
We are making UP a state of industrial possibilities: PM Modi in Kanpur Nagar, Uttar Pradesh
May 30th, 03:29 pm
PM Modi laid the foundation stone, inaugurated various projects worth around Rs 47,600 crore at Kanpur. He expressed pride in UP's major contributions to achieving defence self-sufficiency. He highlighted the launch of Mission Manufacturing in this year’s budget, designed to bolster Make in India by promoting local industries and production.
PM Modi lays foundation stone, inaugurates various projects worth around Rs 47,600 crore at Kanpur, Uttar Pradesh
May 30th, 03:08 pm
PM Modi laid the foundation stone, inaugurated various projects worth around Rs 47,600 crore at Kanpur. He expressed pride in UP's major contributions to achieving defence self-sufficiency. He highlighted the launch of Mission Manufacturing in this year’s budget, designed to bolster Make in India by promoting local industries and production.
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) നവീകരിക്കുന്നത്തിനായുള്ള ദേശീയ പദ്ധതിക്കും നൈപുണ്യ വികസനത്തിനായുള്ള അഞ്ച് ദേശീയ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
May 07th, 02:07 pm
2024-25 ബജറ്റിലും 2025-26 ബജറ്റിലും പ്രഖ്യാപിച്ചതുപോലെ, 60,000 കോടി രൂപ (കേന്ദ്ര വിഹിതം: 30,000 കോടി രൂപ, സംസ്ഥാന വിഹിതം: 20,000 കോടി രൂപ, വ്യവസായ വിഹിതം: 10,000 കോടി രൂപ) അടങ്കലോടെ, നൈപുണ്യത്തിനായുള്ള അഞ്ച് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE) സ്ഥാപിക്കലും വ്യാവസായിക പരിശീലന സ്ഥാപനത്തിന്റെ (ഐടിഐ) നവീകരണവും വികസനവും ഉൾപ്പെടുന്നവ കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കും. ഇതിന് ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും കേന്ദ്ര വിഹിതത്തിന്റെ 50% ത്തിനു തുല്യമായ തുക സഹ-ധനസഹായവും നൽകും.എ ബി പി നെറ്റ് വർക്ക് ഇന്ത്യ@2024 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
May 06th, 08:04 pm
ഇന്ന് രാവിലെ മുതൽ, ഭാരത് മണ്ഡപം ഒരു ഊർജ്ജസ്വലമായ വേദിയായി മാറിയിരിക്കുന്നു. കുറച്ച് മിനിറ്റ് മുമ്പ്, നിങ്ങളുടെ ടീമിനെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഈ ഉച്ചകോടി വൈവിധ്യം നിറഞ്ഞതായിരുന്നു. നിരവധി വിശിഷ്ട വ്യക്തികൾ ഈ ഉച്ചകോടിക്ക് നിറം നൽകിയിട്ടുണ്ട്. നിങ്ങളുടെ അനുഭവവും വളരെ സമ്പന്നമായിരുന്നിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഉച്ചകോടിയിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ സാന്നിധ്യം ഒരു തരത്തിൽ അതിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും, നമ്മുടെ ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട അനുഭവങ്ങൾ - ഇപ്പോൾ ഈ അവതാരകരെയെല്ലാം ഞാൻ കണ്ടുമുട്ടിയപ്പോൾ, അവർ അവരുടെ കഥകൾ പങ്കുവെക്കുന്ന ആവേശം എനിക്ക് കാണാൻ കഴിഞ്ഞു. അവരുടെ ഓരോ സംഭാഷണവും അവർ ഓർത്തു. ഇത് തന്നെ ശരിക്കും പ്രചോദനാത്മകമായ ഒരു അവസരമായിരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ABP നെറ്റ്വർക്ക് ഇന്ത്യ @ 2047’ ഉച്ചകോടിയെ അഭിസംബോധന ചെയ്തു
May 06th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ‘എബിപി നെറ്റ്വർക്ക് ഇന്ത്യ@2047’ ഉച്ചകോടിയിൽ പങ്കെടുത്തു. ഭാരത് മണ്ഡപത്തിൽ നടന്ന പരിപാടി ഇന്നു രാവിലെ മുതൽ സജീവമായിരുന്നുവെന്നു സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം പറഞ്ഞു. സംഘാടകസംഘവുമായുള്ള തന്റെ ആശയവിനിമയം അദ്ദേഹം പരാമർശിക്കുകയും ഉച്ചകോടിയുടെ സമ്പന്നമായ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്തു. പരിപാടിയുടെ ചലനാത്മകതയ്ക്കു സംഭാവന നൽകിയ നിരവധി വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികൾക്കും വളരെ മികച്ച അനുഭവം ലഭിച്ചതായി പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉച്ചകോടിയിൽ യുവാക്കളുടെയും സ്ത്രീകളുടെയും ഗണ്യമായ സാന്നിധ്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, ഡ്രോൺ ദീദികളും ലഖ്പതി ദീദികളും പങ്കിട്ട പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞു. അവരുടെ കഥകൾ പ്രചോദനത്തിന്റെ ഉറവിടമായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 02nd, 02:06 pm
