സിംഗപ്പൂരിലെ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
September 05th, 04:57 pm
നിക്ഷേപ ഫണ്ടുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഉൽപ്പാദനം, ഊർജം, സുസ്ഥിരത, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സിംഗപ്പൂർ സി ഇ ഒമാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ആദരണീയരായ സിംഗപ്പൂർ ഉപപ്രധാനമന്ത്രി ശ്രീ. ഗാൻ കിം യോംഗും ആഭ്യന്തര, നിയമ മന്ത്രി ശ്രീ. കെ ഷൺമുഖവും ചടങ്ങിൽ പങ്കെടുത്തു.'സിംഗപ്പൂരിലെ എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 05th, 03:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂരില്‍ എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ്ങുമായി കൂടിക്കാഴ്ച നടത്തി.സിംഗപ്പൂര്‍ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
September 05th, 03:00 pm
ഇന്ത്യ സിംഗപ്പൂര്‍ പങ്കാളിത്തത്തിന് പ്രസിഡന്റ് തര്‍മന്റെ ആവേശകരമായ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ദീര്‍ഘകാല സൗഹൃദവും സഹകരണവും അവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍, നിലവിലെ ബന്ധങ്ങള്‍ സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ഉയരുന്നത് സംയുക്ത സഹകരണത്തിന് ശക്തമായ മുന്നോട്ടുള്ള വഴി സൃഷ്ടിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നൂതന ഉല്‍പ്പാദനം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ പുതിയ മേഖലകളില്‍ ഇന്ത്യയ്ക്കും സിംഗപ്പൂരിനും എങ്ങനെ സഹകരണം വിപുലീകരിക്കാം എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവര്‍ പങ്കുവെച്ചു. അടുത്ത വര്‍ഷം പ്രസിഡന്റ് തര്‍മനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 05th, 02:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിംഗപ്പൂരിലെ മുതിര്‍ന്ന മന്ത്രിയും മുന്‍ പ്രധാനമന്ത്രിയുമായ ശ്രീ. ലീ സിയാന്‍ ലൂംഗുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി അദ്ദേഹം ഉച്ചഭക്ഷണ വിരുന്ന് നല്‍കി.പ്രധാനമന്ത്രി എ ഇ എം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു
September 05th, 12:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലോറന്‍സ് വോംഗുമൊത്ത് അര്‍ദ്ധചാലക, ഇലക്‌ട്രോണിക്‌സ് മേഖലയിലെ പ്രമുഖ സിംഗപ്പൂര്‍ കമ്പനിയായ എ ഇ എം സന്ദര്‍ശിച്ചു. ആഗോള അര്‍ദ്ധചാലക മൂല്യ ശൃംഖലയില്‍ AEMന്റെ പങ്ക്, അതിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ എന്നിവയെക്കുറിച്ച് അവരോട് വിശദീകരിച്ചു. സിംഗപ്പൂരിലെ അര്‍ദ്ധചാലക ആവാസവ്യവസ്ഥയുടെ വികസനത്തെക്കുറിച്ചും ഇന്ത്യയുമായുള്ള സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും സിംഗപ്പൂര്‍ സെമികണ്ടക്ടര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഒരു സംക്ഷിപ്ത വിവരണം നല്‍കി. മേഖലയിലെ മറ്റ് നിരവധി സിംഗപ്പൂര്‍ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. 2024 സെപ്റ്റംബര്‍ 11, 13 തീയതികളില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന SEMICON INDIA എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലെ അര്‍ദ്ധചാലക കമ്പനികളെ പ്രധാനമന്ത്രി ക്ഷണിച്ചു.സിംഗപ്പൂർ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 05th, 10:22 am
ഇരു നേതാക്കളും ചർച്ചയിൽ ഇന്ത്യ-സിങ്കപ്പൂർ ഉഭയകക്ഷി ബന്ധത്തിൻ്റെ പുരോഗതി അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളുടെ പരപ്പും ആഴവും, സാധ്യതകളും കണക്കിലെടുത്ത്, സമഗ്രമായ നയതന്ത്ര പങ്കാളിത്തത്തിലേക്ക് ബന്ധം ഉയർത്താൻ ഇരുവരും തീരുമാനിച്ചു. ഇത് ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിക്ക് വലിയ ഉത്തേജനം നൽകും. സാമ്പത്തിക ബന്ധങ്ങളിലെ ശക്തമായ പുരോഗതി വിലയിരുത്തിയ നേതാക്കൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ പ്രവാഹങ്ങൾ കൂടുതൽ വിപുലീകരിക്കാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 160 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപമുള്ള സിംഗപ്പൂർ ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ദ്രുതവും സുസ്ഥിരവുമായ വളർച്ച സിംഗപ്പൂർ സ്ഥാപനങ്ങൾക്ക് വലിയ നിക്ഷേപ അവസരങ്ങൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സുരക്ഷ, മാരിടൈം ഡൊമെയ്ൻ അവബോധം, വിദ്യാഭ്യാസം, AI, ഫിൻടെക്, പുതിയ സാങ്കേതിക മേഖലകൾ, ശാസ്ത്ര സാങ്കേതിക വിദ്യ, വിജ്ഞാന പങ്കാളിത്തം എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണവും അവർ അവലോകനം ചെയ്തു. സാമ്പത്തികവും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഹരിത ഇടനാഴി പദ്ധതികൾ ത്വരിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
