ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ശ്രീ മോഹൻലാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 20th, 07:42 pm
ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ച ശ്രീ മോഹൻലാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണെന്ന് ശ്രീ മോദി പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയുടെയും നാടകത്തിന്റെയും പ്രമുഖ വ്യക്തിത്വമായി അദ്ദേഹം നിലകൊള്ളുന്നു, കൂടാതെ കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ് ശ്രീ മോദി പറഞ്ഞു.കഴിഞ്ഞ ദിവസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ അമിതവണ്ണത്തിനെതിരെ കൂട്ടായ നടപടിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു
February 24th, 09:11 am
വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക് ചെറുക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകത ഉയർത്തിക്കാട്ടി , ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ആശയം പ്രചരിപ്പിക്കാൻ പ്രമുഖ വ്യക്തികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്തു. പ്രസ്ഥാനം കൂടുതൽ വിപുലീകരിക്കാൻ 10 പേരെ കൂടി നാമനിർദ്ദേശം ചെയ്യാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു.