Mutual trust, mutual respect & mutual sensitivity should continue to be the basis of our relations: PM Modi in meeting with President Xi Jinping

October 23rd, 07:35 pm

Prime Minister Narendra Modi met with Mr. Xi Jinping, President of the People’s Republic of China, on the sidelines of the 16th BRICS Summit at Kazan on 23 October 2024.

16-ാം ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 23rd, 07:14 pm

റഷ്യയിലെ കസാനിൽ 2024 ഒക്ടോബർ 23നു നടന്ന 16-ാം ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.

പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

October 23rd, 05:22 pm

കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.

16-ാം ബ്രിക്സ് ഉച്ചകോടിയുടെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

October 23rd, 03:25 pm

വിപുലീകരിച്ച ബ്രിക്സ് കുടുംബമെന്ന നിലയിൽ നാമിന്ന് ആദ്യമായി കണ്ടുമുട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രിക്സ് കുടുംബത്തിന്റെ ഭാഗമായ എല്ലാ പുതിയ സുഹൃത്തുക്കളെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

16-ാം ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു

October 23rd, 03:10 pm

ബഹുരാഷ്ട്രവാദത്തിനു കരുത്തേകൽ, ഭീകരവാദം ചെറുക്കൽ, സാമ്പത്തികവളര്‍ച്ചയും സുസ്ഥിരവികസനവും പ്രോത്സാഹിപ്പിക്കൽ, ഗ്ലോബൽ സൗത്തിന്റെ ആശങ്കകളിലേക്കു വെളിച്ചം വീശൽ തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്സ് നേതാക്കള്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ബ്രിക്സിൽ പങ്കാളികളായ 13 പുതിയ രാജ്യങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു.

റഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 22nd, 10:42 pm

പതിനാറാം ബ്രിക്സ് ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കസാനിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ഇതു രണ്ടാം തവണയാണു നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. 2024 ജൂലൈയിൽ 22-ാം വാർഷിക ഉച്ചകോടിക്കായി ഇരുനേതാക്കളും മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Prime Minister meets with the President of the Islamic Republic of Iran

October 22nd, 09:24 pm

PM Modi met Iran's President Dr. Masoud Pezeshkian on the sidelines of the 16th BRICS Summit in Kazan. PM Modi congratulated Pezeshkian on his election and welcomed Iran to BRICS. They discussed strengthening bilateral ties, emphasizing the Chabahar Port's importance for trade and regional stability. The leaders also addressed the situation in West Asia, with PM Modi urging de-escalation and protection of civilians through diplomacy.

റഷ്യൻ പ്രസിഡന്റുമായുള്ള ഉഭയകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രാരംഭപരാമർശങ്ങളുടെ പൂർണരൂപം (ഒക്ടോബർ 22, 2024)

October 22nd, 07:39 pm

താങ്കളുടെ സൗഹൃദത്തിനും ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഞാൻ ആത്മാർഥമായി നന്ദി അറിയിക്കുന്നു. ബ്രിക്സ് ഉച്ചകോടിക്കായി കസാൻ പോലുള്ള മനോഹരമായ നഗരം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഈ നഗരം ഇന്ത്യയുമായി ആഴമേറിയതും ചരിത്രപരവുമായ ബന്ധം പങ്കിടുന്നു. കസാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതികാര്യാലയം തുറക്കുന്നത് ഈ ബന്ധങ്ങൾക്കു കൂടുതൽ കരുത്തേകും.

PM Modi arrives in Kazan, Russia

October 22nd, 01:00 pm

PM Modi arrived in Kazan, Russia. During the visit, the PM will participate in the BRICS Summit. He will also be meeting several world leaders during the visit.

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

October 22nd, 07:36 am

“റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരം 16-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാനിലേക്കുള്ള രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഞാൻ ഇന്നു പുറപ്പെടുകയാണ്.

ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവന

July 09th, 09:54 pm

1. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 2024 ജൂലൈ 8-9 തീയതികളിൽ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇന്ത്യ-റഷ്യ 22-ാമത് വാർഷിക ഉച്ചകോടിക്കായാണ് അ‌ദ്ദേഹം റഷ്യയിലെത്തിയത്.

2030 വരെയുള്ള കാലയളവിൽ ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിൻ്റെ തന്ത്രപ്രധാന മേഖലകളുടെ വികസനം സംബന്ധിച്ച് നേതാക്കളുടെ സംയുക്ത പ്രസ്താവന

