ഈജിപ്ത് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 25th, 08:33 pm
2023 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രസിഡന്റ് സിസിയുടെ ഔദ്യോഗിക സന്ദർശനത്തെ ഇരുനേതാക്കളും ഊഷ്മളമായി അനുസ്മരിച്ചു. ഉഭയകക്ഷിബന്ധത്തിന് ആ സന്ദർശനമേകിയ ചലനാത്മകതയെ ഇരുവരും സ്വാഗതം ചെയ്തു. ഈജിപ്ത് മന്ത്രിസഭയിൽ പുതുതായി രൂപവൽക്കരിച്ച ‘ഇന്ത്യ യൂണിറ്റ്’ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ ഉപാധിയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് നൈൽ സമ്മാനിച്ചു
June 25th, 08:29 pm
2023 ജൂൺ 25-ന് കെയ്‌റോയിലെ പ്രസിഡൻസിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ ഈജിപ്തിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് ശ്രീ. അബ്ദുൽ ഫത്താഹ് എൽ-സിസി നൽകി ആദരിച്ചു.ഹീലീയോപൊലിസ് യുദ്ധ സ്മാരകം പ്രധാനമന്ത്രി സന്ദർശിച്ചു
June 25th, 04:06 pm
ഈജിപ്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കെയ്‌റോയിലെ ഹീലീയോപൊലിസ് കോമൺവെൽത്ത് യുദ്ധശ്മശാനം സന്ദർശിച്ചു.പ്രധാനമന്ത്രി അൽ ഹക്കീം മസ്ജിദ് സന്ദർശിച്ചു
June 25th, 04:04 pm
ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കെയ്‌റോയിലെ അൽ-ഹക്കിം മസ്ജിദ് സന്ദർശിച്ചു.ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 25th, 05:22 am
പശ്ചിമേഷ്യ , വടക്കൻ ആഫ്രിക്കൻ മേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യൻ കമ്പനികളിലൊന്നായ ഹസ്സൻ അല്ലാം ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ഹസ്സൻ അല്ലാമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് കെയ്‌റോയിൽ വച്ച് കൂടിക്കാഴ്ച നടത്തി.പ്രമുഖ ഈജിപ്ഷ്യൻ യോഗാ പരിശീലകരായ ശ്രീമതി റീം ജബാക്ക്, മിസ് നദ അഡെൽ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 25th, 05:21 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് കെയ്‌റോയിൽ വെച്ച് രണ്ട് പ്രമുഖ യുവ യോഗ പരിശീലകരായ മിസ്. റീം ജബാക്ക്, മിസ്. നാദ അഡെൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ താരേക് ഹെഗ്ഗിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
June 25th, 05:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ ശ്രീ. തരെക് ഹെഗ്ഗിയുമായി 2023 ജൂൺ 24-ന് കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തി.ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 25th, 05:18 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്തിലെ തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഹിസ് എമിനൻസ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.ഈജിപ്തിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ഇടപെടൽ
June 25th, 05:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24 ന് ഈജിപ്ത് സന്ദർശന വേളയിൽ കെയ്‌റോയിൽ വെച്ച് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു.ഈജിപ്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ മന്ത്രിസഭയുടെ "ഇന്ത്യ യൂണിറ്റുമായി" പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
June 25th, 05:13 am
ഔദ്യോഗിക സന്ദർശനത്തിനായി കെയ്‌റോയിൽ എത്തിയതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 24-ന് ഈജിപ്ഷ്യൻ മന്ത്രിസഭയിലെ ഇന്ത്യ യൂണിറ്റുമായി ഒരു കൂടിക്കാഴ്ച നടത്തി. 2023 ലെ റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി നടത്തിയ സന്ദർശനത്തെത്തുടർന്ന് ഈ വർഷം ആദ്യം ഈ ഇന്ത്യ യൂണിറ്റ് സ്ഥാപിച്ചു. ഈജിപ്ത് പ്രധാനമന്ത്രി ശ്രീ മുസ്തഫ മദ്ബൗലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ യൂണിറ്റ്, കൂടാതെ നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.Prime Minister Modi arrives in Cairo, Egypt
June 24th, 06:30 pm
Prime Minister Narendra Modi arrived in Cairo, Egypt a short while ago. In a special gesture he was received by the Prime Minister of Egypt at the airport. PM Modi was given a ceremonial welcome upon arrival.യുഎസ്എ, ഈജിപ്ത് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 20th, 07:00 am
പ്രസിഡന്റ് ജോസഫ് ബൈഡന്‍, പ്രഥമ വനിത ഡോക്ടര്‍ ജില്‍ ബൈഡന്‍ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. ഈ പ്രത്യേക ക്ഷണം നമ്മുടെ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെ കരുത്തിന്റെയും ചൈതന്യത്തിന്റേയും പ്രതിഫലനമാണ്.