സെമികണ്ടക്ടർ എക്‌സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അഭിനന്ദനമറിയിച്ച് സെമികണ്ടക്ടർ സിഇഒമാർ

September 10th, 11:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെമികണ്ടക്ടർ എക്‌സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ലോക് കല്യാൺ മാർഗിലെപ്രധാനമന്ത്രിയുടെ ഏഴാം നമ്പർ വസതിയിൽ സെമികണ്ടക്ടർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഈ മേഖലയ്ക്ക് നമ്മുടെ ഭൂമിയുടെ വികസന പാത എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നതിനെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനായി രാജ്യത്ത് നടക്കുന്ന പരിഷ്കാരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയുടെ പത്താം പതിപ്പിൽ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച് ആഗോള വ്യവസായപ്രമുഖർ

January 10th, 12:28 pm

‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി 2024ന്റെ പത്താം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഉദ്ഘാടനം ചെയ്തു. 34 രാജ്യങ്ങളും 16 സംഘടനകളും പങ്കാളികളാകുന്ന ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം ‘ഭാവിയിലേക്കുള്ള കവാടം’ എന്നതാണ്. വടക്കു കിഴക്കൻ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായും വടക്കുകിഴക്കൻമേഖലാ വികസനമന്ത്രാലയം ഈ ഉച്ചകോടി ഉപയോഗിക്കുന്നു.

PM Modi meets CEOs of global firms in Gandhinagar, Gujarat

January 09th, 04:30 pm

Prime Minister Narendra Modi met CEOs of various global organisations and institutes in Gandhinagar, Gujarat. These included Sultan Ahmed Bin Sulayem of DP World, Mr. Sanjay Mehrotra of Micron Technology, Professor Iain Martin of Deakin University, Mr. Keith Svendsen of A.P. Moller – Maersk and Mr. Toshihiro Suzuki of Suzuki Motor Corp.

മൈക്രോൺ ടെക്‌നോളജിയുടെ പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്‌റോത്രയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

July 28th, 06:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ഗാന്ധിനഗറിൽ മൈക്രോൺ ടെക്‌നോളജിയുടെ പ്രസിഡന്റും സിഇഒയുമായ സഞ്ജയ് മെഹ്‌റോത്രയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്ക്കുള്ളിൽ അർദ്ധചാലക നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള മൈക്രോൺ ടെക്നോളജിയുടെ പദ്ധതികളെക്കുറിച്ച് അവർ ചർച്ച ചെയ്തു.