ജപ്പാൻ മുൻ പ്രധാനമന്ത്രിയും , ജപ്പാൻ-ഇന്ത്യ അസോസിയേഷൻ ചെയർമാനുമായ യോഷിഹിഡെ സുഗയുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി
July 06th, 07:03 pm
ജപ്പാൻ-ഇന്ത്യ അസോസിയേഷൻ (ജെഐഎ) ചെയർമാനും ജപ്പാൻ മുൻ പ്രധാനമന്ത്രിയുമായ യോഷിഹിഡെ സുഗ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഗവൺമെന്റ് ഉദ്യോഗസ്ഥർ, കീഡൻറൻ (ജപ്പാൻ ബിസിനസ് ഫെഡറേഷൻ) അംഗങ്ങൾ , പാർലമെന്റേറിയൻമാരുടെ ഗണേശ നോ കൈ ഗ്രൂപ്പിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന നൂറിലധികം പേരുടെ പ്രതിനിധി സംഘത്തോടൊപ്പമാണ് സുഗ ഇന്ത്യ സന്ദർശിക്കുന്നത്.