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, വേദിയിൽ സന്നിഹിതരായ മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, കേരളത്തിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു
May 02nd, 01:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു രാജ്യത്തിന്റെ അവബോധം ഉണർത്തിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.റോസ്ഗാർ മേളയ്ക്ക് കീഴിൽ 51,000-ത്തിലധികം നിയമനപത്രങ്ങളുടെ വിതരണ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 26th, 11:23 am
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്തു
April 26th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവജനങ്ങൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഇന്ന് നിയമന ഉത്തരവുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ യുവജനങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ പുതിയ ഉത്തരവാദിത്തങ്ങളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുകയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട്, ആഭ്യന്തര സുരക്ഷ എന്നിവ ശക്തിപ്പെടുത്തുക, ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിന് സംഭാവന നൽകുക, തൊഴിലാളികളുടെ ജീവിതത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് അവരുടെ കടമകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അവർ കാണിക്കുന്ന ആത്മാർത്ഥത ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ യാത്രയിൽ അനുകൂല സ്വാധീനം ചെലുത്തുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
April 17th, 08:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ ദാവൂദി ബൊഹ്റ സമുദായാംഗങ്ങളുടെ പ്രതിനിധിസംഘവുമായി ആശയവിനിമയം നടത്തി.ഹരിയാനയിലെ യമുന നഗറിൽ വികസന പദ്ധതികളുടെ ഉദ്ഘാടന / തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം മലയാളത്തിൽ
April 14th, 12:00 pm
ഹരിയാനയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ മനോഹർ ലാൽ ജി, റാവു ഇന്ദർജിത് സിംഗ് ജി, കൃഷൻ പാൽ ജി, ഹരിയാന ഗവൺമെന്റിലെ മന്ത്രിമാർ, പാർലമെന്റ്, നിയമസഭ അംഗങ്ങൾ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. ഹരിയാനയിലെ എന്റെ സഹോദരീ സഹോദരന്മാർക്ക് മോദിയുടെ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു
April 14th, 11:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന് ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്ഷികത്തില് എല്ലാ പൗരന്മാര്ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 11th, 11:00 am
വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
April 11th, 10:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.പ്രധാനമന്ത്രി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും
April 09th, 09:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും. പകൽ പതിനൊന്നോടെ വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.മുദ്ര യോജന ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
April 08th, 01:30 pm
സർ, ഇന്ന് ഞാൻ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ നിന്ന് ഒരു സംരംഭകനായി മാറിയതിനെക്കുറിച്ചുള്ള എന്റെ കഥ പങ്കിടാൻ ആഗ്രഹിക്കുന്നു, എന്റെ ബിസിനസ് സംരംഭത്തിന്റെ പേര് K9 വേൾഡ് എന്നാണ്. അവിടെ ഞങ്ങൾ വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ എല്ലാത്തരം സാധനങ്ങളും, മരുന്നുകളും വളർത്തുമൃഗങ്ങളെയും നൽകുന്നു, സർ. സർ, മുദ്ര ലോൺ ലഭിച്ചതിനുശേഷം, വളർത്തുമൃഗ ബോർഡിംഗ് സൗകര്യം പോലെയുള്ള നിരവധി സൗകര്യങ്ങൾ ഞങ്ങൾ ആരംഭിച്ചു. വളർത്തുമൃഗങ്ങളുള്ളവർക്ക്, അവർ എവിടെയെങ്കിലും പുറത്തുപോകുകയാണെങ്കിൽ, അവർക്ക് അവരുടെ വളർത്തുമൃഗങ്ങളെ നമ്മോടൊപ്പം വിടാം, അവരുടെ വളർത്തുമൃഗങ്ങൾ ഒരു ഗൃഹാന്തരീക്ഷത്തിൽ നമ്മോടൊപ്പം താമസിക്കും, സർ. എനിക്ക് മൃഗങ്ങളോടുള്ള സ്നേഹം വ്യത്യസ്തമാണ് സർ, ഞാൻ കഴിക്കുന്നുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല, പക്ഷേ എനിക്ക് അവയ്ക്ക് ഭക്ഷണം നൽകണം സർ.തായ്ലൻഡ് പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവന
April 03rd, 03:01 pm
മാർച്ച് 28 ന് ഉണ്ടായ ഭൂകമ്പത്തിൽ സംഭവിച്ച ജീവഹാനിക്ക് ഇന്ത്യൻ ജനതയുടെ പേരിൽ ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.പ്രധാനമന്ത്രിയുടെ മൗറീഷ്യസ് സന്ദർശനം: ഫലങ്ങളുടെ പട്ടിക
March 12th, 01:56 pm
സീരിയൽ നമ്പർ. കരാറുകൾ/ധാരണാപത്രങ്ങൾ