ജി-7 ഉച്ചകോയ്ക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 28th, 08:07 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്‌ലോസ് എൽമൗവിൽ ജി -7 ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തി.ജര്‍മ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ 'കരുത്തോടെ ഒന്നിച്ച്: ഭക്ഷ്യസുരക്ഷയെയും ലിംഗസമത്വത്തിന്റെ ഏറ്റവും പുതിയ കാലത്തെയും അഭിസംബോധന ചെയ്യൽ' എന്ന വിഭാഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
June 27th, 11:59 pm
ആഗോള പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തിലാണ് നാം കണ്ടുമുട്ടുന്നത്. ഇന്ത്യ എന്നും സമാധാനത്തിന് അനുകൂലമാണ്. നിലവിലെ സാഹചര്യത്തില്‍ പോലും, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയ്ക്കായി ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭൗമരാഷ്ട്രീയാസ്വാസ്ഥ്യത്തിന്റെ ആഘാതം യൂറോപ്പില്‍ മാത്രമല്ല. ഊര്‍ജത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ഊര്‍ജ്ജവും സുരക്ഷയും പ്രത്യേകിച്ച് അപകടത്തിലാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത്, ആവശ്യമുള്ള പല രാജ്യങ്ങള്‍ക്കും ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 35,000 ടണ്‍ ഗോതമ്പ് മാനുഷിക സഹായമായി ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അവിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിനു ശേഷവും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചുകൊടുത്ത ആദ്യ രാജ്യം ഇന്ത്യയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അയല്‍രാജ്യമായ ശ്രീലങ്കയെയും ഞങ്ങള്‍ സഹായിക്കുന്നു.ജര്‍മ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ 'നല്ല ഭാവിക്കായി നിക്ഷേപം: കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം' സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
June 27th, 07:47 pm
ജര്‍മ്മനിയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ 'നല്ല ഭാവിക്കായി നിക്ഷേപം: കാലാവസ്ഥ, ഊര്‍ജം, ആരോഗ്യം' സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്ശങ്ങള്ജി-7 ഉച്ചകോടിക്കിടെ അർജന്റീന പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 27th, 09:09 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 26-ന് മ്യൂണിക്കിൽ ജി-7 ഉച്ചകോടിക്കിടെ അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി.Democracy is in DNA of every Indian: PM Modi
June 26th, 06:31 pm
PM Modi addressed and interacted with the Indian community in Munich. The PM highlighted India’s growth story and mentioned various initiatives undertaken by the government to achieve the country’s development agenda. He also lauded the contribution of diaspora in promoting India’s success story and acting as brand ambassadors of India’s success.ജർമ്മനിയിലെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 26th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യൂണിക്കിലെ ഓഡി ഡോമിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തിലെ ഊര്‍ജ്ജസ്വലരായ ആയിരക്കണക്കിന് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദി ജർമ്മനിയിലെ മ്യൂണിക്കിൽ എത്തി ചേർന്നു
June 26th, 09:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയം മുമ്പ് മ്യൂണിക്കിൽ എത്തിചേർന്നു. അവിടെ അദ്ദേഹം ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അദ്ദേഹം മ്യൂണിക്കിൽ ഒരു കമ്മ്യൂണിറ്റി പ്രോഗ്രാമിനെ അഭിസംബോധന ചെയ്യും.ജർമ്മനി, യുഎഇ സന്ദർശനത്തിന് (ജൂൺ 26-28, 2022) മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
June 25th, 03:51 pm
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ക്ഷണപ്രകാരം ജർമ്മൻ പ്രസിഡൻസിക്ക് കീഴിലുള്ള G7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഞാൻ ജർമ്മനിയിലെ ഷ്ലോസ് എൽമൗ സന്ദർശിക്കും. കഴിഞ്ഞ മാസത്തെ ഫലപ്രദമായഇന്ത്യ-ജർമ്മനി ഗവണ്മെന്റ് തല കൂടിയാലോചനകൾക്ക് ശേഷം ചാൻസലർ ഷോൾസിനെ വീണ്ടും കാണുന്നത് സന്തോഷകരമാണ്.India ended three decades of political instability with the press of a button: PM Modi in Berlin
May 02nd, 11:51 pm
PM Narendra Modi addressed and interacted with the Indian community in Germany. PM Modi said that the young and aspirational India understood the need for political stability to achieve faster development and had ended three decades of instability at the touch of a button.ജർമ്മനിയിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 02nd, 11:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെർലിനിലെ ആം പോട്‌സ്‌ഡാമർ പ്ലാറ്റ്‌സ് തിയേറ്ററിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ജർമ്മനിയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ 1600-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അവർ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ വോക്കൽ ഫോർ ലോക്കൽ സംരംഭത്തിലേക്ക് സംഭാവന നൽകാൻ അവരെ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രി ബെർലിനിൽ ഒരു ബിസിനസ് റൗണ്ട് ടേബിളിൽ സഹ അധ്യക്ഷത വഹിച്ചു