July 09th, 09:49 pm

2024 ജൂലൈ 8-9 തീയതികളിൽ മോസ്കോയിൽ നടന്ന റഷ്യയും ഇന്ത്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉഭയകക്ഷി ഉച്ചകോടിയെ തുടർന്ന്, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിൽ ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം, റഷ്യ -ഇന്ത്യ രാജ്യങ്ങൾക്കിടയിലെ തന്ത്രപ്രധാനവും പരസ്പര സഹകരണത്തിന്റെ വികസനം സംബന്ധിച്ചുള്ളതുമായ നിലവിലെ വിഷയങ്ങളിൽ സമഗ്രമായ വീക്ഷണങ്ങൾ കൈമാറ്റം ചെയ്യാനും, പരസ്പര ബഹുമാനത്തിൻ്റെയും സമത്വത്തിൻ്റെയും തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നതും പരസ്പരം പ്രയോജനകരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ രണ്ട് രാജ്യങ്ങളുടെയും പരമാധികാര വികസനം സംബന്ധിച്ചും ചർച്ച നടന്നു. റഷ്യ-ഇന്ത്യ വ്യാപാര-സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉഭയകക്ഷി ഇടപെടലിൻ്റെ ആഴം കൂട്ടുന്നതിന് കൂടുതൽ പ്രചോദനം നൽകുന്നതും ഇരു രാജ്യങ്ങൾക്കുമിടയിലെ ചരക്ക് -സേവന വ്യാപാര വളർച്ചയുടെ പ്രവണത നിലനിർത്താൻ ഉദ്ദേശിച്ചിട്ടുളളതും, 2030 ഓടെ അതിൻ്റെ അളവിൽ ഗണ്യമായ വർദ്ധനവ് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ഇനി പറയുന്ന പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായി .

പ്രധാനമന്ത്രി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതി ഏറ്റുവാങ്ങി

July 09th, 08:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ “ദ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസിൽ” ഏറ്റുവാങ്ങി. ക്രെംലിനിലെ സെന്റ് ആൻഡ്രൂ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യ-റഷ്യ ബന്ധം പരിപോഷിപ്പിക്കുന്നതിനുള്ള സംഭാവനകൾ കണക്കിലെടുത്താണു ബഹുമതി. 2019ലാണു പുരസ്കാരം പ്രഖ്യാപിച്ചത്.

മോസ്‌കോയിലെ 'സൈനികരുടെ ശവകുടീരത്തില്‍' പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

July 09th, 02:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മോസ്‌കോയിൽ സൈനികരുടെ ശവകുടീരത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശവകുടീരത്തില്‍ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു.

റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

July 09th, 11:35 am

നിങ്ങളുടെ സ്നേഹത്തിനും വാത്സല്യത്തിനും നിങ്ങള്‍ ഇവിടെ വരാന്‍ സമയം മാറ്റി വെച്ചതിനും എന്റെ അഭിനന്ദനങ്ങള്‍. ഞാന്‍ ഒറ്റയ്ക്കല്ല ഇവിടെ വന്നത്; എന്റെ കൂടെ ഞാന്‍ ഇന്ത്യയുടെ മണ്ണിന്റെ സത്തയും 140 കോടി രാജ്യക്കാരുടെ സ്നേഹവും അവരുടെ ഹൃദയംഗമമായ ആശംസകളും നിങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുണ്ട്. മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള എന്റെ ആദ്യ ആശയവിനിമയം ഇവിടെ മോസ്‌കോയില്‍ നടക്കുന്നുവെന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു.

റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

July 09th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യയിലെ ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. മോസ്കോയിൽ നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ ആശയവിനിമയം. ഊഷ്മളമായും സവിശേഷ സ്നേഹത്തോടെയും ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വാഗതം ചെയ്തു.

ഇന്ത്യ-റഷ്യ 22-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോസ്കോയിലെത്തി

July 08th, 05:20 pm

ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മോസ്കോയിലെത്തി. വ്നുക്കോവോ-II വിമാനത്താവളത്തിൽ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പ്രധാനമന്ത്രിയെ സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു.

റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

September 05th, 01:33 pm

ഇന്ത്യയും കിഴക്കന്‍ റഷ്യയും തമ്മിലുള്ള ബന്ധം ഇന്നത്തേത് മാത്രമല്ല, അത് വളരെ പഴക്കമേറിയതാണ്. വ്‌ളാഡ്‌വോസ്‌റ്റോക്കില്‍ കോണ്‍സുലേറ്റ് ആരംഭിച്ച ആദ്യരാജ്യം ഇന്ത്യയാണെന്ന് റഷ്യയിലെ വ്‌ളാഡ്‌വോസ്‌റ്റോക്കിലെ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.കിഴക്കൻ മേഖലയുടെ വികസനത്തിനായി ഒരു ബില്യൺ യുഎസ് ഡോളർ വായ്പയും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്കിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായിഉഭയകക്ഷി കൂടിക്കാഴ്ച നടത്തി

September 05th, 09:48 am

കിഴക്കൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനായ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ വ്‌ളാഡിവോസ്റ്റോക്ക് സന്ദർശിക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.

പ്രധാനമന്ത്രിയുടെ വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശനത്തിനിടെ കൈമാറ്റം ചെയ്ത ധാരണാപത്രങ്ങള്‍ / കരാറുകള്‍

September 04th, 04:49 pm

പ്രധാനമന്ത്രിയുടെ വ്‌ളാഡിവോസ്റ്റോക്ക് സന്ദര്‍ശനത്തിനിടെ കൈമാറ്റം ചെയ്ത ധാരണാപത്രങ്ങള്‍ / കരാറുകള്‍