ഉഗാണ്ടയിലേക്കു പ്രധാനമന്ത്രി നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പുറത്തിറക്കിയ ഇന്ത്യ-ഉഗാണ്ട സംയുക്ത പ്രസ്താവന
July 25th, 06:54 pm
റിപ്പബ്ലിക് ഓഫ് ഉഗാണ്ടയുടെ പ്രസിഡന്റ് ബഹുമാനപ്പെട്ട യൊവേരി കഗുത മുസേവേനിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ജൂലൈ 24, 25 തീയതികളില്‍ ഉഗാണ്ടയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഉയര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വലിയ ബിസിനസ് പ്രതിനിധിസംഘവും അദ്ദേഹത്തെ അനുഗമിച്ചു. 21 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടയിലെത്തുന്നത്.ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ സുപ്രധാന ഭാഗങ്ങൾ
July 25th, 01:00 pm
പ്രധാനമന്ത്രി മോദി ഉഗാണ്ടന്‍ പാർലമെന്റിനെ അഭിസംബോധന ചെയ്തു. “മറ്റ് പാര്‍ലമെന്റുകളിലും ഇതേതരത്തിലുള്ള വിശേഷാധികാരം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാലും ഇത് അതിവിശിഷ്ടമാണ്. ഈ ആദരം ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിക്ക് ആദ്യമായി ലഭിക്കുന്നതാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ധാര്‍മ്മിക തത്വങ്ങളും സമാധാനത്തിലൂടെ അത് നേടിയെടുക്കുന്നതും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമോ ഇന്ത്യക്കാരുടെ ഭാവിയില്‍ മാത്രമോ ഒതുങ്ങി നില്‍ക്കുന്നതല്ല.ആഗോളതലത്തില്‍ സ്വാതന്ത്ര്യം, അഭിമാനം, സമത്വം ഓരോ മനുഷ്യര്‍ക്കുമുളള അവസരം എന്നിവയ്ക്കുള്ള ആഗോള അന്വേഷണമാണത്.” എന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മോദി ഇന്ത്യ-ഉഗാണ്ട ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു
July 25th, 12:41 pm
ശേഷി വർദ്ധിപ്പിക്കൽ , മാനവവിഭവശേഷി വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഉഗാണ്ടയോടൊപ്പം പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യ-ഉഗാണ്ട ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.രാജ്യത്ത് ലഭ്യമായിട്ടുള്ള ധാരാളം പ്രകൃതിവിഭവങ്ങളുടെ മൂല്യം കൂട്ടുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ഇന്ത്യയുടെ വളർച്ചാ ഗതിയെക്കുറിച്ചും രാജ്യത്ത് വരുന്ന മാറ്റങ്ങളെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 24th, 08:58 pm
ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. കംപാലയില്‍ നടന്ന ചടങ്ങില്‍ ഉഗാണ്ടന്‍ പ്രസിഡന്റ് മുസേവെനിയും സംബന്ധിച്ചു.ആഫ്രിക്കയുടെ വികസന യാത്രയിൽ ഇന്ത്യ എപ്പോഴും ഒരു പങ്കാളി ആയിരുന്നു , ഇനിയും തുടർന്നുകൊണ്ടിരിക്കും : പ്രധാനമന്ത്രി മന്ത്രി
July 24th, 08:58 pm
ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഉഗാണ്ടയിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാട്ടി. ഇന്ത്യയുടെ വളർച്ചയുടെ പാതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു . ഇപ്പോൾ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..പ്രധാനമന്ത്രി മോദി ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി ചർച്ചകൾ നടത്തി
July 24th, 08:36 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.ഇരു നേതാക്കളും പ്രതിനിധിസംഘങ്ങളുടെ ചർച്ചയിൽ അധ്യക്ഷത വഹിക്കുകയും കൂടാതെ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും സമഗ്രമായി അവലോകനം ചെയുകയും ചെയ്തു .പ്രധാനമന്ത്രിയുടെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ ഇന്ത്യയും ഉഗാണ്ടയുമായി ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങള്‍
July 24th, 05:52 pm
പ്രധാനമന്ത്രിയുടെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ ഇന്ത്യയും ഉഗാണ്ടയുമായി ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങള്പ്രധാനമന്ത്രി മോദിയും ഉഗാണ്ടൻ പ്രസിഡന്റ് യൊവേരി മുസേവേനിയും സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു
July 24th, 05:49 pm
ഉഗാണ്ടൻ പ്രസിഡന്റ് മുസേവേനിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി ഇരു രാജ്യങ്ങൾ തമ്മിലുള്ള വിപുലമായ ബന്ധത്തെ ഊന്നിപ്പറഞ്ഞു . പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ , നിർമ്മാണം, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ എങ്ങനെ തങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, കൂടാതെ 200 മില്യൺ ഡോളറിൻറെ രണ്ടു വായ്പകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.പ്രധാനമന്ത്രി മോദി ഉഗാണ്ടയിൽ
July 24th, 05:12 pm
ത്രീരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉഗാണ്ടയിൽ എത്തി.സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി ഉഗാണ്ടൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തുകയും , ഒരു കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയുകയും ചെയ്‌തു കൂടാതെ അദ്ദേഹം ഉഗാണ്ടയിലെ പാർലമെന്റിൽ പ്രസംഗിക്കുകയും ചെയ്‌തു .