായ തീരുമാനങ്ങളും തല്പരകക്ഷികൾ ഏറ്റെടുക്കേണ്ട സമയമാണിത്.‘അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപവും’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 04th, 10:00 am
'അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപവും: പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയിലൂടെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ടു നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ എട്ടാമത്തേതാണ് ഇത്.ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സേവ് സോയില്‍' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 05th, 02:47 pm
നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോക പരിസ്ഥിതി ദിന ആശംസകള്‍. ഈ അവസരത്തില്‍ സദ്ഗുരുവിനും ഇഷ ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ സംഘടന സേവ് സോയില്‍ പ്രചാരണ പരിപാടി ആരംഭിച്ചു. 27 രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്ര ഇന്ന് 75-ാം ദിവസം ഇവിടെ എത്തിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയും ഈ 'അമൃതകാല'ത്തില്‍ പുതിയ ദൃഢനിശ്ചയങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍, ഇത്തരം ബഹുജന പ്രചാരണങ്ങള്‍ വളരെ നിര്‍ണായകമാണ്.