ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉറ്റ സാംസ്കാരിക സഹകരണത്തെ സൂചിപ്പിക്കുന്ന ഒരു സുപ്രധാന സംരംഭമാണ് ജാഫ്ന കൾച്ചറൽ സെന്റർ: പ്രധാനമന്ത്രി
February 11th, 09:43 pm
ജാഫ്ന കൾച്ചറൽ സെന്ററിന്റെ സമർപ്പണം ഒരു സുപ്രധാന സംരംഭമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ സാന്നിധ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. 2015ൽ പ്രധാനമന്ത്രിയാണ് കേന്ദ്രത്തിന് തറക്കല്ലിട്ടത് ആ പ്രത്യേക സന്ദർശനത്തിന്റെ ചില ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെക്കുകയും ചെയ്തു.ശ്രീലങ്കയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
June 09th, 03:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്കയിലെ കൊളംബോയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ലോകത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാവുകയാണെന്നും,അതിനു കാരണം ഇന്ത്യൻ പ്രവാസികൾ ആണെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ എവിടെ പോയാലും ഇന്ത്യൻ പ്രവാസികളുടെ വിജയങ്ങളെയും നേട്ടങ്ങളെയും കുറിച്ച് എന്നിക്ക് അറിയാൻ കഴിയുന്നു”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശ്രീലങ്കയിൽ പ്രധാനമന്ത്രി മോദിയുടെ യോഗങ്ങൾ
June 09th, 02:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ, ആർ. സമ്പന്തന്റെ നേതൃത്വത്തിലുള്ള തമിഴ് ദേശീയ അലയൻസ് പ്രതിനിധിസംഘം എന്നിവരുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.പ്രധാനമന്ത്രി മോദി ശ്രീലങ്കയിലെ കൊച്ചിക്കാടയിലെ സെന്റ് അന്തോണീസ് പള്ളി സന്ദർശിച്ചു
June 09th, 12:33 pm
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഭീകരവാദ ആക്രമണത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികള്‍ അർപ്പിക്കാൻ പ്രധാനമന്ത്രി മോദി കൊളംബോയിലെ സെന്റ് ആന്റണിസ് പള്ളി സന്ദർശിച്ചുശ്രീലങ്കയിലെ കൊളംബോയിൽ പ്രധാനമന്ത്രി മോദി എത്തിചേരുന്നു
June 09th, 11:46 am
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദ്വിരാഷ്ട്ര സന്ദർശനത്തിനിടെ രണ്ടാം ഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ശ്രീലങ്കയിലെ കൊളംബോയിലെത്തിമാലിദ്വീപ്, ശ്രീലങ്ക സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പുറപ്പെടുവിച്ച പ്രസ്താവന
June 07th, 04:20 pm
യഥാക്രമം പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും ക്ഷണപ്രകാരം 2019 ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഞാന്‍ മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കുകയാണ്. വീണ്ടും അധികാരമേറ്റ ശേഷം ഞാന്‍ നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.ശ്രീലങ്കൻ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
May 12th, 06:39 pm
പ്രതിപക്ഷ നേതാവ് ആര്‍. സംപന്തനും, ടി.എൻ.എ നേതാക്കളും പ്രധാനമന്ത്രി മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.പ്രധാനമന്ത്രി മോദി ദലദ മലിഗവ ക്ഷേത്രം സന്ദർശിച്ചു
May 12th, 04:16 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെ ദലാഡ മലിഗവ ക്ഷേത്രം സന്ദർശിച്ചു. അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര സന്ദർശനവേളയിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈതരിപ്പാല സിരിസേനയും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു .പ്രധാനമന്ത്രി മോദി ഡിക്കോയ ആശുപത്രി ഉദ്ഘാടനം ചെയ്ത , ശ്രീലങ്കയിലെ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്തു
May 12th, 01:23 pm
ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ശ്രീലങ്കയിലെ ഡിക്കോയ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവൻ ആളുകൾക്ക് ഈ സമൃദ്ധമായ ഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രശസ്തയായ സിലോൺ തേയിലയെ കുറിച്ച് അറിയാം .എന്ന് ഇന്ത്യൻ വംശജരായ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്‌തു കൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ മേഖലയിലെ അനേകം ആളുകൾ ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രാചീനമായ ഭാഷകളിലൊന്നായ സിൻഹള സംസാരിക്കുന്നു എന്നതിൽ അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു, കൂടാതെ ഒരുമയും ഐക്യവും ഉയർത്തിപ്പിടിക്കാനും ആവശ്യപ്പെട്ടു.അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ അഭിനന്ദിച്ചു
May 12th, 12:25 pm
അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ ഇന്ന് അഭിനന്ദിച്ചു .ശ്രീലങ്കയിലെ ആഘോഷങ്ങളുടെ ഭാഗമായതിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ചു .ബുദ്ധന്റെ വിലയേറിയ ഭൗതിക ഉപദേശങ്ങളെക്കുറിച്ചും ഇന്നത്തെ സമൂഹത്തെ ഇപ്പോഴും അത് എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.അന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
May 12th, 10:20 am
ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .പ്രധാനമന്ത്രി മോദി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്ച്ച നടത്തി
May 11th, 10:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യാ-ശ്രീലങ്ക ബന്ധം കൂടുതൽ ശക്തമാക്കുവാൻ നേതാക്കൾ ചർച്ച നടത്തി.പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു
May 11th, 07:11 pm
ഇരു പ്രധാനമന്ത്രിമാരും സീമ മാലക അമ്പലത്തില്‍ ദര്‍ശനം നടത്തി. മുഖ്യപുരോഹിതനും മറ്റു വിശിഷ്ട വ്യക്തികളും സ്വീകരണം നല്‍കി.ശ്രീലങ്കൻ പ്രധാനമന്ത്രി റാണാൾ വിക്രമസിംഗെയും കൂടെ ഉണ്ടായിരുന്നു.ശ്രീലങ്കയിലെ കൊളംബോയിൽ പ്രധാനമന്ത്രി മോദി സീമ മലക്ക ക്ഷേത്രം സന്ദർശിച്ചു
May 11th, 07:05 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിലെത്തി . ശ്രീലങ്കൻ പ്രധാനമന്ത്രി റാണേൽ വിക്രംസിംഗെയും മറ്റു പല പ്രമുഖ വ്യകത്തികളും അദ്ദേഹത്തിന് വിമാനത്താവളത്തിൽ ഊഷ്‌മളമായ സ്വീകരണം നൽകി .