May 02nd, 11:40 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമൊത്ത് ബെർലിനിൽ ഒരു ബിസിനസ് റൗണ്ട് ടേബിളിൽ സഹ അധ്യക്ഷത വഹിച്ചു തന്റെ ആമുഖ പരാമർശങ്ങളിൽ. പ്രധാനമന്ത്രി തന്റെ ഗവൺമെന്റ് നടപ്പിലാക്കുന്ന വിശാല അടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങൾക്ക് ഊന്നൽ നൽകുകയും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും എണ്ണം എടുത്തുകാട്ടുകയും ചെയ്തു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെയും യൂണികോണുകളുടെയും എണ്ണം എടുത്തുകാട്ടുകയും ചെയ്തു. ഇന്ത്യയിലെ യുവജനങ്ങളിൽ നിക്ഷേപം നടത്താൻ അദ്ദേഹം വ്യവസായ പ്രമുഖരെ ക്ഷണിച്ചു.സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍
May 02nd, 08:28 pm
ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.ആറാമത് ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷനുകളുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി സഹ ആധ്യക്ഷ്യം വഹിച്ചു
May 02nd, 08:23 pm
ആറാമത് ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റ് കൺസൾട്ടേഷനുകളുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി സഹ ആധ്യക്ഷ്യം വഹിച്ചുജർമൻ ചാൻസെലറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
May 02nd, 06:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ്യുമായി ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുൽ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷന്റെ (ഐജിസി) ആറാം റൗണ്ടിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.പ്രധാനമന്ത്രി മോദി ജർമ്മനിയിലെ ബെർലിനിൽ എത്തി
May 02nd, 10:04 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപസമയം മുമ്പ് ബെർലിനിൽ എത്തി, അവിടെ അദ്ദേഹം ജർമ്മൻ ചാൻസലറുമായി ചർച്ച നടത്തുകയും മറ്റ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.പ്രധാനമന്ത്രി മോദി ജർമൻ ചാൻസലർ മെർക്കലുമായി ചർച്ച നടത്തി
April 21st, 12:44 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാൻസലർ എയ്ഞ്ജലാ മെർക്കലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ജർമ്മനി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ സാധ്യതകളെ കുറിച്ച് ഇരു നേതാക്കളും വിവിധ ചർച്ചകൾ നടത്തി.ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി മോദിയുടെയും ചാന്‍സലര്‍ മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു
May 30th, 07:57 pm
ബെര്‍ലിനില്‍ നാലാമത് ഇന്ത്യ-ജര്‍മനി ഗവണ്‍മെന്റ്തല ചര്‍ച്ചകള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെയും ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കലിന്റെയും അധ്യക്ഷതയില്‍ നടന്നു. പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായ ലോകത്തിൽ, ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ലോകക്രമം ഇന്നിൻ്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ നേരിടുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താൻ ഇരുഭാഗവും തീരുമാനമെടുത്തു.പ്രധാനമന്ത്രി ജർമൻ പ്രസിഡന്റുമായി ചർച്ച നടത്തി
May 30th, 07:42 pm
പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ന് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയറെ സന്ദർശിച്ചു. ഇരുവരും പരസ്പര താല്പര്യമുള്ളതും ആഗോളതലത്തിലുമുള്ളതുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ഇന്ത്യയും ജർമനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ധാരണയിലെത്തി.ആഗോളതലത്തിൽ ജർമ്മനി, ഇന്ത്യയുടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണ്: പ്രധാനമന്ത്രി മോദി
May 30th, 06:17 pm
ബെർലിനിൽ ഇന്തോ-ജർമൻ വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, ഉഭയകക്ഷിതലത്തിലും ആഗോളതലത്തിലും ജർമനി ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിലൊന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. സാമ്പത്തികരംഗത്ത് നിരവധി അവസരങ്ങൾ ഇന്ത്യ തുറന്നിട്ടുണ്ടെന്നും, ജർമൻ കമ്പനികൾ അതിൻ്റെ ആനുകൂല്യം മുതലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.ജർമ്മനി സന്ദർശനത്തിനിടയിലെ പ്രധാനമന്ത്രിയുടെ പത്രപ്രസ്താവന
May 30th, 02:54 pm
ഇന്ത്യയും ജർമനിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുതകുന്ന പ്രധാന കരാറുകൾ ഇന്ന് ഒപ്പുവച്ചു. ഇന്ത്യ-ജർമ്മനിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ലോകത്തിനു മുഴുവൻ പ്രയോജനകരമാകുമെന്ന്, ജർമൻ ചാൻസലർ ആംഗല മെർക്കലിനൊപ്പം സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.