സിഡ്‌നിയിൽ വ്യവസായ വട്ടമേശസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

May 24th, 04:03 pm

ഉരുക്ക്, ബാങ്കിങ്, ഊർജം, ഖനനം, ഐടി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളെ പ്രതിനിധാനംചെയ്ത് സിഇഒമാർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകളിൽനിന്നുള്ള വൈസ് ചാൻസലർമാരും സമ്മേളനത്തിൽ പങ്കെടുത്തു.

ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു

May 24th, 02:48 pm

ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ശ്രീ. പീറ്റർ ഡട്ടൺ, 2023 മെയ് 24-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

May 24th, 10:03 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 24ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തി. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള അഡ്മിറൽറ്റി ഹൗസിലായിരുന്നു കൂടിക്കാഴ്ച.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന

May 24th, 06:41 am

എന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ എനിക്കും എന്റെ പ്രതിനിധി സംഘത്തിനും നല്‍കിയ ആതിഥ്യത്തിനും ആദരവിനും ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അല്‍ബനീസിനും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി അല്‍ബനീസ് ഇന്ത്യ സന്ദര്‍ശിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഞാന്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഞങ്ങളുടെ ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത് .

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 23rd, 08:54 pm

ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയും എന്റെ പ്രിയ സുഹൃത്തുമായ അന്തോണി അല്‍ബനീസ്, ഓസ്ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി, സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയില്‍സ് പ്രധാനമന്ത്രി ക്രിസ് മിന്‍സ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, വാര്‍ത്താവിനിമയ മന്ത്രി മിഷേല്‍ റൗളണ്ട്, ഊര്‍ജ മന്ത്രി ക്രിസ് ബോവന്‍, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉപ വിദേശകാര്യ മന്ത്രി ടിം വാട്ട്സ്, ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, പരമറ്റയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഡോ. ആന്‍ഡ്രൂ ചാള്‍ട്ടണ്‍, ഓസ്ട്രേലിയയില്‍ നിുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ഇന്ന് ഇവിടെ വലിയ തോതില്‍ ഒത്തുകൂടിയ ഓസ്‌ട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍!

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

May 23rd, 01:30 pm

സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയില്‍ ഇന്ത്യന്‍ സമൂഹാംഗങ്ങളുടെ ഒരു വമ്പിച്ച സമ്മേളനത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആദരണീയനായ ആന്റണി അല്‍ബാനീസുമൊത്ത് പ്രധാനമന്ത്രി, ശ്രീ നരേന്ദ്രമോദി 2023 മേയ് 23 ന് അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു.

ഓസ്ട്രേലിയയിലെ പ്രമുഖരുമായി പ്രധാനമന്ത്രിയുടെ കൂടികാഴ്ച

May 23rd, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ നിരവധി പ്രമുഖ വ്യക്തികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ച നടത്തിയ വ്യക്തിത്വങ്ങളിൽ ഇവർ ഉൾപ്പെടുന്നു:

റോയ് ഹിൽ, എസ്. കിഡ്മാൻ ആൻഡ് കോ, ഹാൻ‌കോക്ക് പ്രോസ്‌പെക്ടിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശ്രീമതി ജിന റൈൻഹാർട്ട് എഒയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 23rd, 09:08 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് ഹാൻ‌കോക്ക് പ്രോസ്‌പെക്റ്റിംഗ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ ശ്രീമതി ജിന റൈൻഹാർട്ട് എഒ, റോയ് ഹിൽ, എസ് കിഡ്‌മാൻ ആൻഡ് കോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഓസ്‌ട്രേലിയൻ സൂപ്പർ ചീഫ് എക്‌സിക്യൂട്ടീവ് പോൾ ഷ്‌റോഡറുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 23rd, 09:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വച്ച് ഓസ്‌ട്രേലിയൻ സൂപ്പർ ചീഫ് എക്‌സിക്യൂട്ടീവായ ശ്രീ പോൾ ഷ്‌റോഡറുമായി കൂടിക്കാഴ്ച നടത്തി.

ഫോർടെസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെയും ഫോർട്ടെസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസിന്റെയും എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ ഡോ. ആൻഡ്രൂ ഫോറസ്റ്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 23rd, 08:58 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 23 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് ഫോർട്ടെസ്‌ക്യൂ മെറ്റൽസ് ഗ്രൂപ്പിന്റെയും ഫോർടെസ്‌ക്യൂ ഫ്യൂച്ചർ ഇൻഡസ്ട്രീസിന്റെയും എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ പ്രമുഖ ഓസ്‌ട്രേലിയൻ വ്യവസായി ഡോ. ആൻഡ്രൂ ഫോറസ്റ്റുമായി കൂടിക്കാഴ്ച നടത്തി.

PM Modi arrives in Sydney, Australia

May 22nd, 05:43 pm

After the historic visit to Papua New Guinea, PM Modi arrived in Sydney, Australia for a bilateral visit. During the two-day visit, PM Modi will hold talks with the Prime Minister of Australia H.E Anthony Albanese, and other leaders. He will also address the community program hosted and attended by the members of the Indian diaspora at the Qudos Bank Arena in Sydney, Australia

ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

May 19th, 08:38 am

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം, ജപ്പാന്റെ അധ്യക്ഷതയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഞാൻ ജപ്പാനിലെ ഹിരോഷിമയിലേക്കു പോകുകയാണ്. ഇന്ത്യ-ജപ്പാൻ ഉച്ചകോടിക്കായി അടുത്തിടെ ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി കിഷിദയെ വീണ്ടും കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഈ വർഷം ഇന്ത്യ ജി-20 അധ്യക്ഷപദം വഹിക്കുന്നതിനാൽ ഈ ജി-7 ഉച്ചകോടിയിലെ എന്റെ സാന്നിധ്യം പ്രത്യേകിച്ചും അർഥവത്താണ്. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ കൂട്ടായി അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജി-7 രാജ്യങ്ങളുമായും ക്ഷണിക്കപ്പെട്ട മറ്റു പങ്കാളികളുമായും കാഴ്ചപ്പാടുകൾ കൈമാറാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിരോഷിമ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചില നേതാക്കളുമായി ഞാൻ ഉഭയകക്ഷിചർച്ചകൾ നടത്തും.