രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടി
May 04th, 07:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൻ, ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജാക്കോബ്‌സ്‌ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർക്കൊപ്പം രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തു.ഡെൻമാർക്കിലെ രാജ്ഞി മാർഗരേത്ത് II പ്രധാനമന്ത്രിയെ എതിരേറ്റു
May 04th, 08:05 am
കോപ്പൻഹേഗനിലെ ചരിത്രപ്രസിദ്ധമായ അമലിയൻബോർഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഡെൻമാർക്കിലെ രാജ്ഞി മാർഗരിത്ത് II സ്വീകരിച്ചു.കോപ്പൻഹേഗനിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 03rd, 09:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമൊത്തു് കോപ്പൻഹേഗനിലെ ബെല്ല സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ, ബിസിനസ്സ് വ്യക്തികൾ എന്നിവരടങ്ങുന്ന ഡെൻമാർക്കിലെ ഇന്ത്യൻ സമൂഹത്തിലെ ആയിരത്തിലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
May 03rd, 07:40 pm
കോപ്പൻഹേഗനിൽ നടന്ന ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി മോദി വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്തു. ഈ ദിവസങ്ങളിൽ FOMO അല്ലെങ്കിൽ 'നഷ്‌ടപ്പെടുമോ എന്ന ഭയം' എന്ന പദം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോൾ, നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർ അത് തീർച്ചയായും അനുഭവപ്പെടുമെന്ന് എനിക്ക് പറയാൻ കഴിയും. പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന
May 03rd, 07:11 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.ഡെന്മാർക്ക് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 03rd, 06:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണുമായി ഉഭയകക്ഷി ചർച്ച നടത്തി.India–Denmark Joint Statement during the Visit of Prime Minister to Denmark
May 03rd, 05:16 pm
PM Modi and PM Frederiksen held extensive talks in Copenhagen. The two leaders noted with satisfaction the progress made in various areas since the visit of PM Frederiksen to India in October 2021 especially in the sectors of renewable energy, health, shipping, and water. They emphasized the importance of India- EU Strategic Partnership and reaffirmed their commitment to further strengthen this partnership.പ്രധാനമന്ത്രി മോദി ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി
May 03rd, 02:48 pm
മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ എത്തിയത്. ഒരു പ്രത്യേക സ്വീകണത്തിൽ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.