നേപ്പാളില്‍ 2566ാമത് ബുദ്ധ ജയന്തിയെയും ലുംബിനി ദിനം 2022നെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 16th, 09:45 pm

പണ്ടും വൈശാഖ പൂര്‍ണിമ നാളില്‍ ശ്രീബുദ്ധനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെട്ട ദൈവിക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്, ഇന്ത്യയുടെ സുഹൃത്തായ നേപ്പാളിലെ ബുദ്ധന്റെ വിശുദ്ധ ജന്മസ്ഥലമായ ലുംബിനി സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അല്‍പം മുമ്പ് മായാദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരവും അവിസ്മരണീയമാണ്. ഭഗവാന്‍ ബുദ്ധന്‍ ജനിച്ച സ്ഥലം, അവിടെയുള്ള ഊര്‍ജ്ജം, അവിടെയുള്ള ബോധം, അത് മറ്റൊരു വികാരമാണ്. 2014ല്‍ ഈ സ്ഥലത്ത് ഞാന്‍ സമ്മാനിച്ച മഹാബോധി വൃക്ഷത്തിന്റെ തൈ ഇപ്പോള്‍ മരമായി വളരുന്നത് കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്.

പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദര്‍ശനം (മേയ് 16, 2022)

May 16th, 06:20 pm

നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുടെ ക്ഷണപ്രകാരം ബുദ്ധ പൂര്‍ണിമയുടെ മംഗളകരമായ അവസരത്തിനോട് യോജിച്ചുവന്ന 2022 മേയ് 16 ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേപ്പാളിലെ ലുംബിനിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിയെന്ന നിലയില്‍, ശ്രീ നരേന്ദ്ര മോദിയുടെ നേപ്പാളിലേക്കുള്ള അഞ്ചാമത്തെയും ലുംബിനിയിലേക്കുള്ള ആദ്യത്തെയും സന്ദര്‍ശനമാണിത്.

നേപ്പാളിലെ ലുംബിനിയിൽ ബുദ്ധജയന്തി ആഘോഷം

May 16th, 03:11 pm

നേപ്പാളിലെ ലുംബിനിയിലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലും മെഡിറ്റേഷൻ ഹാളിലും നടന്ന 2566-ാമത് ബുദ്ധജയന്തി ആഘോഷത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം നേപ്പാൾ പ്രധാനമന്ത്രി റിട്ട. ബഹു. ഷേർ ബഹാദൂർ ദ്യൂബയും അദ്ദേഹത്തിന്റെ ഭാര്യ ഡോ. അർസു റാണ ദ്യൂബയും പങ്കുചേർന്നു.

പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദർശന വേളയിൽ ഒപ്പുവെച്ചതും കൈമാറ്റം ചെയ്തതുമായ ധാരണാപത്രങ്ങളുടെ/കരാറുകളുടെ പട്ടിക

May 16th, 02:43 pm

പ്രധാനമന്ത്രിയുടെ നേപ്പാളിലെ ലുംബിനി സന്ദർശന വേളയിൽ ഒപ്പുവെച്ചതും കൈമാറ്റം ചെയ്തതുമായ ധാരണാപത്രങ്ങളുടെ/കരാറുകളുടെ പട്ടിക

ബുദ്ധ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നേപ്പാളിലെ ലുംബിനിയില്‍ നടന്നു

May 16th, 12:36 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബഹാദൂര്‍ ദൂബയും സംയുക്തമായി നേപ്പാളിലെ ലുംബിനിയിലെ സന്യാസ കേന്ദ്രത്തില്‍ ബുദ്ധ സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യന്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.

പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാളിലെ ലുംബിനിയിൽ എത്തി

May 16th, 11:56 am

ബുദ്ധജയന്തി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ നേപ്പാളിലെ ലുംബിനിയിലെത്തി.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാലയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും കാഠ്മണ്ഡുവിലെ ജനങ്ങളുടെ സ്‌നേഹം അനുഭവപ്പെടുന്നുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിന് ഇന്ത്യയോടു പ്രത്യേക പ്രതിപത്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.

കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

August 31st, 05:45 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഓലിയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി

August 31st, 04:00 pm

കാഠ്മണ്ഡുവിൽ നടന്ന ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയുമായി ഉഭയകക്ഷി ചർച്ച നടത്തി. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക, വ്യാപാര, ആശയവിനിമയ , സാംസ്കാരിക ബന്ധം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.

