പ്രധാനമന്ത്രി ഇന്‍ഡോറില്‍ നഗരവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, സ്വച്ഛ് സര്‍വേക്ഷണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
June 23rd, 06:00 pm
മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗര വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റിമോട്ട് സംവിധാനത്തിലൂടെ നിര്‍വഹിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതികള്‍, ഗ്രാമീണ ഖരമാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, നഗരങ്ങളിലെ ശുചിത്വ പദ്ധതികള്‍, നഗര ഗതാഗത പദ്ധതികള്‍, ലാന്‍ഡ്‌സ്‌കേപിങ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടവയില്‍ പെടും.കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ കൂട്ടായ പരിശ്രമങ്ങൾ മൂലം മധ്യപ്രദേശ് പുതിയ ഉയരങ്ങളിൽ എത്തുന്നു: പ്രധാനമന്ത്രി
June 23rd, 02:04 pm
രാജ്ഗഡ് ജില്ലയിൽ മോഹൻപുര ജലവൈദ്യുത പദ്ധതി മധ്യപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു കൂടാതെ മറ്റ് നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മാറ്റം ആഗ്രഹിക്കുന്ന ജില്ലകളിൽ, വരും കാലങ്ങളിൽ ഗ്യാസ് കണക്ഷൻ, ഓരോ വീട്ടിലും വൈദ്യുതി, എല്ലാവർക്കും ബാങ്ക് അക്കൌണ്ട്, എല്ലാ ഗർഭിണികലക്കും കുട്ടികൾക്കും കുത്തിവയ്‌പ് എന്നിവ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മധ്യപ്രദേശില്‍; മോഹന്‍പുര ജലവൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു
June 23rd, 02:00 pm
മോഹന്‍പുര ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഈ പദ്ധതി രാജ്ഗഢ് ജില്ലയില്‍ ജലസേചനം സാധ്യമാക്കും. ഈ മേഖലയിലെ ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാനും പദ്ധതിയിലൂടെ സാധിക്കും. വിവിധ കുടിവെള്ള പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.