സംയുക്തപ്രസ്താവന: പ്രധാനമന്ത്രിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം (ഫെബ്രുവരി 13-14, 2024)

February 14th, 10:23 pm

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും 2024 ഫെബ്രുവരി 13ന് അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ യുഎഇയിലേക്കു സ്വാഗതംചെയ്ത പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, 2024 ഫെബ്രുവരി 14നു ദുബായിൽ നടന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ സംസാരിക്കാനുള്ള ക്ഷണം സ്വീകരിച്ചതിനുള്ള തന്റെ ആദരം അറിയിക്കുകയും ചെയ്തു.

യുഎഇയിലെ അബുദാബിയില്‍ ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 14th, 07:16 pm

ശ്രീ സ്വാമി നാരായണ്‍ ജയ് ദേവ്, ആദരണീയനാ ഷെയ്ഖ് നഹ്യാന്‍ അല്‍ മുബാറക്, ബഹുമാനപ്പെട്ട മഹന്ത് സ്വാമി ജി മഹാരാജ്, ഭാരതത്തിലെയും യുഎഇടയിലെയും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എന്റെ സഹോദരീസഹോദരന്മാരേ!

PM Modi inaugurates BAPS Hindu Mandir in Abu Dhabi, UAE

February 14th, 06:51 pm

Prime Minister Narendra Modi inaugurated the BAPS Hindu Mandir in Abu Dhabi, UAE. The PM along with the Mukhya Mahant of BAPS Hindu Mandir performed all the rituals. The PM termed the Hindu Mandir in Abu Dhabi as a symbol of shared heritage of humanity.

പ്രധാനമന്ത്രി ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 14th, 03:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 14 ന് ദുബായില്‍ വെച്ച് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

ദുബായിയിലെ ജബല്‍ അലിയില്‍ ഭാരത് മാര്‍ട്ടിന്റെ വെര്‍ച്വല്‍ തറക്കല്ലിടല്‍

February 14th, 03:48 pm

2024 ഫെബ്രുവരി 14ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് ഡിപി വേള്‍ഡ് നിര്‍മ്മിക്കുന്ന ദുബായിയിലെ ജബല്‍ അലി ഫ്രീ ട്രേഡ് സോണില്‍ ഭാരത് മാര്‍ട്ടിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചു.

ദുബായിയില്‍ നടക്കുന്ന 2024 ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി റിപ്പബ്ലിക് ഓഫ് മഡഗാസ്‌കര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

February 14th, 02:55 pm

ദുബായിയില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ട്രി രാജോലിനയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 14th, 02:30 pm

ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍, പ്രത്യേകിച്ച് രണ്ടാം തവണ മുഖ്യപ്രഭാഷണം നടത്താന്‍ സാധിച്ചത് വലിയ ബഹുമതിയാണ്. ഈ ക്ഷണം നീട്ടിയതിനും ഇത്രയും ഊഷ്മളമായ സ്വാഗതം വാഗ്ദാനം ചെയ്തതിനും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ജിയോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ബഹുമാന്യനായ സഹോദരന്‍, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അടുത്തിടെ പല അവസരങ്ങളിലും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം കാഴ്ചപ്പാടിന്റെ നേതാവ് മാത്രമല്ല, ദൃഢനിശ്ചയത്തിന്റെയും പ്രതിബദ്ധതയുടെയും നേതാവ് കൂടിയാണ്.

2024 ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

February 14th, 02:09 pm

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ 2024 ഫെബ്രുവരി 14 ന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. 'ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുക' എന്ന വിഷയത്തില്‍ അദ്ദേഹം പ്രത്യേക മുഖ്യപ്രഭാഷണം നടത്തി. 2018 ലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇത്തവണത്തെ ഉച്ചകോടിയില്‍ 10 പ്രസിഡന്റുമാരും 10 പ്രധാനമന്ത്രിമാരും ഉള്‍പ്പടെ 20 ലോക നേതാക്കള്‍ പങ്കെടുത്തു. 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവണ്‍മെന്റ് പ്രതിനിധികളും ആഗോള സമ്മേളനത്തില്‍ പങ്കെടുത്തു.

PM Modi arrives in Abu Dhabi, UAE

February 13th, 05:47 pm

Prime Minister Narendra Modi arrived in Abu Dhabi, UAE. He was warmly received by UAE President HH Mohamed bin Zayed Al Nahyan at the airport.

യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി പ്രശംസിച്ചു

February 13th, 10:56 am

ലോകവുമായുള്ള ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യൻ പ്രവാസികളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

യുഎഇ-ഖത്തർ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

February 13th, 10:46 am

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ-ഊർജ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ ഒമ്പതുവർഷത്തിനിടെ യുഎഇയുമായുള്ള നമ്മുടെ സഹകരണം പലമടങ്ങു വർധിച്ചു. സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ നമ്മുടെ ബന്ധം മുമ്പത്തേക്കാളേറെ ശക്തമാണ്.

ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 01st, 09:36 pm

യുഎഇയിൽ നടക്കുന്ന സി.ഒ.പി-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2023 ഡിസംബർ ഒന്നിന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി.

മാലിദ്വീപ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 01st, 09:35 pm

ദുബായിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി.

ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 01st, 09:32 pm

ദുബായിൽ നടക്കുന്ന സിഒപി 28 ഉച്ചകോടിക്കിടെ 2023 ഡിസംബർ ഒന്നിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

കാലാവസ്ഥാധനസഹായ പരിവർത്തനവുമായി ബന്ധപ്പെട്ട സിഒപി-28 അധ്യക്ഷസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 01st, 08:39 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ ‌ഒന്നിനു യുഎഇയിലെ ദുബായിൽ ‘കാലാവസ്ഥാധനസഹായപരിവർത്തനം’ എന്ന വിഷയത്തിൽ നടന്ന സിഒപി-28 അധ്യക്ഷസമ്മേളനത്തിൽ പങ്കെടുത്തു. വികസ്വരരാജ്യങ്ങൾക്കു കാലാവസ്ഥാധനസഹായം കൂടുതൽ ലഭ്യമാകുന്നതും പ്രാപ്യവും താങ്ങാനാകുന്നതുമാക്കി മാറ്റുന്നതിൽ പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചു.

സ്വീഡന്‍ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 01st, 08:32 pm

ദുബായില്‍ 2023 ഡിസംബര്‍ 1-ന് നടന്ന സി.ഒ.പി 28 ഉച്ചകോടിയ്ക്കിടയില്‍ സ്വീഡനിലെ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണുമായി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

സി.ഒ.പി28ലെ വ്യവസായ പരിവര്‍ത്തനത്തിനായുള്ള ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ രണ്ടാം ഘട്ടത്തിന് ഇന്ത്യയും സ്വീഡനും സഹ-ആതിഥേയത്വം വഹിച്ചു

December 01st, 08:29 pm

ദുബായിയില്‍ നടക്കുന്ന സി.ഒ.പി 28ല്‍ വച്ച് 2024-26 കാലയളവിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷന്റെ (ലീഡ്‌ഐ.ടി 2.0) ഘട്ടം-2ന്റെ സഹസമാരംഭം സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസേ്റ്റഴ്‌സണും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.

സി.ഒ.പി28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിന് യു.എ.ഇയുമായി ഇന്ത്യ സഹ-ആതിഥേയത്വം വഹിച്ചു

December 01st, 08:28 pm

ദുബായില്‍ 2023 ഡിസംബര്‍ 1 ന് നടന്ന സി.ഒ.പി 28ല്‍ ഗ്ലോബല്‍ ഗ്രീന്‍ ക്രെഡിറ്റ് ഇനിഷ്യേറ്റീവിലെ ഉന്നതതല പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ചേര്‍ന്ന്, സഹ ആതിഥേയത്വം വഹിച്ചു. പരിപാടിയില്‍ സ്വീഡിഷ് പ്രധാനമന്ത്രി മിസ്റ്റര്‍ ഉള്‍ഫ് ക്രിസേ്റ്റഴ്‌സണ്‍, മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എന്നിവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു.

ഇസ്രായേല്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

December 01st, 06:44 pm

ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2023 ഡിസംബര്‍ 1-ന് ദുബായില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ (കോപ് 28) പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

HoS/HoG യുടെ COP-28 ന്റെ ഉന്നതതല സെഗ്മെന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രത്യേക അഭിസംബോധന

December 01st, 03:55 pm

140 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഇന്ന്, എല്ലാവരോടും ആദ്യമായി ഞാന്‍ എന്റെ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.