September 05th, 09:00 am
താങ്കൾ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള നമ്മുടെ ആദ്യ കൂടിക്കാഴ്ചയാണിത്. നിങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. 4ജിയുടെ നേതൃത്വത്തിൽ സിംഗപ്പൂർ കൂടുതൽ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.PM Modi arrives in Singapore
September 04th, 02:00 pm
PM Modi arrived in Singapore. He will hold talks with President Tharman Shanmugaratnam, Prime Minister Lawrence Wong, Senior Minister Lee Hsien Loong and Emeritus Senior Minister Goh Chok Tong.സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ വിജയം നേടിയവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തി
November 15th, 11:30 am
സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ വിജയം നേടിയവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തി. അവർ അവരുടെ വിപുലമായ ഗവേഷണവും പ്രവർത്തനവും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തുപ്രധാനമന്ത്രി മോഡി സിംഗപ്പൂരിൽ എൻസിസി കേഡറ്റുമായി കൂടിക്കാഴ്ച നടത്തി
November 15th, 11:22 am
എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി സിംഗപ്പൂർ സന്ദർശിക്കാൻ അവസരം ലഭിച്ച എൻസിസി കേഡറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. അവർ അവരുടെ അവിസ്മരണീയമായ പഠനങ്ങളും അനുഭവങ്ങളും പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.സിംഗപ്പൂരിലെ കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ യോഗങ്ങൾ
November 14th, 12:35 pm
സിംഗപ്പൂരിലെ കിഴക്കൻ ഏഷ്യാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തി.സിംഗപ്പൂര്‍ ഫിന്‍ടെക്ക് ഫെസ്റ്റിവലില്‍ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം
November 14th, 10:03 am
സിംഗപ്പൂര്‍ ഫിന്‍ടെക്ക് ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഗവണ്‍മെന്റ് തലവനാകാന്‍ കഴിയുക ഒരു വലിയ ബഹുമതിയാണ്.പ്രധാനമന്ത്രി മോദി സിങ്കപ്പൂരിൽ എത്തിച്ചേർന്നു
November 14th, 07:26 am
വിവിധ ബഹുരാഷ്ട്ര, ഉഭയകക്ഷി സമ്മേളനങ്ങളിൽ പങ്കെടുക്കുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി ചേർന്നു . പ്രധാനമന്ത്രി സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തും.യുവ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 06th, 11:15 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള യുവ നവീനാശയക്കാരുമായും സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് സംവദിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ ബ്രിഡ്ജ് വഴിയുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരമ്പരയില്‍ നാലാമത്തേതാണിത്.Social Media Corner 3rd June 2018
June 03rd, 08:35 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!സോഷ്യൽ മീഡിയ കോർണർ 2018 ജൂൺ 2
June 02nd, 07:30 pm
സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !പ്രധാനമന്ത്രി മോദി സിംഗപ്പൂരിലെ ചാങ്കി നേവൽ ബേസ് സന്ദർശിച്ചു
June 02nd, 01:46 pm
പ്രധാനമന്ത്രി മോദി ഇന്ന് സിംഗപ്പൂരിലെ ചാങ്കി നേവൽ ബേസ് സന്ദർശിച്ചു .ഇരു രാജ്യങ്ങളും നാവിക മേഖലയിൽ സഹകരിച്ച് പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ നേവൽ ബേസിലേക്കുള്ള സന്ദർശനം ഇന്ത്യ-സിംഗപ്പൂർ കടൽബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കരുതുന്നു.പ്രധാനമന്ത്രി മോദി സിംഗപ്പൂരിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു
June 02nd, 12:12 pm
പ്രധാനമന്ത്രി മോദി ഇന്ന് സിംഗപ്പൂരിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ഹെറിറ്റേജ് സെന്റർ സന്ദർശിച്ചു , RuPay കാർഡ് ഉപയോഗിച്ച് ഒരു മധുബാനി പെയിന്റിംഗ് വാങ്ങി
June 02nd, 12:01 pm
Prime Minister Narendra Modi today visited Indian Heritage Centre in Singapore and took a tour of the exhibition there. Shri Modi also purchased a Madhubani painting using RuPay card there.പ്രധാനമന്ത്രി മോദി സിംഗപ്പൂരിൽ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
June 02nd, 11:02 am
പ്രധാനമന്ത്രി മോദി, സിംഗപ്പൂരിൽ വച്ച്, യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി ചർച്ചകൾ നടത്തി