ഇന്നു നടന്ന ബ്രിക്‌സ് 12ാമത് ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി നയിച്ചു

November 17th, 04:00 pm

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അധ്യക്ഷതയില്‍ വിര്‍ച്വലായി നടന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നയിച്ചു. ഉച്ചകോടിയുടെ പ്രമേയം 'ആഗോള സ്ഥിരത, പങ്കാളിത്ത സുരക്ഷ, നൂതന മാതൃകയിലുള്ള വളര്‍ച്ച' എന്നതാണ്. ഉച്ചകോടിയില്‍ ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ, ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവര്‍ പങ്കെടുത്തു.