നാലമാത് ബിംസ്റ്റെക്ക് ഉച്ചകോടി പ്രഖ്യാപനം കാഠ്മണ്ഡു, നേപ്പാള്‍ (2018 ഓഗസ്റ്റ് 30-31)

August 31st, 12:40 pm

ഞങ്ങള്‍, പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലദേശിന്റെ പ്രധാനമന്ത്രി, കിംഗ്ഡം ഓഫ് ഭൂട്ടാന്റെ മുഖ്യ ഉപദേഷ്ടാവ്, റിപ്പബ്ലിക്ക് ഓഫ് ദ യൂണിയന്‍ ഓഫ് മ്യാന്‍മര്‍ പ്രസിഡന്റ്, നേപ്പാള്‍ പ്രധാനമന്ത്രി, ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ശ്രീലങ്കയുടെ പ്രസിഡന്റ്, കിംഗ്ഡം ഓഫ് തായ്‌ലന്‍ഡ് പ്രധാനമന്ത്രി തുടങ്ങിയവര്‍ നാലമത് ബിംസ്റ്റെക്ക് ഉച്ചകോടിയ്ക്ക് വേണ്ടി 2018 ഓഗസ്റ്റ് 30-31 തീയതികളില്‍ കാഠ്മണ്ഡുവില്‍ കൂടിക്കാഴ്ച നടത്തുകയും 1997ലെ ബാങ്ക്‌കോക്ക് പ്രഖ്യാപനത്തില്‍ കൊത്തിവച്ചിട്ടുള്ള തത്വങ്ങളിലും ലക്ഷ്യങ്ങളിലുമുള്ള ഉത്തരവാദിത്വം ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന ബീംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തി

August 30th, 05:28 pm

കാഠ്മണ്ഡുവിൽ ബിംസ്റ്റെക് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസംബോധന ചെയ്തു . സംസ്കാരം, ചരിത്രം, കല, ഭാഷ, പാചകരീതി, സംസ്കാരം തുടങ്ങിയ മേഖലകളിൾ എല്ലാം ബീംസ്റ്റെക്കുകളും ശക്തമായ ബന്ധം തുടർന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു.തീവ്രവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ പ്രധാനമന്ത്രി മോദി എല്ലാ അംഗരാജ്യങ്ങളുടെയും കൂടുതൽ പങ്കാളിത്തം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി 4-ാമത് ബിംസ്‌റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നേപ്പാളിൽ എത്തി

August 30th, 09:30 am

നാലാമതു ബിംസ്‌റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു .ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയില്‍ ശാന്തിയും അഭിവൃദ്ധിയും ഉറപ്പുവരുത്തുക എന്ന വിഷയത്തിൽ ഊന്നൽ നൽകും .ഉച്ചകോടിയിൽ, പ്രധാനമന്ത്രി നിരവധി ലോക നേതാക്കളുമായി ചർച്ച നടത്തും.

നേപ്പാളിലേക്കു തിരിക്കുംമുന്‍പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന

August 29th, 07:08 pm

‘നാലാമതു ബിംസ്‌റ്റെക് ഉച്ചകോടിയില്‍ സംബന്ധിക്കാനായി ഞാന്‍ ഓഗസ്റ്റ് 30, 31 തീയതികളില്‍ കാഠ്മണ്ഡു സന്ദര്‍ശിക്കുകയാണ്.

Social Media Corner for 13 May 2018

May 13th, 09:06 pm

Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!

സോഷ്യൽ മീഡിയ കോർണർ 2018 മെയ് 12

May 12th, 07:26 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

PM Modi addresses civic reception at Kathmandu, Nepal

May 12th, 04:39 pm

Addressing a civic reception at Kathmandu, PM Modi highlighted the deep rooted ties between India and Nepal. He said that Nepal was a top priority for India’s ‘Neighbourhood First’ policy. He also complimented Nepal for its commitment towards democracy and successfully conducting federal, provincial and local body elections. PM Modi asserted that India would stand shoulder-to-shoulder with Nepal in its development journey.

നേപ്പാളിലെ നിരവധി നേതാക്കളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചകൾ നടത്തി

May 12th, 04:12 pm

മഹന്ത ഠാക്കൂരിന്റെ നേതൃത്വത്തിലുള്ള നേപ്പാൾ- രാഷ്ട്രീയ ജനത പാർട്ടിയുടെ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തി. നേപ്പാളിലെ മുൻ വിദേശകാര്യ മന്ത്രി ഉപേന്ദ്ര യാദവുമായി ശ്രീ മോദി കൂടിക്കാഴ്ച്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ 'പ്രചണ്ഡ', യുമായി കൂടിക്കാഴ്ച്ച നടത്തി

May 12th, 01:27 pm

പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ 'പ്രചണ്ഡ', യുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. കാഠ്മണ്ഡുവിൽ നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കന്മാർ ഇന്ത്യ-നേപ്പാൾ ബന്ധങ്ങളുടെ പല വശങ്ങളും ചർച്ച ചെയ്തു.

നേപ്പാളിലെ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി

May 12th, 01:00 pm

ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ, ശക്തമാക്കുന്നതിന്റെ ഭാഗമായി, നേപ്പാളി കോണ്‍ഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദ്യുബയുമായി പ്രധാനമന്ത്രി മോദി കാഠ്മണ്ഡുവിൽ ചർച്ചകൾ നടത്തി

നേപ്പാളിലെ ചരിത്രപ്രധാനമായ പശുപതിനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി പ്രാത്ഥന നടത്തി

May 12th, 11:00 am

നേപ്പാളിലെ ചരിത്രപ്രധാനമായ പശുപതിനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി മോദി ഇന്ന് പ്രാത്ഥന നടത്തി